Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓംകാരേശ്വര ക്ഷേത്രം

ഓംകാരേശ്വര ക്ഷേത്രം
FILEWD
മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും.

താഴികക്കുടത്തിന് താഴെയല്ല ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇവിടത്തെ പ്രതേകത. ശിവ വിഗ്രഹം ക്ഷേത്രത്തിന്‍റെ മുകളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.എല്ലാ വര്‍ഷവും കാര്‍ത്തിക പൌര്‍ണമിയില്‍ ഉത്സവം സംഘടിപ്പിക്കും.

മലവ മേഖലയില്‍ നര്‍മ്മദ നദീ തീരത്താണ് ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത്. ദേവാധിദേവന്‍ ശിവ ഭഗവാന്‍റെ ഓംകാരേശ്വര ലിംഗം മന്ദത പര്‍വ്വതത്തിന്‍റെ മുകലിലാണ് സ്ഥിതി ചെയ്യുന്നത്.

ശിവപുരാണത്തില്‍ ഓംകാരേശ്വരന്‍റെയും മാമലേശ്വരന്‍റെയും മാഹാഹ്മ്യം പ്രതിപാദിക്കുന്നുണ്ട്. സൂര്യ വംശത്തിലെ അംബരീഷും മൂച് കുന്ദും ശിവ ഭഗവനെ പ്രീതിപ്പെടുത്താന്‍ കഠിനമായ അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു. മതപരമായ മറ്റ് അനുഷ്ഠാനങ്ങളും നടത്തിയിരുന്നു.ഇതുകാരണമാണ് പര്‍വ്വതത്തിന് മന്ദത പര്‍വ്വതമെന്ന് പേര് വന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

webdunia
FILEWD
ഉത്തരേന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര ചരിത്രം കൃത യുഗത്തില്‍ വരെ നീണ്ടു ചെല്ലുന്നു. ഒരിക്കല്‍ വിന്ധ്യ പര്‍വ്വതം സന്ദര്‍ശിച്ച നാരദന്‍ മേരു പര്‍വ്വതത്തിന്‍റെ മാഹത്മ്യം വിവരിച്ചു.

ഇതു കേട്ട വിന്ധ്യന്‍ തനിക്കും പ്രാധാന്യം കൈവരണമെന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. വിന്ധ്യന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവ ഭഗവാന്‍ വളരാനുളള വരം നല്‍കി. എന്നാല്‍ അത് തന്‍റെ ഭക്തരെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കരുതെന്നും പറഞ്ഞു.

എന്നാല്‍, വിന്ധ്യന്‍ വളര്‍ന്ന് കോണ്ടേയിരുന്നു. സൂര്യന്‍റെയും ചന്ദ്രന്‍റെയും പ്രയാണത്തിനും വിഘാത സൃഷ്ടിക്കാന്‍ തുടങ്ങി. അപ്പോള്‍ അഗസ്ത്യ മുനി ശിവ ഭഗവാന്‍റെ നിര്‍ദ്ദേശ പ്രകാരം വിന്ധ്യന്‍റെ അടുത്ത് ചെല്ലുകയും തനിക്ക് കടന്നു പോകാന്‍ തല കുനിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തല കുനിച്ച വിന്ധ്യനോട് താന്‍ മടങ്ങി വരും വരെ അങ്ങനെ നില്‍ക്കണമെന്നും ആവശ്യപെട്ടു. എന്നാല്‍, വിന്ധ്യനെ കടന്ന് പോയ അഗസ്ത്യ മുനി പിന്നീട് മടങ്ങി വന്നില്ല. വിന്ധ്യന്‍റെ വളര്‍ച്ച മുരടിക്കുകയും ചെയ്തു.

ഓംഗറേശ്വറിലെ പ്രധാന പ്രതിഷ്‌ഠകളാണ് ഓംഗറേശ്വറും,മാമലേശ്വറും. എല്ലാ തിങ്കളാഴ്ച്ചയും ഇവരുടെ വിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നുള്ളിക്കുന്നു. ഓംഗ‌റേശ്വറിന്‍റെ പ്രതിമ നര്‍മ്മദനദിയിലൂടെ മാമലേശ്വര തീരത്തിലേക്ക് എത്തിക്കുന്നു. അതിനു ശേഷം ഓംഗറേശ്വറും, മാമലേശ്വറും പങ്കെടുക്കുന്ന തീര്‍ഥയാത്ര നഗരത്തിലൂടെ കടന്നു പോകുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

webdunia
FILEWD
ശ്രാവണമാസത്തിലെ തിങ്കളാഴ്ച ഇവിടെ വളരെയധികം തീര്‍ഥാടകര്‍ സന്ദര്‍ശനം നടത്തുന്നു. തെരുവിലെ എല്ലായിടുത്തും ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.

ഓംഗറേശ്വറിന്‍റെയും മാമലേശ്വറിന്റേയും ക്ഷണിക ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയാണ് തീര്‍ഥാടകര്‍ കാത്തു നില്‍ക്കുന്നത്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച ഇവിടത്തെ ആഘോഷം ഉച്ചക്കോടിയിലെത്തുന്നു. ഭജന ചൊല്ലി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വീഥികളിലൂടെ ഭക്തര്‍ സഞ്ചരിക്കുന്നതു കാണാം.

ജലാഭിക്ഷേകം നടത്തുന്നതിനു വേണ്ടി ഭക്തര്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നതു കാണുവാന്‍ കഴിയും. യുവാക്കള്‍ നാനാവിധത്തിലുള്ള വര്‍ണ്ണങ്ങള്‍ തൂകുന്നതും കാണാം.

ഓംഗറേശ്വറിന്‍റെ അഞ്ചു മുഖമുള്ള പ്രതിമ കോത്തി തീര്‍ഥ് ഘട്ടിലേക്ക് ആനയിക്കുന്നു. നഗരപ്രദക്ഷിണത്തിനു ശേഷം വിഗ്രഹങ്ങള്‍ ബോട്ടില്‍ സ്ഥാപിച്ച് ജലപ്രദക്ഷിണം നടത്തുന്നു.

ഈ ക്ഷേത്രത്തിലേക്ക് എത്തേണ്ട മാര്‍ഗം:

റോഡ്: ഇന്‍ഡോര്‍,ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ബസും, ടാക്സികളും ലഭിക്കും

റെയില്‍ മാര്‍ഗം: ഓംഗറേശ്വര്‍ റോഡിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഇന്‍‌ഡോറിനെയും കാന്‍ഡാവയേയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

Share this Story:

Follow Webdunia malayalam