പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി
ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു.
ദുല്‍ഹജ്ജ് മാസത്തിലെ 10-ാം തീയതിയോ 12-ാം തീയതിയോ ആണ് സാധാരണയായി ഈദ് ദിനം വരുന്നത്. ബക്കര്‍ എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. തന്റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുന്നു.
ഇത് ത്യാഗത്തിന്റെയും പരിപൂര്‍ണ്ണ ശരണാഗതിയുടെയും ഉദാഹരണമാണ്.
അനുഷ്ഠാനങ്ങള്‍
ഈദ് - ഉല് സഹായുടെ അനുഷ്ഠാനക്രിയകള്‍ അതിരാവിലെ ആരംഭിക്കുന്നു. പുലരുമ്പോള്‍തന്നെ ഓരോ വിശ്വാസിയും "നമാസ്' ചെയ്യുന്നു. ഭക്ഷണം കഴിക്കാതെ വേണം ആദ്യ നമസ്കാരം നിര്‍വഹിക്കാന്‍ നമസിനു ശേഷം, കുര്‍ബാനി, ബലികര്‍മ്മം നിര്‍വ്വഹിക്കുന്നു.ആടിനെയാണ് ബലിയായി നല്‍കുന്ന് .
ആടിനെ അറുത്ത ശേഷം മാംസം മൂന്ന് ഭാഗമായി വിഭജിച്ച് ഒരു ഭാഗം സാധുക്കള്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും നല്കുന്നു. മൂന്നാം ഭാഗം സ്വയമായും ഉപയോഗിക്കാം., കുര്‍ബാനി കഴിഞ്ഞാല്‍ കുളിച്ച് ശുദ്ധരായി , ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തില്‍ അത്തര്‍ പൂശി പളളികളില്‍ നമസ്ക്കാരത്തിനായി പോകുന്നു. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് തക്ബീര്‍ ധ്വനികള്‍ ഉയരുന്നു.
സൂരേ ്യാദയത്തിനും മദ്ധ്യാഹ്നത്തിനുമിടയില്‍ ചെയ്യുന്ന നമസ്ക്കാരങ്ങള്‍ക്ക് ദോരക്കത് നമാസ് എന്നാണ് പറയുക. ഈ ദിനങ്ങളില്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ മറ്റേത് ദിവസത്തെ പ്രാര്‍ത്ഥനെയെക്കാളും മഹത്തരവും ഫലപ്രദവുമാണെന്നാണ് വിശ്വാസം.
400 ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീമും ബലി നിര്‍വ്വഹിക്കണം എന്നാണ് നിയമം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ലക്ഷണമാണ്.
ആദ്യ ഈദ്, ഖുറാന് പൂര്‍ണ്ണമായും എഴുതി തീര്‍ന്ന ദിവസത്തിലാണ് നടത്തപ്പെട്ടത് . ബലി എന്നാല്‍ ഇസ്ളാം അര്‍ത്ഥമാക്കുന്നത് സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ്.
ഇത് ചെയ്യുന്നത് വഴി ഒരാള്‍ സ്വയം ബലിയായിത്തീരുന്നു. ബക്രീദ് ദിനം മുഴുവന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയും ആഘോഷങ്ങളും നടത്തുന്നു.