Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ganesh chathurthi: ഗണേശ ചതുര്‍ത്ഥി : ഗണേശവിഗ്രഹ നിമഞ്ജനത്തിന് പിന്നിലെ ഐതീഹ്യം എന്ത്?

Ganesh chathurthi: ഗണേശ ചതുര്‍ത്ഥി : ഗണേശവിഗ്രഹ നിമഞ്ജനത്തിന് പിന്നിലെ ഐതീഹ്യം എന്ത്?
, ബുധന്‍, 31 ഓഗസ്റ്റ് 2022 (09:08 IST)
ഈ ദിവസം വലിയ പന്തലുകൾ സ്ഥാപിച്ച് അതിലാണ് ഗണപതി പൂജ നടത്തുക. ഇതിന് പുറമെ 10 ദിവസം ഭക്തർ ഗണപതിക്ക് മധുരപലഹാരങ്ങളും മറ്റ് നിവേദ്യങ്ങളും സമർപ്പിക്കും. ഈ ദിവസങ്ങളിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്ത് ഗണപതിക്ക് മുന്നിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതേ ദിവസം തന്നെ വൈകീട്ടോ അല്ലെങ്കിൽ മൂന്ന്,അഞ്ച്,ഏഴ്,ഒമ്പത് ദിവസത്തിലോ വിഗ്രഹം നിമഞ്ജനം ചെയ്യുന്നു.
 
മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയാണ് ദേശീയത വളർത്തുന്നതിൻ്റെ ഭാഗമായി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങൾ വിപുലമാക്കിയത്. പത്താം ദിവസം ആനന്ദ് ചതുര്‍ത്ഥി. ഈ ദിവസം ഗണേശൻ്റെ വിഗ്രഹം നദിയിലോ,കടലിലോ ഒഴുക്കുന്നു. ആഘോഷങ്ങളുടെ അവസാനമാണ് ഈ ദിവസം.ഗണേശൻ തൻ്റെ മാതാപിതാക്കളുള്ള കൈലാസത്തിലേക്ക് പോകുന്നുവെന്നാണ് വിശ്വാസം.

ഒരിക്കൽ ഭൂമിയിൽ ജനിച്ചാൽ അവന് മരണമുണ്ടെന്ന സൂചകമായും ഇതിനെ കരുതുന്നു. ജനനം, ജീവിതം,മരണം എന്ന കാലചക്രത്തെ ഗണേശ നിമഞ്ജനം ഓർമിപ്പിക്കുന്നു. ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ അത് നമ്മുടെ വീടിനോട് ചേർന്നുള്ള കഷ്ടപ്പാടുകളെ/തടസ്സങ്ങളെയും ഇല്ലാതാക്കുമെന്നും വിശ്വാസമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chithira Day Pookalam Style: ചിത്തിര നാളില്‍ പൂക്കളം ഇടേണ്ടത് എങ്ങനെ?