കാളഹസ്തി എന്ന ദക്ഷിണകൈലാസം
, ഞായര്‍, 4 മെയ് 2008 (16:56 IST)
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്തി. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപമാണ് കാളഹസ്തി സ്ഥിതി ചെയ്യുന്നത്. പെന്നാര്‍ നദിയുടെ പോഷകനദിയായ സ്വര്‍ണ്ണമുഖിയുടെ തീരത്താണ് ക്ഷേത്രം. നദീ തീരം മുതല്‍ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന കുന്നിന്‍ ചരിവ് വരെ ക്ഷേത്ര സമുച്ചയം പരന്ന് കിടക്കുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രത്തിലെ ഉന്നതമായ മൂന്ന് ഗോപുരങ്ങള്‍ ശില്പകലാ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നു. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരുടെ കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. നൂറ് തൂണുകളുള്ള ക്ഷേത്രത്തിലെ മണ്ഡപം വിസ്മയകരമാണ്. ലോകത്തെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള കാളഹസ്തിയിലെ ഗോപുരങ്ങള്‍ക്കും അതിന്‍റേതായ ചാരുതയുണ്ട്.പേരിന് പിന്നില്കാളഹസ്തി എന്ന പേര് വന്നതിന് പിന്നിലെ കഥ രസകരമാണ്. ശ്രീ(ചിലന്തി) കാള(സര്‍പ്പം) ഹസ്തി(ആന) എന്നീ ജീവികള്‍ ഇവിടെ ശിവഭഗവാനെ പൂജിക്കുകയും മോക്ഷം നേടുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ചിലന്തി ശിവലിംഗത്തിനെ വല കൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്നം സ്ഥാപിക്കുകയും ആന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തുവത്രേ. പ്രധാന ക്ഷേത്രത്തില്‍ ചിലന്തിയുടെയും സര്‍പ്പത്തിന്‍റെയും ആനയുടെയും പ്രതിമയുണ്ട്.സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും ലിംഗ പുരാണത്തിലും കാളഹസ്തിയെ കുറിച്ച് പരാമര്‍ശമുണ്ട്. അര്‍ജുനന്‍ ഇവിടെ എത്തി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്നും കുന്നിന്‍ മുകളില്‍ വച്ച് ഭരദ്വജ മഹര്‍ഷിയെ കണ്ടുവെന്നും സ്കന്ദ
പുരാണത്തില്‍ വിവരിക്കുന്നു.ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ശിവ ഭക്തനായ ഭക്ത കണ്ണപ്പന്‍ കാളഹസ്തിയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. രാഹുകാല പൂജയ്ക്ക് പ്രശസ്തമാണ് കാളഹസ്തി.ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
കാളഹസ്തിക്ക് സമീപമുളള മറ്റ് പുണ്യകേന്ദ്രങ്ങള്‍
വിശ്വനാഥ ക്ഷേത്രം, കുന്നിലെ കണ്ണപ്പ ക്ഷേത്രം, മണികര്‍ണിക ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം, ഭരദ്വജ തീര്‍ത്ഥം, കൃഷ്ണദേവരായ മണ്ഡപം, ശ്രീ സുക ബ്രഹ്മാശ്രമം, വെയ്യലിംഗല കോണ,കുന്നിലെ ദുര്‍ഗംഭ ക്ഷേത്രം, കുന്നിലെ സുബ്രമണ്യ സ്വാമി ക്ഷേത്രം, ദക്ഷിണ കാളി ക്ഷേത്രം.എത്താനുളള മാര്ഗ്ഗംഏറ്റവും അടുത്ത വിമാനത്താവളം തിരുപ്പതിയാണ്. തിരുപ്പതിയില്‍ നിന്നും ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗ്ഗം എത്താം. വിജയവാഡയില്‍ നിന്നും തിരുപ്പതിയിലേക്കുള്ള എല്ലാ തീവണ്ടികള്‍ക്കും കാളഹസ്തിയില്‍ സ്റ്റോപ്പുണ്ട്. കാളഹസ്തിയിലേക്ക് ഓട്ടോറിക്ഷകളും ടാക്സികളും ലഭിക്കും. റെനിഗുണ്ട-കാളഹസ്തി,ചന്ദ്രഗിരി-തിരുപ്പതി-അല്പ്രി- റെനിഗുണ്ട-ശ്രീകാളഹസ്തി റൂട്ടില്‍ 10 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുകളുണ്ട്.
ആന്ധ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ബസ് സര്‍വീസുകള്‍ തിരുപ്പതിയില്‍ നിന്ന് കാളഹസ്തിയിലേക്ക് 10 മിനിട്ട് ഇടവിട്ട് സര്‍വീസ് നടത്തുന്നുണ്ട്. മറ്റ് സ്വകാര്യ സര്‍വീസുകളും ഉണ്ട്.
താമസം
ചിറ്റൂരിലും തിരുപ്പതിയിലും നിരവധി ഹോട്ടലുകളുണ്ട്.
Follow Webdunia malayalam