Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാദാജി ധുനിവാലെ

ഭിഖ ശര്‍മ്മ

ദാദാജി ധുനിവാലെ
, തിങ്കള്‍, 26 മെയ് 2008 (08:11 IST)
WDWD
പുണ്യാത്മാക്കളുടെ നാടാണ് ഭാരതം. എത്രയോ ഋഷിമാരാണ് ഇവിടെ ജീവിച്ചിരുന്നത്. ഇത്തരം പുണ്യാത്മാക്കളില്‍ ഒരാളെ കുറിച്ചാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ വിവരിക്കുന്നത്.

ഷിര്‍ദ്ദി സായി ബാബയെപ്പോലെ ഭക്തരുടെ ഇടയില്‍ സ്മരിക്കപ്പെടുന്ന പുണ്യാത്മാവാണ് ദാദ ധുനിവാലെ. സ്വാമി കേശവാനന്ദ മഹാരാജ് എന്ന ദാദാജി ഭക്തരുടെ ഇടയില്‍ അറിയപ്പെടുന്നത് ദാദ ധുനിവാലെ എന്ന പേരിലാണ്. അഗ്നിയുടെ മുന്നിലായിരുന്നു ദാദാജി എപ്പോഴും ഇരുന്നിരുന്നതെന്നതിനാലാണ് ദാദ ധുനിവാലെ എന്ന പേര് വന്നത്.

ശിവഭഗവാന്‍റെ അവതാരമായാണ് ഭക്തര്‍ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. ദാദാജിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. എന്നാല്‍, ധാരാളം കഥകള്‍ അദേഹത്തെ കുറിച്ച് പ്രചരിക്കുന്നുണ്ട്.
webdunia
WDWD


ദാദാജിയുടെ സമാധി സ്ഥലത്താണ് ദാദ ദര്‍ബാര്‍ സ്ഥിതി ചെയ്യുന്നത്. ഗുരുപൂര്‍ണ്ണിമ ദിവസം ഇന്ത്യയിലെമ്പാടും നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. ദാദാജിയെ ആരാധിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന 27 സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ദാദാജിയുടെ സമാധിയില്‍ അദ്ദേഹത്തിന്‍റെ കാലം തൊട്ട് എരിയുന്ന അഗ്നി ഇപ്പോഴുമുണ്ട്. 1930 ലാണ് ദാദാജി സമാധിയാകുന്നത്. ഖണ്ഡവ നഗരത്തിലാണ് ദാദാജിയുടെ സമാധി സ്ഥിതിചെയ്യുന്നത്. ബസ്, റെയില്‍‌വേ സ്റ്റേഷനുകളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സമാധി.

ചോട്ടെ ദാദാജി( സ്വാമി ഹരിഹരാനന്ദജി)

ദാദാജിയെ കാണാന്‍ ഒരിക്കല്‍ രാജസ്ഥാനിലെ ദിദ്‌വാന ഗ്രാമത്തിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഭന്‍‌വര്‍ലാല്‍ എന്ന ഭക്തന്‍ എത്തുകയുണ്ടായി. ദാദാജിയെ കണ്ട ഭന്‍‌വര്‍ലാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യനായി മാറുകയുണ്ടായി. വളരെ സൌമ്യനായിരുന്നതിനാല്‍ ഇദ്ദേഹത്തെ ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായാണ് ഭക്തര്‍ കാണുന്നത്. ചോട്ടെ ദാദാജി
webdunia
WDWD
എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ദാദ ധുനിവാലെയുടെ സമാധിക്ക് ശേഷം പിന്‍‌ഗാമിയായത് ചോട്ടെ ദാദാജിയാണ്. ചോട്ടെ ദാദാജി 1942ല്‍ അലഹബാദില്‍ വച്ച് സമാധിയായി.

എത്താനുള്ള മാര്‍ഗ്ഗം

റോഡ് മാര്‍ഗ്ഗവും തീവണ്ടി മാര്‍ഗ്ഗവും ഖണ്ഡവയില്‍ എത്താം. അടുത്ത വിമാനത്താവളം ഇന്‍ഡോര്‍( 140 കിലോമീറ്റര്‍)

Share this Story:

Follow Webdunia malayalam