Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോറ്റാനിക്കര മകം തൊഴല്‍ വ്യാഴാഴ്ച

ചോറ്റാനിക്കര മകം തൊഴല്‍ വ്യാഴാഴ്ച
WDWD
നെടുമംഗല്യത്തിനും, സൗ ഭാഗ്യത്തിനും, സന്താന ലബ്ധിക്കുമായി കന്യക മാരും സുമംഗലികളും എത്തുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ്‌ ചോറ്റാനിക്കര.

ഭക്‌തിനിര്‍ഭരമായ മനസ്സോടെ മങ്കമാര്‍ ഇവിടെ മകം തൊഴാന്‍ എത്തുന്നു. ദേവിയെ ഒരു നോക്കു കണ്ട്‌ സങ്കടങ്ങള്‍ ഉണ ര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ജന്മം സഫലമായി എന്നു വിശ്വസിക്കുന്നു ഭക്‌തര്‍.

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ വ്യാഴാഴ്ചയാണ് .വില്വമംഗലസ്വാമിയാര്‍ക്ക്‌ ഭഗവതി, ദര്‍ശനം നല്‍കിയത്‌ മകം നാളിലാണെന്നാണ്‌ വിശ്വാസം.

21 ന് ഉച്ചയ്ക്ക്‌ രണ്ടു മുതല്‍ നടക്കും. 21 ന് രാവിലെ ഏഴിന് ഓണക്കുറ്റി ചിറയില്‍ ആറാട്ട്‌, ഇറക്കിപൂജ, തിരികെ എഴുന്നള്ളിപ്പ്‌, പൂരപ്പറമ്പില്‍ ഏഴു ആനകളെ എഴുനല്ലിച്ചുള്ള അണി നിരക്കുന്ന മകം എഴുന്നള്ളിപ്പ്‌, പാണ്ടിമേളം, ഉച്ചയ്ക്ക്‌ ഒരുമണി മുതല്‍ ഉദയനാപുരം സി.എസ്‌. ഉദയ കുമാറിന്റെ നാദസ്വരം, രണ്ടു മുതല്‍ രാത്രി 8.30 വരെ മകം തൊഴല്‍, കാണിക്കയിടല്‍, പറ എന്നിവ ഉണ്ടായിരുഇക്കും

രാത്രി ഒന്‍പതിന് പറയ്ക്കെഴുന്നള്ളിപ്പ്‌, മങ്ങാട്ട്‌ മനയില്‍ ഇറക്കിപൂജ, തുടര്‍ന്നു ക്ഷേത്രത്തില്‍ എത്തി മകം വിളക്കിനെഴുന്നള്ളിപ്പ്‌ നടക്കും.


22 ന് രാവിലെ ആറിന് കച്ചേരി പറയ്ക്കുശേഷം പറയ്ക്കെഴുന്ന ള്ളിപ്പ്‌, രാത്രി എട്ടിന് പൂരം എഴുന്നള്ളിപ്പ്‌, ചോറ്റാനിക്കര വിജയന്‍മാരാരുടെ പഞ്ചവാദ്യം, രാത്രി 11 ന്‌ ഏഴു ദേവീ ദേവന്‍മാരെ കൂട്ടി എഴുന്നള്ളിപ്പ്‌, കാണിക്കയിടല്‍, 12 ന് കരിമരുന്നു പ്രയോഗം,
webdunia
WDWD


23 ന് രാവിലെ കിഴക്കേച്ചിറയില്‍ ആറാട്ട്‌, വലിയ കീഴ്ക്കാവില്‍ ഇറക്കിപൂജ, കൊടിയിറക്കല്‍, താലം പ്രദക്ഷിണം, 24 ന് കീഴ്ക്കാവില്‍ അത്തം വലിയ ഗുരുതി എന്നിവ നടക്കും.

മകം ഉത്സവം 15 ന് ആണ് തുടങ്ങിയത്. ഉത്സവകാലം മുഴുവന്‍ ദേവി ശാസ്‌താ സമേതയായി ദേശം ചുറ്റി പറയെടുക്കുകയാണ്. 19 ന് ഉത്സവ ബലി നടന്നു



Share this Story:

Follow Webdunia malayalam