Webdunia - Bharat's app for daily news and videos

Install App

ഇന്ന് തൃക്കാര്‍ത്തിക; വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിനം !

ഐശ്വര്യത്തിന്‍റെ കാര്‍ത്തിക പൊന്‍വിളക്ക്

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (09:40 IST)
ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാര്‍ത്തിക. കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. 
കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ് ഇന്ന്. കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.
 
വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. 
 
അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു. 
 
സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തികയെന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു ഇതില്‍ പ്രധാനം. 
 
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നുമാണ് പറയപ്പെടുന്നത്. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഈ കാര്‍ത്തികയ്ക്കുണ്ട്. വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Scorpio Rashi 2025: പ്രശസ്തിയും ധനസഹായവും ലഭിക്കും, തെറ്റിദ്ധാരണകൾ മാറും

Libra Rashi 2025:തുലാം രാശിക്കാർ സഹോദരങ്ങളുമായി പിണങ്ങാനിടവരും, വ്യാപാരത്തില്‍ ജാ‍ഗ്രത വേണം

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

അടുത്ത ലേഖനം
Show comments