Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിന് അയ്യന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിന് അയ്യന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 നവം‌ബര്‍ 2023 (18:45 IST)
ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിന് അയ്യന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷനാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ അറിയാനാകും.
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു അയ്യന്‍' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.'മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനന പാത കവാടങ്ങളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.അവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള അടിയന്തര സഹായ നമ്ബറുകളും ആപ്പില്‍ ലഭ്യമണ്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ആപ്പ് പ്രവര്‍ത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവം രാശിക്കാര്‍ക്ക് ഈമാസം എങ്ങനെ