Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്രതങളില്‍ ഉത്തമം സ്കന്ദഷഷ്ഠി

ഇന്ന് തുലാമാസത്തിലെ ഷഷ്ഠി

വ്രതങളില്‍ ഉത്തമം സ്കന്ദഷഷ്ഠി
PROPRO
ഇന്ന് തുലാമാസത്തിലെ ഷഷ്ഠി.ഇന്നാണ് സ്കന്ദ ഷഷ്ഠി. സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം.

ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊരു വ്രതമില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം.

പുരാണ കഥകള്‍ ഷഷ്ഠിവ്രതം എടുക്കേണ്ട വിധം അനുഷ്ഠാനം പലവിധം

ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും,രോഗങ്ങള്‍ മാറാനും സ്കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്.

സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്.


webdunia
PROPRO
സ്കന്ദന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍.സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.

ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നാപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു.അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എലാവര്‍ക്കും കാണാനായി. അവര്‍ ഉച്ച്യ്ക്ക് വ്രതമവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചു.

ജാതകത്തില്‍ ചൊവ്വ, ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്.

ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച് ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.


Share this Story:

Follow Webdunia malayalam