Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്യാഗരാജ സ്വാമി ക്ഷേത്രം

അയ്യാനാഥന്‍

ത്യാഗരാജ സ്വാമി ക്ഷേത്രം
WDWD
കര്‍ണാടക സംഗീതത്തില്‍ മഹത്തായ സ്ഥാനമാണ് ത്യാഗരാജ ഭാഗവതര്‍ക്കുള്ളത്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും തമിഴ്നാട്ടിലെ തിരുവൈയാറില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത് പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും പുഷ്യ ബഹുല പഞ്ചമി തിഥി ദിവസം ലോകമെമ്പാടുമുള്ള കര്‍ണാടക സംഗീതജ്ഞര്‍ ഒത്തുകൂടി പഞ്ച രത്ന കീര്‍ത്തനങ്ങള്‍ പാടുന്നു.

കാവേരി നദീ തീരത്ത് തിരുവൈയാറിലാണ് ത്യാഗരാജ ഭാഗവതരുടെ സമാധി സ്ഥിതി ചെയ്യുന്നത്. ബഹുമാനത്തോടെ ത്യാഗം ബ്രഹ്മം എന്നും അദ്ദേഹത്തെ വിളിക്കുന്നവരുണ്ട്.

തിരുവൈയാറില്‍ വച്ചാണ് ശ്രീരാമനെ പ്രകീര്‍ത്തിച്ചു കൊണ്ട് ത്യാഗരാജ ഭാഗവതര്‍ 24000 കീര്‍ത്തനങ്ങള്‍ പാടിയത്. കര്‍ണാടക സംഗീതത്തിലെ അതിമധുരമായ കീര്‍ത്തനങ്ങളാണ് അദ്ദേഹം പാടിയിട്ടുളത്. ചെന്നൈയില്‍ എവിടെ സംഗീത സദസ് ഉണ്ടെങ്കിലും ത്യാഗരാജ ഭാഗവതരുടെ മൂന്നോ നാലോ കീര്‍ത്തനങ്ങള്‍ എങ്കിലും അവിടെ പാടിയിരിക്കും. അതിലെ രാഗവും ഭക്തിയും കേള്‍വിക്കാരെ ആനന്ദ സാഗരത്തില്‍ ആറാടിക്കുന്നു.

അഞ്ച് നദികളുടെ ഭൂമി എന്നാണ് തിരുവൈയാറ് അറിയപ്പെടുന്നത്. കാവേരി, കുഡമുരുതി, വെന്നാര്‍, വെട്ടാര്‍, വഡയാര്‍ എന്നിവയാണ് ആ നദികള്‍. ജീവിതത്തിലെ കൂടുതല്‍ കാലവു ത്യാഗരാജ ഭാഗവതര്‍ ചെലവിട്ടത് ഇവിടെയാണ്.

തിരുവാരൂരില്‍ 1767 ജനുവരി ആറിനാണ് ത്യാഗരാജഭാഗവതര്‍ ജനിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ അദ്ദേഹം
webdunia
WDWD
കര്‍ണാടക സംഗീതത്തില്‍ ആകൃഷ്ടനായി. സംഗീതത്തിലൂടെ ഭക്തിയില്‍ ലയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. പ്രശസ്തിയോ പണമോ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ തഞ്ചാവൂര്‍ രാജാവിന്‍റെ ക്ഷണം ത്യാഗരാജ ഭഗവതര്‍ നിരസിക്കുകയുണ്ടായി. ഇതില്‍ കുപിതനായ അദ്ദേഹത്തിന്‍റെ സഹോദരന്‍ ത്യാഗരാജര്‍ ആരാധിച്ചിരുന്ന ശ്രീരാമ വിഗ്രഹം എടുത്തെറിയുകയും ചെയ്തു. ഇതിന് ശേഷം തീര്‍ത്ഥാ‍ടനത്തിനിറങ്ങിയ ത്യാഗരാജഭാഗവതര്‍ ദക്ഷിണേന്ത്യയിലെ ശ്രീരാമ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഒടുവില്‍ അദ്ദേഹം തിരുവൈയാറില്‍ താമസിക്കാന്‍ തുടങ്ങി. സ്നാന ചെയ്യുന്നതിനിടയില്‍ നദിയില്‍ നിന്ന് ലഭിച്ച ശ്രീരാ‍മന്‍റെ വെങ്കല വിഗ്രഹമാണ് അദ്ദേഹം ആരാധിച്ചിരുന്നത്. ഹനുമാന്‍റെ വിഗ്രഹത്തിന് സമീപം ഇരുന്ന് ശ്രീരാമനെ പ്രകീര്‍ത്തിച്ച് നിരവധി കീര്‍ത്തനങ്ങള്‍ അദ്ദേഹം പാടിയിരുന്നു. അദ്ദേഹത്തിന്‍റെ പഞ്ച കീര്‍ത്തനങ്ങള്‍ കര്‍ണാടക സംഗീതത്തിലെ ഏറ്റവും പ്രശസ്തമായവയാണ്.

എണ്‍പത് വയസില്‍ അദ്ദേഹം ശ്രീരാമപദം പ്രാപിച്ചു. അദ്ദേഹത്തെ സമാധി ഇരുത്തിയ സ്ഥലത്ത് ഒരു ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. ഇവിടെ ത്യാഗരാജ ഭഗവതര്‍ ആ‍രാധിച്ചിരുന്ന രാമന്‍റെയും സീതാദേവിയുടെയും ലക്‍ഷ്മണന്‍റെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും ത്യാഗരാജ ഭാഗവതരുടെ ജന്മദിനത്തില്‍ ലോകമെമ്പാടും നിന്ന് കര്‍ണാടക സംഗീതജ്ഞര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടി പഞ്ചകീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് സംഗീതവും ഭക്തിയും കൂടിക്കലര്‍ന്ന പ്രത്യേക അനുഭൂതി ആകും ഉണ്ടാവുക.

എത്താനുളള മാര്‍ഗ്ഗം

റെയില്‍: തഞ്ചാവൂരിന് സമീപമാണ് ക്ഷേത്രം. ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് ട്രെയിനുണ്ട്. ഇവിടെ നിന്ന്
webdunia
WDWD
തിരുവൈയാറിലേക്ക് വാഹനം ലഭിക്കും.

റോഡ്: ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് നിരന്തരം ബസ് സര്‍വീസുകളുണ്ട്.

വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം തിരുച്ചി. തിരുച്ചിയില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് തിരുവൈയാറില്‍ എത്താം.


Share this Story:

Follow Webdunia malayalam