Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കാര്‍ത്തിക് പൂര്‍ണിമ’ അഥവാ ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം !

‘കാര്‍ത്തിക് പൂര്‍ണിമ’ അഥവാ ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം !
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:55 IST)
ഹിന്ദുക്കളും സിഖ് മത വിശ്വാസികളും ജൈനമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണ് കാർത്തിക് പൂർണിമ. കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ അമാവസി ദിനത്തിലൊ ആണ് കാര്‍ത്തിക് പൂര്‍ണിമ ആഘോഷിക്കാറുള്ളത്. നവംബര്‍ നാലാം തിയ്യതിയാണ് ഇത്തവണത്തെ കാര്‍ത്തിക് പൂര്‍ണിമ. ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി, ത്രിപുരാരി പൂർണിമ, ത്രിപുരി പൂർണിമ എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് കാര്‍ത്തിക് പൂര്‍ണിമയുടെ അർത്ഥം.
 
ഒരു ദുര്‍ദേവതയായിരുന്നു ത്രിപുരാസുര. ആ ദേവതയുടെ പ്രതിയോഗിയായിരുന്ന ത്രിപുരാരിയുടെ പേരിൽ നിന്നായിരുന്നു ത്രിപുരി പൂർണിമ അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്ന വാക്ക് ഉത്ഭവിച്ചത്. ഹിന്ദു മത വിശ്വാസികള്‍ അനുഷ്ടിക്കുന്ന പ്രബോധിനി ഏകദാശിയുമായി ഏറെ സമാനതകള്‍ കാർത്തിക് പൂർണിമയ്ക്കുണ്ട്. വിഷ്ണു ദേവൻ ഉറങ്ങിയെന്ന് വിശ്വസിക്കുന്ന ചതുർമാസത്തിലെ അവസാനത്തിലാണ് ഹിന്ദുമതവിശ്വാസികള്‍ പ്രബോധിനി ഏകദാശി വ്രതം അനുഷ്ടിക്കാറുള്ളത്.
 
ജൈന മതക്കാർക്കും വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് കാർത്തിക് പൂർണിമ. പ്രസ്തുത ദിവസമാണ് എല്ലാ ജൈന മത വിശ്വാസികളും ഗുജറാത്തിലെ കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമായ ശത്രുഞ്ജയ കുന്ന് സന്ദർശിക്കുക. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമായാണ് സിഖ് മത വിശ്വാസികള്‍ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്. ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഈ ദിവസം സിഖുക്കാർ ആഘോഷിക്കാറുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കിറങ്ങുമ്പോള്‍ മരത്തിലിരുന്ന് കാക്ക കരയുന്നതാണോ കണ്ടത് ? സൂക്ഷിക്കണം... പ്രശ്നമാണ് !