Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്രതശുദ്ധിയില്‍ ഇന്ന് ചെറിയ പെരുന്നാ‍ള്‍

വ്രതശുദ്ധിയില്‍ ഇന്ന് ചെറിയ പെരുന്നാ‍ള്‍
കോട്ടയ്ക്കല്‍ , വ്യാഴം, 8 ഓഗസ്റ്റ് 2013 (08:52 IST)
PRO
വിശുദ്ധമാസം വിടപറയുന്നു, ഇനി പെരുന്നാളിന്‍റെ പുണ്യം. ഒരു മാസം നീണ്ടു നിന്ന ആത്മീയ ശാരീരിക പരിശീലനം സമ്മാനിച്ച ഊര്‍ജ്ജവുമായി വരും നാളുകള്‍ സുദിനത്തിലേക്ക് ഉണരും ‍.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വലിയ ഖാസി സയീദ് മുഹമ്മദ് കോയ തങ്ങള്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും ഇന്ന് തന്നെയാകും പെരുന്നാളെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട അറിയിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങക്ക്,​ കോട്ടുമല ബാപ്പു മുസലിയാര്‍,​ എ പി അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചു. മുസ്‌ലിം സമൂഹം പെരുന്നാള്‍ സുദിനത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു.

പെരുന്നാള്‍ ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണത്തിലൂടെ സാധ്യമാക്കുന്നതിന്റെ ആഹ്ലാദത്തിലും ആത്മസംതൃപ്തിയിലുമാണ് വിശ്വാസികള്‍.

Share this Story:

Follow Webdunia malayalam