Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹോദര്യമുറപ്പിക്കുന്ന രക്ഷാബന്ധന്‍

രക്ഷാബന്ധന്‍ തെന്നിന്ത്യയില്‍ ആവണി അവിട്ടം

സാഹോദര്യമുറപ്പിക്കുന്ന രക്ഷാബന്ധന്‍
PTIPTI
തീര്‍ത്തും ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു.

ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം.

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്.

ചരിത്രപരമായ കാരണങ്ങളാലാണ് രക്ഷബന്ധനത്തിന് സഹോദര-സഹോദരീ ഭാവം കൈവന്നത്. ഇപ്പോള്‍ ഭാരതമൊട്ടാകെ രക്ഷാബന്ധനം ഉത്സവമായി കൊണ്ടാടുന്നു. എന്നാല്‍ രക്ഷാബന്ധന്‍ കേരളത്തില്‍ ഒരു പ്രത്യേക സംഘടനകളുടെ ആഘോഷം മാത്രമായി പരിമിതപ്പെട്ടുപോയിട്ടുണ്ട്.

രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളികളിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചുകൊടുക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. ആവണി അവിട്ടം, നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്.

ശ്രാവണ പൗര്‍ണമി നാളിലാണ് ഇന്ദ്രപത്നി ഇന്ദ്രന്‍റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്‍റെ ശക്തിയാല്‍ ഇന്ദ്രന്‍ അസുരന്‍‌മാരുടെ മേല്‍ വിജയം നേടി. അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി എന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam