Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രികാ ദേവി ക്ഷേത്രം

അരവിന്ദ് ശുക്ല

ചന്ദ്രികാ ദേവി ക്ഷേത്രം
, തിങ്കള്‍, 21 ഏപ്രില്‍ 2008 (09:35 IST)
WDWD
മാ ചന്ദ്രികാ ധാം എന്ന് കേട്ടാല്‍ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. ഉത്തര്‍പ്രദേശിലെ ലക്‍നൌവിലെ ബക്ഷി ക തലാബ് എന്ന ഗ്രാമത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഈ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ‘നവ ദുര്‍ഗ്ഗ’വിഗ്രഹങ്ങള്‍ ഇവിടെ ഒരു വേപ്പ് മരത്തിന്‍റെ പൊത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. മഹിസാഗര്‍ സംഗമത്തിന്‍റെ കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതി മുതല്‍ എല്ലാ പൌര്‍ണ്ണമി ദിവസവും ഇവിടെ ആഘോഷം സംഘടിപ്പിക്കുന്നു. അതിപ്പോഴും തുടരുന്നുണ്ട്.

മനസ്സിലെ ആഗ്രഹങ്ങള്‍ സാദ്ധിക്കാനായി ഇവിടെ എത്തുന്ന ഭക്തര്‍ ചുവന്ന തുണി കൊണ്ടുള്ള കെട്ടിടുന്നു. ആഗ്രഹം നിറവേറിയ ശേഷം ഭക്തര്‍ ചുവന്ന തുണിയും പ്രസാദവും ദേവിക്ക് അര്‍പ്പിക്കുകയും ക്ഷേത്ര പരിസരത്ത് മണികള്‍ കെട്ടുകയും ചെയ്യുന്നു. നാളികേരം പോലുളള സാധനങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ചന്ദ്രിക ക്ഷേത്രത്തിലെ പ്രത്യേകത സമത്വമാണ്. ദേവിയുടെ മുന്നില്‍ എല്ലാവര്‍ക്കും ഒരേ പരിഗണനയാണ്. അഖിലേശ് സിംഗ് എന്ന ആളാണ് ചന്ദ്രികാ ധാമിന്‍റെ മേല്‍നോട്ടവും ഉത്സവങ്ങളുടെയും മറ്റും നടത്തിപ്പും നിര്‍വഹിക്കുന്നത്. കതവര ഗ്രാമ മുഖ്യനാണ് അഖിലേശ് സിംഗ്. മഹിസാഗര്‍ സംഗിലെ മുഖ്യ പുരോഹിതന്‍ ബ്രാഹ്മണസമുദായത്തില്‍ നിന്നുള്ള ആളാണ്. പിന്നോക്ക സമുദായക്കാര്‍ ഭൈരവനെ ആരാധിക്കുന്നു. സാമുദായിക സൌഹാര്‍ദ്ദത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.

പഞ്ചപാണ്ഡവരിലെ ഭീമന്‍റെ കൊച്ചുമകനായ ബര്‍ബറിക് മഹി സാഗര്‍ സംഗമത്തില്‍ തപസനുഷ്ഠിച്ചിട്ടുള്ളതായി സ്കന്
webdunia
WDWD
പുരാണത്തില്‍ പറയുന്നു. ചന്ദ്രികാ ദേവി ധാമിന്‍റെ വടക്ക് പടിഞ്ഞാറും തെക്കും ഭാഗങ്ങള്‍ ഗോമതി നദിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കിഴക്ക് ഭാഗത്ത് മഹി സാഗര്‍ സംഗമം സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം പാതാളവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം മൂലം ഇവിടെ ഒരിക്കലും ജലക്ഷാമമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ബര്‍ബറികിനെ ആരാധിക്കാനും നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ദക്ഷ പ്രജാപതിയുടെ ശാപത്തില്‍ നിന്ന് മോക്ഷം നേടാനായി ചന്ദ്രദേവന്‍ മഹി സാഗര്‍ സംഗമത്തില്‍ കുളിച്ചിട്ടുണ്ടെന്ന് വിശ്വാസമുണ്ട്. ത്രേതായുഗത്തില്‍ ലക്ഷ്മണന്‍റെയും ഊര്‍മ്മിളയുടെയും പുത്രനായ ചന്ദ്രകേതു ലക്‍ഷ്മണ്‍പുരിയിലെ കൊടും വനത്തില്‍ പൌര്‍ണ്ണമി ദിവസം അകപ്പെട്ടപ്പോള്‍ നവ ദുര്‍ഗ്ഗയെ സ്മരിക്കുകയുണ്ടായെന്നും അപ്പോള്‍ ചന്ദ്രിക ദേവിയുടെ അനുഗ്രഹത്താല്‍ ഭയം ഒഴിഞ്ഞ് പോയെന്നും പുരാണത്തിലുണ്ട്.

പാണ്ഡവരുടെ വനവാസക്കാലത്ത് ദ്രൌപദിയുമായി ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ പ്രദേശത്തെ കുറിച്ച് മറ്റൊരു ഐതീഹ്യമുണ്ട്. യുധിഷ്ഠിരന്‍ അശ്വമേധയാഗം നടത്തിയപ്പോള്‍ കുതിര ചന്ദ്രികാ ക്ഷേത്രത്തിന് സമീപമുള്ള ഹന്‍സദ്വജ് എന്ന രാജ്യത്തില്‍ എത്തുകയുണ്ടായി. ഹന്‍സാരാജാവ് കുതിരയെ പിടിച്ച് കെട്ടിയതിനെ തുടര്‍ന്ന് യുധിഷ്ഠിരന്‍ സേനയുമായി ഹന്‍സരാജാവിനോട് എറ്റുമുട്ടി. ഈ യുദ്ധത്തില്‍ ഹന്‍സരാജാവിന്‍റെ പുത്രന്മാരില്‍ സുരതന്‍ മാത്രമെ പങ്കെടുത്തുള്ളൂ.

webdunia
WDWD
മറ്റൊരു മകനായ സുന്ധന്‍‌വ നവ ദുര്‍ഗ്ഗയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നതിനാല്‍ യുദ്ധത്തില്‍ പങ്കെടുത്തില്ല. ഇതേതുടര്‍ന്ന് സുന്ധന്‍‌വയെ തിളച്ച എണ്ണയുള്ള കുളത്തിലേക്ക് എറിഞ്ഞുവെന്നും ചന്ദ്രികാ ദേവിയുടെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് പൊള്ളലേറ്റില്ലന്നുമാണ് വിശ്വാസം.ഈ സംഭവത്തിന് ശേഷം ഈ സ്ഥലം സുന്ധന്‍‌വ കുണ്ട് എന്നറിയപ്പെടുന്നു. അതേസമയം, യുധിഷ്ഠിരന്‍ സേനയുമായി താമസിച്ച കടക എന്ന സ്ഥലം കടകവാസ എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്തു. ഇപ്പോള്‍ ഈ സ്ഥലം കടകവാസ എന്നറിയപ്പെടുന്നു.

പ്രശസ്ത ഹിന്ദി സാഹിത്യകാരനായ അം‌റില്‍ ലാല്‍ നഗര്‍ ഈ സ്ഥലത്തെ കുറിച്ച് തന്‍റെ ‘കരവത്’ എന്ന കൃതിയില്‍ വര്‍ണ്ണിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam