Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജും ത്വവാഫ് ചെയ്യലും

ഇസഹാഖ് മുഹമ്മദ്

ഹജ്ജും ത്വവാഫ് ചെയ്യലും
ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഹ്ബ ത്വവാഫ് ചെയ്യല്‍. ത്വവാഫിന്‌ ശുദ്ധി നിര്‍ബന്ധമാണ്‌. പുരുഷന്മാര്‍ക്ക്‌ ഈ ത്വവാഫില്‍ ആദ്യം മുതല്‍ അവസാനം വരെ ഇള്‍തിബാഹ് ചെയ്യല്‍ സുന്നത്താകുന്നു‍. ഇള്‍തിബാഹ്‌ എന്ന്‌ അര്‍ഥമാക്കുന്നത് ഇഹ്‌റാമില്‍ പുതക്കാനുപയോഗിച്ച വസ്ത്രം, വലത്‌ കക്ഷത്തിനടിയിലൂടെ എടുത്ത്‌ ഇടതുതോള്‍ മറയും വിധം ധരിക്കുന്നതാണ്‌.

ഹജറുല്‍ അസ്‌വദ് എന്ന പുണ്യ കല്ലിന്‍റെ അടുത്ത്‌ ചെന്ന്‌ ചുംബിക്കുകയോ, കൈകൊണ്ട്‌ തൊട്ട്‌ മുത്തുകയോ ചെയ്ത്‌ കൊണ്ടാണ്‌ ത്വവാഫ്‌ ആരംഭിക്കുക‌. ഒരാള്‍ക്ക് കൈകൊണ്ട്‌ തൊട്ട്‌ മുത്തുവാന്‍ സാധിച്ചില്ലായെങ്കില്‍ ഹജറുല്‍ അസ്‌വദിന്‍റെയടുത്ത്‌ വന്ന്‌ അതിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ വലത്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ചാലും മതി. പക്ഷേ, ആംഗ്യം കാണിച്ച കൈ ചുംബിക്കുവാന്‍ പാടില്ലെന്നാണ് വിശ്വാസം.

മറ്റു തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തിലുള്ള തിക്കും, തിരക്കും, ചീത്തപറയലും, കലഹവും ഒന്നും ഇല്ലാത്ത രൂപത്തിലാണ്‌ ത്വവാഫ്‌ ചെയ്യേണ്ടത്‌, കാരണം അതെല്ലാം തെറ്റും ആരാധനയുടെ മഹത്വം ഇല്ലാതാക്കുന്നതുമാണ്‌. തുടര്‍ന്ന് ഹജറുല്‍ അസ്‌വദ്‌ തീര്‍ഥാടകന്‍റെ ഇടത്‌ വശത്താക്കി ഏഴ്‌ തവണ ത്വവാഫ്‌ ചെയ്യുക. റുകുനുല്‍ യമാനിയുടെ അടുത്ത്‌ എത്തിയാല്‍ സാധിക്കുമെങ്കില്‍ വലത്‌ കൈ കൊണ്ട്‌ തൊടുക. എന്നാല്‍ അതിനെ ചുംബിക്കുകയോ, ശരീരം തടവുകയോ ചെയ്യേണ്ടതില്ല.

ഹജറുല്‍ അസ്‌വദില്‍ നിന്ന്‌ തുടങ്ങി ഹജറുല്‍ അസ്‌വദില്‍ തന്നെ അവസാനിക്കുന്നതാണ്‌ ഓരോ ത്വവാഫും. ഓരോ ചുറ്റലിലും ഹജറുല്‍ അസ്‌വദിനെ ചുംബിക്കലോ, കൈകൊണ്ട്‌ തൊട്ട്‌ മുത്തലോ, അതല്ലെങ്കില്‍ അതിലേക്ക്‌ ബ്ബഅല്ലാഹു അക്ബര്‍ എന്ന്‌ പറഞ്ഞ്‌ ആംഗ്യം കാണിക്കലോ സുന്നത്താകുന്നു.‍

ത്വവാഫില്‍ നിന്ന് വിരമിച്ചാല്‍ ഉടനെ വലത്‌ കക്ഷം ഇഹ്‌റാമിന്‍റെ വസ്ത്രം കൊണ്ട്‌ മറക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ത്വവാഫില്‍ നിന്ന്‌ വിരമിച്ചാല്‍ സംസം കിണറ്റില്‍ പോയി പുണ്യ ജലം കുടിക്കുക. അതല്ലെങ്കില്‍ സംസം നിറച്ച്‌ വെച്ചിട്ടുള്ള പാത്രത്തില്‍ നിന്നും കുടിക്കാവുന്നതാണ്‌.

Share this Story:

Follow Webdunia malayalam