ശയനപ്രദക്ഷിണം എന്തിന്?
ശയനപ്രദക്ഷിണത്തിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്!
എന്തിനാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടിവന്നിട്ടില്ലേ നമ്മളില്‍ ചിലരെങ്കിലും? ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ വശങ്ങളിലേക്കും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
കൂടുതല്‍ പേരും ‘ഇല്ല’ എന്നുതന്നെയാവും ഉത്തരം നല്‍കുന്നത്. കാരണം, ക്ഷേത്രങ്ങളിലെ പല ആചാരങ്ങളും വഴിപാടുകളുമെല്ലാം പരമ്പരാഗതമായി നടന്നുപോരുന്നതായതിനാല്‍ അതിന്‍റെ ആഴങ്ങളിലേക്ക് കടക്കാന്‍ ആരും സാധാരണയായി ശ്രമിക്കാറില്ല. ശയനപ്രദക്ഷിണം ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.
പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.
പല ക്ഷേത്രങ്ങളിലും പുരുഷന്‍മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല. പകരം സ്ത്രീകള്‍ അടിപ്രദക്ഷിണം ചെയ്യുന്നത് ശയനപ്രദക്ഷിണത്തിന് തുല്യമായി കണക്കാക്കുന്നു.