തുറസായ വലിയ പ്രദേശത്താണ് ഭോജ്ശാല നിര്‍മ്മിച്ചിരിക്കുന്നത്. മതിലുകളാല്‍ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു. ഒരു മുഖ്യ മണ്ഡപവും നിര നിരയായി നില്‍ക്കുന്ന തൂണുകള്‍ക്ക് പിറകില്‍ വലിയ പ്രാര്‍ത്ഥനാ മണ്ഡപവും ഉണ്ട്.ഇവിടെ മച്ചിലും തൂണുകളിലും പ്രത്യേക തരത്തിലുള്ള ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. കറുത്ത കല്ലില്‍ സംസ്കൃത്തില്‍ ഒരു നാടകം തന്നെ കൊത്തിവച്ചിരിക്കുന്നു. ഇവ അര്‍ജുന്‍ വര്‍മ്മ ദേവിന്‍റെ കാലത്താണ് കൊത്തിയതെന്ന് കരുതുന്നു. രാജ്ഗുരു മദന്‍ ആണ് ഈ നാടകം എഴുതിയത്.എല്ലാ വര്‍ഷവും വസന്ത പഞ്ചമി ദിനത്തില്‍ ഈ നാടകം കളിക്കുന്നു.പര്‍മര്‍ രാജവംശത്തിന്‍റെ കാലത്തെ ഏറ്റവും മികച്ച ശിലപചാതുര്യം ഇവിടെ കാണാന്‍ കഴിയും.വാഗ്ദേവി ലണ്ടനില്ഒരു കാലത്ത് ഇവിടെ (വാഗ്ദേവി) സരസ്വതി ദേവിയുടെ ക്ഷേത്രമുണ്ടായിരുന്നു.വളരെ വലുതും മനോഹരവുമായ ഇവിടത്തെ സരസ്വതി വിഗ്രഹം ബ്രിട്ടീഷുകാര്‍ കടത്തുകയുണ്ടായി.ഇപ്പോള്‍ ഈ വിഗ്രഹം ലണ്ടനിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.അതു കൊണ്ട് തന്നെ ഇപ്പോള്‍ വസന്ത പഞ്ചമി ദിനത്തില്‍ സരസ്വതി ദേവിയുടെ എണ്ണച്ഛായ ചിത്രമാണ് ഭക്ത ജനങ്ങള്‍ ആരാധിക്കുന്നത്.നിലവില്‍ ഇന്ത്യന്‍ പുരവസ്തു വകുപ്പാണ് ഇവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ചരിത്രപരമായ പ്രാധാന്യം ഉളളതിനാലാണിത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എല്ലാവര്‍ഷവും വസന്ത പഞ്ചമി ദിനത്തില്‍ ഹൈന്ദവര്‍ക്ക് ഇവിടെ ആരാധന നടത്താന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. പുറമെ എല്ലാ ചൊവ്വാഴ്ചയും വിശ്വാസികള്‍ക്ക് പൂക്കളും അരിയും ദേവിക്ക് അര്‍പ്പിക്കാനും അവസരമൊരുക്കിയിരിക്കുന്നു.എത്താനുള്ള മാര്ഗ്ഗംറോഡ്:ഇന്‍ഡോറില്‍ നിന്ന് 60 കിലോമീറ്ററും രത്‌ലമില്‍ നിന്ന് 62 കിലോമീറ്ററും ദൂരമുണ്ട്.ബസിലും ടാക്സിയിലും
എത്താന്‍ കഴിയും.
അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ : ഇന്‍ഡോര്‍, രത്‌ലം
വിമാനം: ദേവി അഹില്യ വിമാനത്താവളം( 60 കിലോമീറ്റര്‍)