Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉജ്ജൈനിലെ മഹാകാലക്ഷേത്രം

ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഉള്ളത്

ഉജ്ജൈനിലെ മഹാകാലക്ഷേത്രം
FILEWD
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്രത്തിലേത്. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.

ദക്ഷിണ ദിക്കിനെ അഭിമുഖീകരിക്കുന്ന ഒരേ ഒരു ശിവലിംഗമാണ് ഉജ്ജൈനിലെ മഹാകാല ക്ഷേത്രത്തിലേത്.ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് ആണ് ക്ഷേത്രത്തിന് പ്രാധാന്യമുള്ളത്.

അടിമ രാജവംശത്തിലെ ഇല്‍ത്തുമിഷിന്‍റെ കാലത്ത് പുരാതനമായ മഹാകാല ക്ഷേത്രം നശിപ്പിച്ചു. അത് പിന്നീട് പതിനൊന്നാം നൂറ്റാ‍ണ്ടിലാണ് പുതുക്കിപ്പണിതത്. ഇപ്പോഴത്തെ ക്ഷേത്രം മറാത്ത രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ചതാണ്. 250 വര്‍ഷം മുന്‍പ് മറാത്ത രാജവംശത്തിലെ ദിവാനായിരുന്ന ബാബ രാംചന്ദ്ര ഷൈനവിയുടെ കാലത്താണ് ക്ഷേത്രം പുതുക്കിപ്പണിതത്.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

webdunia
FILEWD
ഭസ്മ ആരതി
ഭസ്മ ആരതി നടക്കുന്ന ഒരേ ഒരു ശിവലിംഗമാണ് മഹാകാലക്ഷേത്രത്തിലേത്. വെളുപ്പിന് നാല് മണിക്കും ആറ്‌ മണിക്കും ഇടയിലാണ് വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഭസ്മ ആരതി നടക്കുക. ഇതില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരിക്കും

ഭസ്മ ആരതിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. പണ്ട് ചിതയെരിഞ്ഞുണ്ടാകുന്ന ഭസ്മമാണത്രേ ജ്യോതിര്‍ലിംഗത്തില്‍ അഭിഷേകം ചെയ്തിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചിതാഭസ്മം പൂജാരിക്ക് ലഭിച്ചില്ല.

കടുത്ത ശിവഭക്തനായ ആദ്ദേഹം തന്‍റെ മകനെ ബലിയര്‍പ്പിച്ച് മൃതദേഹം കത്തിച്ചതില്‍ നിന്നെടുത്ത ഭസ്മം കൊണ്ട് ഭഗവാന് അഭിഷേകം നടത്തിയത്രേ. ഈ സംഭവത്തിന് ശേഷമാണ് സാധാരണ ഭസ്മം കൊണ്ടു ഭഗവാന് അഭിഷേകം നടത്താന്‍ തുടങ്ങിയത്.

ഭസ്മ ആരതി നടക്കുമ്പോള്‍ സ്തീകളെ സാരിയിലും പുരുഷന്മാരെ ധോത്തിയിലും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. മുഖ്യ ആരതിയില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ.

ശിവരാത്രിയിലും ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളിലും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. ശ്രാവണമാസത്തിലലെ തിങ്കളാഴ്ചകളില്‍‍‘ മഹാകാല പ്രഭു’ തന്‍റെ ജനങ്ങളുടെ സുഖ വിവരം അന്വേഷിച്ച് എത്തുമെന്നാണ് വിശ്വാസം ഈ ദിവസത്തില്‍ മഹാകാല പ്രഭുവിനെ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന ചടങ്ങുമുണ്ട്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയിലെ എഴുന്നള്ളത്തിന് വന്‍ പ്രാധാന്യമാണുള്ളത്.

പുരാണത്തിലൊരു ചൊല്ലുണ്ട്:
“ഉജൈനില്‍ ഒരു രാജാവേയുള്ളൂ. അത് മഹാകാല്‍ ആണ്.“ എന്ന്‌ ഈ ചൊല്ലിനെ മാനിച്ച് ഉജ്ജൈനിന്റെ പരിസരങ്ങളിലൊന്നും ചക്രവര്‍ത്തിമാരും രാജാക്കന്മാരും രാത്രികാലങ്ങളില്‍ തങ്ങാറില്ല. സിന്ധ്യ രാജ വംശം ഉജ്ജൈന്‍ ഭരിച്ചിരുന്ന കാലത്ത് പോലും അവര്‍ നഗരാതിര്‍ത്തിക്കു പുറത്തായി ‘കാലിയാദ് ‘എന്നൊരു കൊട്ടാരം പണിഞ്ഞിരുന്നു .

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

webdunia
FILEWD
ആരതി സമയം

രാവിലെ 4 മണിക്ക് ക്ഷേത്രനട തുറക്കും. ഇത് ഭസ്മ ആരതിയുടെ സമയമാണ്. രാവിലെ ആറു മണി വരെ ഇത് തുടരും

രാവിലെ 7.30 മുതല്‍ 8.15 വരെ നൈവേദ്യ ആരതി ഉണ്ടായിരിക്കും

ജല അഭിഷേക് വൈകീട്ട് അഞ്ച് മണിക്ക്‌ അവസാനിക്കും

രാത്രി 10.30 ന് ശയന്‍ ആരതിയുടെ സമയമാണ്.

രാത്രി 11 മണിക്ക് നട അടയ്ക്കും

(വേനല്‍ക്കാലത്ത് നൈവേദ്യ ആരതിയുടെ സമയം രാവിലെ 7.00 മുതല്‍ 7.45 വരേയും, സന്ധ്യാ ആരതി രാത്രി 7 മുതല്‍ 7.30 വരേയുമാണ്)
***
എപ്പോള്‍ പോകണം?


എല്ലാ വര്‍ഷവും ഇവിടെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും. എന്നാല്‍,ശ്രാവണ മാസത്തിലും ശിവരാത്രി ദിവസവും ഇവിടെ സന്ദര്‍ശിച്ചാല്‍ വളരെയധികം ആത്മീയ അനുഭൂതി അനുഭവപ്പെടും. എല്ലായിടത്തും തീര്‍ഥാടകരുടെ തിരക്കായിരിക്കും. ഈ ദിവസങ്ങളില്‍ ഷൂസും, കാവാരിയും ധരിക്കാതെ തീര്‍ഥാടകര്‍ റോഡില്‍ അലഞ്ഞ് തിരിയുന്നത് ഇവിടത്തെ പതിവു കാഴ്ചയാണ്. ശ്രാവണ്‍ മാസത്തില്‍ ഇവിടെ ശ്രാവണ്‍ മഹോത്സവെന്ന ആഘോഷം നടക്കുന്നു.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

webdunia
FILEWD
എങ്ങനെ ഉജ്ജൈനില്‍ എത്താം

റോഡ് മാര്‍ഗ്ഗം:

ഉജ്ജൈന്‍-ആഗ്ര- കോട്ട-ജയ്‌പൂര്‍ റൂട്ട്
ഉജ്ജൈന്‍- ബദ്‌വാനഗര്‍-രത്‌ലം-ചിത്തോര്‍ റൂട്ട്
ഉജ്ജൈന്‍- മക്‍സി-ഷാജഹാനപൂര്‍- ഡല്‍‌ഹി- റൂട്ട്
ഉജ്ജൈന്‍ -ദേവാസ്- ഭോപാല്‍ റൂട്ട്
ഉജ്ജൈന്‍-ധുല്ല-നാസിക്-മുംബൈ റൂട്ട്

റെയില്‍ മാര്‍ഗ്ഗം:

മക്‍സി- ഭോപാല്‍ റൂട്ടിലൂടെ ഉജ്ജൈനൊലെത്താം( ഡെല്‍ഹി -നാഗ്പൂര്‍ ലൈന്‍)
ഉജ്ജൈന്‍-നഗ്ദ-രത്‌ലം റൂട്ട് ( മുംബൈ-ഡെല്‍ഹി ലൈന്‍)
ഉജ്ജൈന്‍ -ഇന്‍ഡോര്‍ റൂട്ട്( ഖന്‍ബാവ മീറ്റര്‍ ഗേജ് ലൈന്‍)

വിമാനമാര്‍ഗ്ഗം :

ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ഉജ്ജൈന്‍


എവിടെ താമസിക്കാം

ഉജ്ജൈനില്‍ ഒട്ടേറെ ഹോട്ടലുകളും, ‘ധര്‍മ്മശാലകളും’ ഉണ്ട്. മഹാകാല്‍ സമിതിയുടേയും,ഹര്‍സിദ്ധ് സമിതിയുടേയും ധര്‍മ്മശാലകള്‍ മിതമായ വാടകക്കും കൂടിയ നിരക്കിലും ലഭ്യമാണ്

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Share this Story:

Follow Webdunia malayalam