Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓച്ചിറയില്‍ വൃശ്ചികോല്‍സവം,പന്ത്രണ്ട് വിളക്ക്

ഓച്ചിറയില്‍  വൃശ്ചികോല്‍സവം,പന്ത്രണ്ട് വിളക്ക്
കേരളത്തിലെ പല ക്ഷേത്രങ്ങളിലും വൃശ്ഛികോത്സവം തുടങ്ങി. മിക്ക ക്ഷേത്രങ്ങളിലും മണ്ഡല ചിറപ്പ് നടക്കുകയാണ്.

ഓച്ചിറ പരബ്രഹ്മക്ഷേത്ര ത്തിലെ വൃശ്ചികോല്‍ സവം പ്രശസ്തമാണ്. ഇതാണ് പന്ത്രണ്ട് വിളക്ക്" മഹോത്സവം. വൃശ്ചികത്തിലെ ആദ്യ ത്തെ പന്ത്രണ്ട് ദിനരാത്ര ങ്ങള്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും.

വൃശ്ചികം ഒന്നുമുതല്‍ 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍കെട്ടി താമസിച്ച് ഭജനമിരിക്കുന്നു.

പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ത്തറകളിലും ഒണ്ടിക്കാവിലും ശാസ്താക്ഷേത്രത്തിലും മഹാലക്സ്മിക്കാവിലുമൊക്കെ വലംവച്ചു തൊഴുതെത്തി കുടിലുകളില്‍ നിലവിളക്കു തെളിക്കുകായണ് ആദ്യചടങ്ങ്.

ഭക്തജങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.എ വണ്‍ സ്പെഷല്‍ കുടിലുകള്‍ക്ക് 450 രൂപയും എ ക്ളാസ് കുടിലുകള്‍ക്ക് 350 രൂപയുമാണ് വാടകനിരക്ക്.

ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്.പരബ്രഹ്മ ഭുമിയിലുയര്‍ന്ന 1400 ചെറുകുടിലുകളിലും അരയാല്‍ ത്തറകളിലുമൊക്കെയായി വൃശ്ഛികം ഒന്നു മുതലുള്ള 12 ദിനരാത്രങ്ങളില്‍ പരബ്രഹ്മ ഭജന നടത്താന്‍ ആയിരങ്ങള്‍ കുടുംബസമേതം എത്തിയിട്ടുണ്ട്..

വിവിധ ദിവസങ്ങളിലായി മതസമ്മേളനങ്ങള്‍, സര്‍വമത സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, കാര്‍ഷിക - വ്യാവസായിക സമ്മേളനം, സാംസ്കാരിക സമ്മേളനം, ആരോഗ്യ സമ്മേളനം തുടങ്ങിയവ നടക്കുന്നു. പടനിലത്ത് കുടിവെള്ളം മുടങ്ങാതെ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam