Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരാതന കര്‍ണ്ണാവത് ക്ഷേത്രം

അനിരുദ്ധ് ജോഷി

പുരാതന കര്‍ണ്ണാവത് ക്ഷേത്രം
പുരാതനമായ കര്‍ണ്ണേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ആത്മീയ യാത്രയുടെ ഈ അദ്ധ്യായത്തില്‍ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോകുന്നത്. മാള്‍‌വാ പ്രദേശത്ത് കൌരവര്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സെന്ധാല്‍ നദിയുടെ തീരത്തുള്ള കര്‍ണ്ണേശ്വര്‍ മഹാദേവ ക്ഷേത്രം അവയില്‍ ഒന്നാണ്. കര്‍ണ്ണാവതിലെ കര്‍ണ്ണ മഹാരാജാവ് പാവങ്ങള്‍ക്ക് പണവും മറ്റു വസ്തുക്കളും ദാനം ചെയ്യുന്നതില്‍ തത്പരനായിരുന്നു. അതുകൊണ്ട് ക്ഷേത്രവും അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെട്ടു.

കര്‍ണ്ണ രാജാവ് ദെയ്തിയുടെ വലിയ വിശ്വാസിയായിരുന്നു. ദെയ്തിയെ പ്രീതിപ്പെടുത്തുന്നതിന് അദ്ദേഹം ഓരോ ദിവസവും തന്‍റെ ജീവന്‍ ബലി നല്‍കിവന്നു. അദേഹത്തിന്‍റെ ത്യാഗത്തില്‍ പ്രീതയായ ദെയ്തി, ഓരോ ദിവസവും അദ്ദേഹത്തിന്‍റെ ശരീരത്തില്‍ അമൃതു തളിച്ച്, അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുമായിരുന്നു. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആള്രൂപങ്ങളും (50കെജി) ദെയ്തി അദ്ദേഹത്തിനു നല്‍കിവന്നു. ഇതും കര്‍ണ്ണന്‍ ജനങ്ങള്‍ വിതരണം ചെയ്തുവന്നു.

മാള്‍വയിലും നിമാദ് പ്രദേശത്തും കൌരവര്‍ നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ അഞ്ച് എണ്ണമേ പ്രശസ്തമായിട്ടുള്ളു. ഓംകാരേശ്വറിലെ മാമലേശ്വര്‍, ഉജ്ജയിനിയിലെ മഹാകാലേശ്വര്‍, നേമാവറിലെ സിദ്ധേശ്വര്‍, ബിജ്വാറിലെ ബീജേശ്വര്‍, കര്‍ണ്ണാവതിലെ കര്‍ണ്ണേശ്വര്‍ എന്നിവയാണ് അവ.

ക്ഷേത്രത്തിലെ പുരോഹിതന്‍, ഹേമന്ത് ദുബെ ഈ ക്ഷേത്രങ്ങളേക്കുറിച്ച് രസകരമായ ഒരു കഥ പറഞ്ഞു.
WDWD
മണ്ണുകൊണ്ട് നിര്‍മ്മിച്ച ശിവലിംഗങ്ങളെ പാണ്ഡവ മാതാവായ കുന്തി ആരാധിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പാണ്ഡവര്‍ കാരണം ആരാഞ്ഞപ്പോള്‍ എല്ലാ ക്ഷേത്രങ്ങളും കൌരവര്‍ നിര്‍മ്മിച്ചതാണ് എന്നും അതിനാല്‍ തനിക്ക് അവിടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതുകേട്ട് വിഷണ്ണരായ പാണ്ഡവര്‍, അഞ്ചുക്ഷേത്രങ്ങളുടെയും കവാടം തിരിച്ചുവച്ചുവത്രേ.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

webdunia
WDWD
മഹാകാലേശ്വര്‍, ഉജ്ജയിനി എന്നിവിടങ്ങളിലേക്ക് മറ്റു നിരവധി പുണ്യസ്ഥലങ്ങളിലേക്കും പോകുന്നതിന് ഇവിടെ നിന്ന് ഭൂമിക്കടിയില്‍ കൂടി വഴികള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ സുരക്ഷയേ കരുതി ഗ്രാമീണര്‍ ഈ വഴികള്‍ അടച്ചു. എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ഭഗവാന്‍ കര്‍ണ്ണേശ്വരന്‍ നഗരത്തില്‍ കൂടി കടന്നുപോകുന്ന ചടങ്ങ് വലിയ ഉത്സവമായി തന്നെ ആഘോഷിക്കാറുണ്ട്.


എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:

വ്യോമമാര്‍ഗ്ഗം: കര്‍ണ്ണാവതിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇന്‍ഡോര്‍ ആണ്.

റെയില്‍ മാര്‍ഗ്ഗം: ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദേവാസ്.
webdunia
WDWD
ഇവിടെ നിന്ന് കര്‍ണ്ണാവതിലേക്ക് ടാക്സിയും ബസ്സും ലഭ്യമാണ്.

റോഡ് മാര്‍ഗ്ഗം: ദേവാസില്‍ നിന്ന് ചാപ്രയിലേക്ക് ബസ്സും ടാക്സിയും ലഭ്യമാണ്. ചാപ്രയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെയാണ് ചാപ്ര.

Share this Story:

Follow Webdunia malayalam