Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാവന്‍ഗജ ജൈന ക്ഷേത്രം

ഭികാ ശര്‍മ്മ

ബാവന്‍ഗജ ജൈന ക്ഷേത്രം
WDWD
ഇത്തവണത്തെ തീര്‍ത്ഥാടനത്തില്‍ നമ്മള്‍ പോവുന്നത് പ്രശസ്തമായ ബാവന്‍ഗജ ജൈന സിദ്ധ ക്ഷേത്രത്തിലേക്കാണ്. ഇവിടെ ഈ നൂറ്റാണ്ടിലെ ആദ്യ മഹാമസ്തകാഭിഷേകം അടുത്തകാലത്തായിട്ടാണ് നടന്നത്.

സത്പുര മലനിരകള്‍ക്ക് മധ്യേ 4006.6 അടി ഉയരത്തിലാണ് ബാവങജ ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. ജൈന മത സ്ഥാപകനും ആദ്യ തീര്‍ത്ഥങ്കരനുമായ ഋഷഭ ദേവന്‍റെ ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പവിദ്യാസമ്പന്നമായ പ്രതിമയ്ക്ക് 84 അടി ഉയരമുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഋഷഭദേവ പ്രതിമ കലയുടെയും ശാന്തിയുടെയും പ്രതീകമായാണ് നിലകൊള്ളുന്നത്. സിദ്ധഭൂമി എന്ന് അറിയപ്പെടുന്ന ചിലിഗുരി ക്ഷേത്രവും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

ബാവന്‍‌ഗജയിലെ ഋഷഭ ദേവ പ്രതിമയുടെ യഥാര്‍ത്ഥ കാലപ്പഴക്കം നിര്‍ണയിച്ചിട്ടില്ല. എന്നാല്‍, ഇത് ക്രിസ്തുവിന് ശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതുന്നത്. ക്ഷേത്രത്തിലെ ഒരു ഫലകത്തില്‍ പറയുന്നത് പ്രകാരം വിക്രമ വര്‍ഷം 1516 ല്‍ ഭട്ടാരക് രത്നകീര്‍ത്തിയാണ് ഈ ക്ഷേത്രം പുതുക്കി പണിഞ്ഞത്. ഇതൊടൊപ്പം സമീപത്ത് 10 ജൈനാലയങ്ങളും അദ്ദേഹം പണികഴിപ്പിച്ചു.
webdunia
WDWD


മുസ്ലീം രാജാക്കന്‍‌മാരുടെ കാലത്ത് പ്രതിമ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല. കനത്ത മഴയിലും വെയിലിലും കാറ്റിലും സംരക്ഷണ ലഭിക്കാതിരുന്ന പ്രതിമയ്ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു.

ഫോട്ടോഗാലറി കാണാ‍ന്‍ ക്ലിക് ചെയ്യുക

webdunia
WD
പിന്നീട് കാലാന്തരത്തില്‍, ജൈനമതത്തിലെ ദിഗംബര വിഭാഗം പ്രതിമയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. വിദഗ്ധരായ എഞ്ചിനിയര്‍മാരുടെയും പുരാവസ്തു വകുപ്പിന്‍റെയും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പ്രതിമ പുനരുദ്ധാരണം നടത്തി.

വിക്രമ വര്‍ഷം 1979 ല്‍ പ്രതിമയുടെ പുനരുദ്ധാരണം നടത്തി. ഇതിന്‍റെ ഭാഗമായി ചെമ്പ് മേല്‍ക്കൂ‍രയും അഭിഷേകവും പൂജയും നടത്താനായി വശങ്ങളില്‍ ഗാലറിയും പണിതീര്‍ത്തു.

പ്രതിമയുടെ വലുപ്പം

മൊത്ത ഉയരം 84 അടി. രണ്ട് കൈകള്‍ തമ്മിലുള്ള അകലം 26 അടി. കൈയ്യുടെ നീളം 46 അടി ആറ് ഇഞ്ച്. അരമുതല്‍ പാദം വരെ 47 അടി നീളവും ശിരോഭാഗത്തിന് 26 അടി ചുറ്റളവും ഉണ്ട്. പാദത്തിന് 13 അടി 09 ഇഞ്ചും മൂക്കിനും കണ്ണുകള്‍ക്കും 03 അടി 03 ഇഞ്ച് നീളവും ഉണ്ട്. ചെവിക്ക് 09 അടി 08 ഇഞ്ച് നീളമാണുള്ളത്. രണ്ട് ചെവികള്‍ തമ്മില്‍ 17 അടി 06 ഇഞ്ച് അകലമുണ്ട്. പാദത്തിന്‍റെ വീതി 05 അടി മൂന്നിഞ്ചാണ്.

മഹാ മസ്തകാഭിഷേകം

ആദിനാഥ ഭഗവാന്‍റെ മഹാമസ്തകാഭിഷേകം 17 വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. ഇത്തവണ 2008 ജനുവരി 20 മുതല്‍ ഫെബ്രുവരി നാല് വരെയായിരുന്നു മഹാമസ്തകാഭിഷേകം നടന്നത്. ഈ അവസരത്തില്‍ ബാവന്‍‌ഗജയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.
webdunia
WDWD


മഹാമസ്തകാഭിഷെകത്തിന് ജലം, പാല്, കുങ്കുമം എന്നിവയാണ് ഉപയോഗിക്കുന്നത്. പാലഭിഷേക വേളയില്‍ പ്രതിമയുടെ തലമുതല്‍ പാദം വരെ പാല്‍ ഒഴുക്കുന്നു. ഈ അവസരത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ ഭക്തിയില്‍ മതി മറന്ന് പ്രാര്‍ത്ഥനാഗീതം ആലപിച്ച് നൃത്തം ചെയ്യുന്നതും കാണാം.

webdunia
WDWD
കുങ്കുമാഭിഷേക സമയത്ത് പ്രതിമയുടെ നിറം കുങ്കുമ നിറത്തിലാവുന്നത് കാണാനും ഭക്തജനത്തിരക്ക് ഉണ്ടാവും. ഈ അവസരങ്ങള്‍ ഇവിടത്തെ ഗിരിവര്‍ഗ്ഗക്കാരുടെയും ഉത്സവമാണ്. അവരും മലനിരകളില്‍ നിന്ന് ഈ ഭക്തിയുടെ കാഴ്ചകള്‍ വീക്ഷിക്കുന്നത് കാണാം.

യാ‍ത്ര
ബാവന്‍‌ഗജയിലേക്ക് വളഞ്ഞു പുളഞ്ഞ മലമ്പാതകളിലൂടെയുള്ള യാത്ര ഒരു പുതിയ അനുഭവം പകര്‍ന്നു തരും. വസന്ത കാലത്താണ് യാത്രയെങ്കില്‍ റോഡിന് ഇരുവശവുമുള്ള മല നിരകളില്‍ നിന്ന് അപൂര്‍വ്വയിനം പൂക്കള്‍ സൌന്ദര്യത്തിന്‍റെ നിറങ്ങള്‍ വാരിയെറിഞ്ഞ് നിങ്ങളെ മോഹിപ്പിക്കുന്നുണ്ടാവും. പ്രകൃതി ഭംഗി നിറഞ്ഞ ഈ ഇടത്തിലൂടെയുള്ള യാത്ര നിങ്ങളെ വീണ്ടും വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

ഇന്‍ഡോറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഇവിടെയെത്താന്‍ 155 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ഖണ്ഡ്വയില്‍ നിന്നാണെങ്കില്‍ 180 കിലോമീറ്റര്‍.
webdunia
WDWD


ഇന്‍ഡോറും ഖണ്ഡ്വയും തന്നെയാണ് ഏറ്റവും അടുത്ത റയില്‍‌വെ സ്റ്റേഷനുകള്‍. ഇന്‍ഡോറിലെ ദേവി അഹല്യ വിമാനത്താവളമാണ് ഏറ്റവും അടുത്ത്.

ബാവന്‍‌ഗജ താഴ്‌വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനായി ആറ് ധര്‍മ്മസ്ഥലകള്‍ ഉണ്ട്. പോരാത്തതിന് ഇവിടുന്ന് എട്ട് കിലോമീറ്റര്‍ അകലെ ഏത് ബഡ്ജറ്റിലും താമസിക്കാവുന്ന തരത്തിലുള്ള താമസ സ്ഥലങ്ങളും ലഭ്യമാണ്.












Share this Story:

Follow Webdunia malayalam