ആത്മീയതയുടെ വിശുദ്ധി എല്ലായിടത്തും പരത്തുന്ന മലമുകളിലെ പുരാതന ക്ഷേത്രം
WD
WD
ആത്മീയതയുടെ വിശുദ്ധി എല്ലായിടത്തും പരത്തുന്ന മലമുകളിലെ പുരാതന ക്ഷേത്രം ഭക്തരുടെ മന്ത്രോചാരണങ്ങളാല് മുഖരിതമാണ്. കുന്നിന് മുകളിലെ ക്ഷേത്രത്തിലേക്ക് മലമ്പാതയിലൂടെയും നടക്കല്‍ വഴിയിലൂടെയും ചെന്നെത്താം. കൂടുതല്‍ പേരും നട കയറിയാണ് ക്ഷേത്രത്തിലേക്ക് പോവുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ വഴി അല്പം ബുദ്ധിമുട്ടാണ്. ചില ഭകതര്‍ മലകയറിയും ക്ഷേത്രത്തിലെത്തിച്ചേരാറുണ്ട്. നടക്കല്ലുകളെ പൂജിക്കുന്ന രീതി ഉള്ളതിനാല്‍ നടക്കല്‍ വഴി മുഴുവന്‍ മഞ്ഞള്‍ പൊടിയാല്‍ നിറഞ്ഞതാണ്.
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്ത് ഇന്ദ്രകീലാദ്രി പര്വത്തത്തിലാണ് കനകദുര്ഗ്ഗേശ്വരി സര്‍വ്വചൈതന്യ ദായിനിയായി വാണരുള്ളുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് ദേവിയെ ദര്‍ശിക്കാനായി ഇവിടെ എത്തുന്നത്. നവരാത്രി ആഘോഷ സമയത്ത് ഈ ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ്. ഈ സമയത്ത് ദേവിക്ക് പ്രത്യേക പൂജകള്‍ നടത്തും
ഇന്ദ്രകീലാദ്രിയിലെ ഈ പുരാതന കനകദുര്‍ഗ ക്ഷേത്രം പുണ്യനദിയായ കൃഷ്ണയ്ക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്. കനകദുര്‍ഗ്ഗാ ദേവിയുടെ വളരെ ശക്തിയുള്ള സ്വയംഭൂ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളത്.
പാണ്ഡവരിലെ അര്ജ്ജുനന് പരമേശ്വരനില്‍ നിന്ന് പാശുപതാസ്ത്രം വരമായി ലഭിച്ചത് ഇവിടെ വച്ചാണ്. ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിക്കുന്നതിനായി അര്‍ജ്ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശങ്കരാചര്യര് ഇവിടം സന്ദര്‍ശിക്കുകയും ശ്രീച്ചക്രം പ്രതിഷ്ഠിച്ച് കനകദുര്‍ഗ്ഗയ്ക്ക് വേദ രീതിയിലുള്ള പൂജകള്‍ ആരംഭിക്കുകയും ചെയ്തു.
WD
WD
പുരാണ കാലത്ത് സന്ന്യാസിമാരുടെ പൂജകള്‍ക്ക് തടസ്സം സൃഷ്ടിച്ച് നിരവധി അസുരന്മാരുണ്ടായിരുന്നു. അവരെ വകവരുത്തുന്നതിനായി പാര്‍വ്വതീദേവി പല രൂപങ്ങളില്‍ അവതരിക്കുകയുണ്ടായി. കൌശികി രൂപത്തില്‍ അവതരിച്ച പാര്‍വ്വതീദേവി ശുമ്പു നിശമ്പു എന്നി അസുരന്മാരെ കാലപുരിക്കയച്ചു. മഹിഷാസുര മര്‍ദ്ദിനിയായി വന്ന് മഹിഷാസുരനേയും ദുര്‍ഗയായി അവതരിച്ച് ദുര്ഗ്ഗാമസുരനേയും വധിച്ചു. കനക ദുര്‍ഗയുടെ ആവശ്യാനുസരണം കീലുഡു എന്ന ഭകതന് പര്‍വ്വത രൂപം ധരിച്ച് ദേവിയുടെ വാസസ്ഥാനമായി മാറി.
കീലുഡു പര്‍വ്വതമായി മാറിയപ്പോള്‍ കീലാദ്രിയായി എന്നറിയപ്പെടാന്‍ തുടങ്ങി. എട്ടു കൈകളും ആയുധങ്ങളുമായി സിംഹപുറത്തേറി മഹിഷാസുരനെ വധിക്കാനായി വരുന്ന ദുര്‍ഗ്ഗയുടെ രൂപമാണ് ഇന്ദ്രകീലാദ്രിയില്‍ കാണാന്‍ കഴിയുക. ദേവിയുടെ ഭര്‍ത്താവായ പരമശിവന് തൊട്ടടുത്തു തന്നെ ജ്യോതിര്‍ലിംഗമായി അവതരിച്ച് ചൈതന്യമരുളുന്നു. ശിവനെ ബ്രഹ്മാവ് മുല്ലപൂക്കള്‍ കൊണ്ട് പൂജിച്ചിരുന്നതിനാല്‍ ഇവിടത്തെ ശിവന് മല്ലീശ്വര സ്വാമി എന്ന പേരും ലഭിച്ചു.
ഇന്ദ്രന് ഈ പര്‍വ്വതം സന്ദര്‍ശിച്ചതോടെയാണ് കീലാദ്രി ഇന്ദ്രകീലാദ്രിയയി മാറിയത്. പതിവിനു വിപരീതമായി ഈ ക്ഷേത്രത്തില്‍ നാഥനായ മല്ലീശ്വരന്റെ വലതു ഭാഗത്താണ് ദുര്‍ഗ്ഗാദേവി. ഇന്ദ്രകീലാദ്രിയില്‍ ശക്തി സ്വരൂപത്തിനാണ് പ്രാധാന്യം കൂടുതല്‍ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ബാല ത്രിപുര സുന്ദരി, ഗായത്രി, അന്നപൂര്‍ണ്ണ, മഹലക്ഷ്മി, ലളിത ത്രിപുര സുന്ദരി, ദുര്‍ഗ്ഗാദേവി, മഹിഷാസുര മര്‍ദ്ദിനി, രാജ രാജേശ്വരി ദേവി എന്നീ വ്യത്യസ്ത രൂപങ്ങളീലാണ് നവരാത്രി ആഘോഷ സമയത്ത് ദേവിയെ അണിയിച്ചൊരുക്കുന്നത്. വിജയദശമി ദിനത്തില്‍ അരയന്ന മാതൃകയിലുള്ള വഞ്ചിയില്‍ ദേവിമാര്‍ കൃഷണനദിയിലൂടെ സഞ്ചരിക്കും, ഇത് തെപ്പോത്സവം എന്നാണ് അറിയപ്പെടുന്നത്. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് വിജയദശമി ദിനത്തില്‍ ആയുധപൂജയോടെയാണ് വിരാമമാകുന്നത്.
WD
WD
വര്‍ഷം തോറും ഇങ്ങോട്ടുള്ള ഭക്തരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ വാര്‍ഷിക വരുമാനം നാല്പതു കോടിയോളമാണ്. ശിവലീലകളെ കുറിച്ചും ശക്തിമഹിമകളെ കുറിച്ചുമുള്ള അപൂര്‍വ്വങ്ങളായ നിരവധി പ്രാമാണിക രേഖകള്‍ ഈ ക്ഷേത്രത്തിലുണ്ട്. ചിരപുരാതനകാലം മുതല്‍ തന്നെ ഈ ക്ഷേത്രം ഭക്തരെ ആകര്ഷിച്ചുക്കൊണ്ടേയിരിക്കുന്നു.
എങ്ങനെയെത്താം
ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തില്‍ തന്നെയാണ് കനകദുര്‍ഗ്ഗ ക്ഷേത്രം. വിജയവാഡ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പത്തു മിനിറ്റ് യാത്ര മാത്രം. ഹൈദ്രാബാദില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയാണ് വിജയവാഡ.