ശ്രീ ശ്രീയുടെ ഓണ്‍ലൈന്‍ ഹാങ്ങ് ഔട്ട് ചരിത്രമാകുന്നു
ബാംഗ്ലൂര്‍ , ബുധന്‍, 30 ജനുവരി 2013 (17:53 IST)
മാനസിക സംഘര്‍ഷമില്ലാത്ത അക്രമരഹിത സമൂഹത്തിനായി ലോകംകൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ഓണ്‍ലൈന്‍ സമ്മേളനം നടന്നു. അക്രമരഹിത-സമ്മര്‍ദ്ദരഹിത സമൂഹത്തിനായി ജനുവരി 26നായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ഓണ്‍ലൈന്‍ സമ്മേളനം നടന്നത്. ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിലൂടെയാണ് ഹാങ് ഔട്ട് നടത്തിയത്. “നമ്മുടെ ഒരു ദിവസത്തെ ഒരു മണിക്കൂര്‍ സമൂഹത്തിനായി മാറ്റിവച്ച് ഈ ലോകത്തെ മികച്ച ഇടമായി മാറ്റാം. സമ്മര്‍ദ്ദങ്ങളും ആശങ്കകളും അകറ്റിയാണ്ല്‍ ലോകം ഒരു കുടുംബമെന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കും”- ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
കലാകാരന്മാര്‍, കായികതാരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളില്‍ രാജ്യങ്ങളായ ഒമാന്‍, തായ്‌വാന്‍, പരാഗ്വേ, സിംബാബ്‌വേ, സ്ലോവാനിയം, യു എസ് എ, ഇറ്റലി, ജര്‍മനി, സ്വീഡന്‍, അര്‍ജന്റീന, ഇസ്രായേല്‍, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്ന ചരിത്രസംഭവമായി ഈ ഹങ് ഔട്ട്.