Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാമി ശരണം

സ്വാമി ശരണം
PROPRO
കലിയുഗവരദായകനായ അയ്യനെ തേടി ഭക്തകോടികള്‍ ശരണം വിളിയുടെ അകമ്പടിയോടെ കല്ലും മുള്ളു ചവുട്ടി ശബരിമലയിലേക്ക്‌ തിരിച്ചു തുടങ്ങി. ഇനി എല്ലാ വഴികളും കര്‍പ്പൂരപ്രിയനായ അയ്യനെ തേടിയുള്ളതായിരിക്കും.

ശരീരത്തിന്‍റെ പ്രലോഭനങ്ങളെ മനസിന്‍റെ ശക്തികൊണ്ട്‌ ജയിച്ച്‌ അകം പുറം ശുദ്ധനായാണ്‌ അയ്യപ്പ ദര്‍ശനം നടത്തേണ്ടത്‌. വൃശ്ചികമാസം മുതല്‍ ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടന കാലം കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള ക്ഷേത്രങ്ങളില്‍ വരെ കൊണ്ടാടപ്പെടും.

വൃശ്ചികമാസത്തില്‍ ആരംഭിക്കുന്ന മണ്ഡലകാലത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും പ്രാര്‍ത്ഥനയും വഴിപാടുകളും അരങ്ങേറും. വൈകുന്നേരങ്ങളിലെ ദീപാരാധന വളരെ പ്രധാനമാണ്.

മണ്ഡല ഉത്സവത്തിനായി ശബരിമല തന്ത്രി കണ്‌ഠര്‌ രാജീവരും മേല്‍ശാന്തി ടി കെ കൃഷ്‌ണന്‍ നമ്പൂതിരിയും ആണ്‌ നട തുറക്കുന്നത്‌. വൃശ്ചികം ഒന്നുമുതലുളള പൂജകള്‍ ആരംഭിക്കാന്‍ ശനിയാഴ്‌ച വൈകിട്ടാണ്‌ നട തുറക്കുക.

നടതുറക്കുന്നത്‌ ദര്‍ശിക്കാന്‍ ഇതിനോടകം തന്നെ ആയിരങ്ങള്‍ മലചവിട്ടി തുടങ്ങി. ഉത്തരീയകെട്ടും ജപമാലയുമായുള്ള പ്രത്യേക രൂപത്തിലായിരിക്കും അയ്യപ്പദര്‍ശനം നടക്കുക. ആപൂര്‍വ്വമായ ഈ രൂപം കാണാനാണ്‌ ആദ്യ ദിവസങ്ങളില്‍ തിരക്കേറുന്നത്‌.

ശബരി മലയുടെ പുതിയ മേല്‍ശാന്തിയായി മരുതംകുഴി തെക്കേടത്തു മനയില്‍ എന്‍ വിഷ്‌ണുനമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ ഇടനാട്‌ താമരമംഗലത്ത്‌ എന്‍ ശ്രീകുമാര ശര്‍മ്മയേയും അവരോധിക്കുന്ന ചടങ്ങും നടക്കും.

പുതിയ മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ പഴയ ശാന്തിമാര്‍ മലയിറങ്ങും.

Share this Story:

Follow Webdunia malayalam