Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്‍‌ഗാജി മഹാരാജ്

സിന്‍‌ഗാജി മഹാരാജ്
, തിങ്കള്‍, 19 മെയ് 2008 (12:54 IST)
WDWD
മദ്ധ്യപ്രദേശില്‍ ഖണ്ഡവയ്ക്ക് 35 കിലോമീറ്റര്‍ അകലെ ആണ് പിപിലിയ എന്ന ഗ്രാമം. ഇവിടെയാണ് കബീറിന് സമകാലികനായ സിന്‍‌ഗാജി മഹാരാജ് എന്ന സന്യാസിവര്യന്‍റെ പേരിലുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഗവ്‌ലി സമൂഹത്തില്‍ ജനിച്ച സിന്‍‌ഗാജി നിഷകളങ്കനും ലളിത ജീവിതം നയിച്ചിരുന്ന ആളുമായിരുന്നു. മന്‍‌രംഗ് സ്വാമിയുടെ പ്രബോധനങ്ങള്‍ കേള്‍ക്കാനിടയായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് മനം മാറ്റം ഉണ്ടാവുകയും ആത്മീയ പാത സ്വീകരിക്കുകയുമായിരുന്നു.

ഈശ്വരാരാധനയില്‍ ‘നിര്‍ഗുണപാത’(അമൂര്‍ത്തമായ ഈശ്വരന്‍) സ്വീകരിക്കുകയാണ് സിന്‍‌ഗാജി മഹാരാജ് ചെയ്തത്. തീര്‍ത്ഥാടങ്ങളിലും വ്രതങ്ങളിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഈശ്വരന്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ തന്നെ ഉണ്ടെന്ന് സിന്‍‌ഗാജി മഹാരാജ് വിശ്വസിച്ചു. സ്വന്തം ആത്മാവിനെ അറിയുന്ന ഏത് മനുഷ്യനും തീര്‍ത്ഥാടനത്തിന്‍റെയും വ്രതം അനുഷ്ഠിക്കുന്നതിന്‍റെയും ഗുണം ലഭിക്കുമെന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്‍റേത്. സാമൂഹ്യപ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

ഒരിക്കല്‍ ഓംകാരേശ്വര ക്ഷേത്രം സന്ദര്‍ശിക്കാന്‍ അദേഹത്തിന് ക്ഷണമുണ്ടായി. എന്നാല്‍, എവിടെ ജലവും ശിലയുമുണ്ട
webdunia
WDWD
അവിടെയൊക്കെ തീര്‍ത്ഥാടകന്‍ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ഇത് പറഞ്ഞ് ഗംഗയാണെന്ന് സങ്കല്പിച്ച് സമീപത്തുള്ള തോട്ടില്‍ അദ്ദേഹം മുങ്ങുകയും ചെയ്തു. അദ്ദേഹം ഒരു ക്ഷേത്രവും നിര്‍മ്മിക്കാന്‍ മുതിര്‍ന്നിട്ടുമില്ല.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
തന്‍റെ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രാവണ്‍ ശുക്ലത്തിലെ ഒന്‍പതാമത് ദിവസമാണ് സിന്‍‌ഗാജി മഹാരാജ് ദേഹം വെടിഞ്ഞത്. എന്നാല്‍,അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നാണ് പറയപ്പെടുന്നത്. ഇരിക്കുന്ന ശൈലിയില്‍ സമാധി ആകണമെന്നായിരുന്നു സിന്‍‌ഗാജി മഹാരാജിന്‍റെ ആഗ്രഹം. അത് നടക്കാത്തതിനാല്‍ ആറ് മാസത്തിന് ശേഷം ശിഷ്യര്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ അദ്ദേഹം തന്‍റെ ശരീരം ഇരിക്കുന്ന ശൈലിയില്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ശിഷ്യര്‍ അപ്രകാരം ചെയ്തുവെന്നുമാണ് കരുതുന്നത്.

ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം നര്‍മ്മദ നദീതടപദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭീഷണിയിലാണ്. ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ചുറ്റിലും 60 അടി ഉയരമുള്ള കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രത്തിന്‍റെ താഴെ പഴയ ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സിന്‍‌ഗാജിയുടെ പാദമുദ്രകള്‍ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.

ഇവിടെ വന്ന് സ്വസ്തിക ചിഹ്നം തിരിച്ച് വരയ്ക്കുന്നതിലുടെ തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ആഗ്രഹപൂര്‍ത്തീകരണത്തിന് ശേഷം ഭക്തര്‍ വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി സ്വസ്തിക ചിഹ്നം നേരെ
webdunia
WDWD
വരയ്ക്കുന്നു. സിന്‍‌ഗാജിയുടെ സ്മരണയ്ക്കായി ‘ശരത് പൂര്‍ണ്ണിമ’ വേളയില്‍ ക്ഷേത്രത്തില്‍ ഉത്സവം സംഘടിപ്പിക്കുന്നു.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: ഖണ്ഡവയില്‍ നിന്ന് 30 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

റെയില്‍‌വേ: ക്ഷേത്രത്തിന് അടുത്ത സ്റ്റേഷനായ ബീഡിലേക്ക് തീവണ്ടി മാര്‍ഗ്ഗം എത്താം.

Share this Story:

Follow Webdunia malayalam