ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ അരയാല്‍, വേപ്പ്, പരിജാതം, തുളസി എന്നിവയുണ്ട്. രണ്ട് പാരിജാത വൃക്ഷങ്ങളാണുളളത്. ഇതില്‍ ധാരാളം തത്തകള്‍ വസിക്കുന്ന പാരിജാത വൃക്ഷത്തില്‍ ഹനുമാന് സ്വാമി വസിക്കുന്നു എന്നാണ് വിശ്വാസം. ഹനുമാന് തത്തയുടെ രൂപം പൂണ്ട് തുളസീദാസിന് ശ്രീരാമനെ കാണാന്‍ അവാസരമൊരുക്കിയെന്ന് ഐതീഹ്യമുണ്ട്.ക്ഷേത്രത്തില്‍ ശ്രീരാമന്, സീതാദേവി, ലക്ഷ്മണന്, ശിവ പാര്‍വതിമാര്‍ എന്നിവരുടെ വിഗ്രഹങ്ങളുമുണ്ട്. എല്ലാ വ്യാഴാഴ്ചയും ഹനുമാന് സ്വാമിയുടെ വിഗ്രഹത്തില്‍ കുങ്കുമം ചാര്‍ത്തുന്നുണ്ട്. മൂന്നോ നാലോ അഴ്ച ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഭകതരുടെ വിശ്വാസം. ഹനുമാന് സ്വാമിയോടുളള കറതീര്‍ന്ന ഭക്തി ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്നു.
എത്താനുള്ള മാര്‍ഗ്ഗം
റോഡ്: ഉജ്ജൈന്‍(15 കിലോമീറ്റര്‍) ഇന്‍ഡോര്‍(30 കിലോമീറ്റര്‍) . ഈ സ്ഥലങ്ങളില്‍ നിന്ന് ബസ്, ടാക്സി ലഭിക്കും.
വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.