ശിവനെ കണ്ട് തൊഴുവാനുള്ള യാത്രയിലാണെങ്കില്‍ ഭക്തര്‍ നഗ്‌നപാദരായി വേണം മല കയറാന്‍. എന്നാല്‍ ചെരിപ്പ്, ഷൂസ് എന്നിവ ധരിച്ചുകൊണ്ട് മലകയറുന്നതിലും വിലക്കുകളൊന്നുമില്ല. ട്രക്കിംഗ് മാത്രം ലക്ഷ്യമായിട്ടുള്ളവര്‍ക്ക് ഇത്തരത്തില്‍ മല കയറാവുന്നതാണ്. രാവിലെയാണ് മല കയറുന്നത് തുടങ്ങുന്നതെങ്കിലും ട്രക്കിംഗ് ദുഷ്‌കരമായതിനാല്‍ ഒരു കരുതലായി ടോര്‍ച്ച് കൈവശം വെയ്ക്കുന്നത് ഉപകാരം ചെയ്യും. പൂണ്ടി വെള്ളൈവിനായകര്‍ കോവിലിന്റെ അടുത്ത് നിന്ന് 30 രൂപയ്ക്ക് മുളവടി വാങ്ങിയിട്ട് വേണം ട്രെക്കിങ്ങ് ചെയ്യുവാന്‍. യാത്രയിലുടനീളം വഴിയോരത്ത് കടകളില്‍ നിന്നും പഴങ്ങളും പാനീയങ്ങളും ലഭിക്കും. അഞ്ചാമത്തെ മലനിരകള്‍ വരെ ഇത്തരത്തില്‍ കടകളുണ്ട്. 2-3 ഉറവകളും ഈ വഴിയിലുണ്ട്. അതിനാല്‍ തന്നെ ഭക്തര്‍ക്ക് ഇവിടെ നിന്നും തങ്ങളുടെ കുപ്പികളില്‍ വെള്ളം ശേഖരിക്കാനാകും
ആദ്യ നാല് മലകള്‍ കുത്തനെയാണെങ്കിലും ഏറ്റവും പ്രയാസം ഒന്നാം മലകയറ്റമാണ്. ഈ മലകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ട്രക്കിംഗിന്റെ പകുതി സമയം ചിലവാകും. മുകളിലേക്കുള്ള യത്രയാണെങ്കിലും ആറാം മല ഇറക്കമാണ്. ആറാം മലയുടെ അവസാനം കാണുന്ന വെള്ളക്കെട്ടില്‍ കുളിച്ച് ശുദ്ധിയായ ശേഷമാണ് ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നതിനായി ഏഴാം മലയിലേക്ക് യാത്ര തിരിക്കുക. കുത്തനെയുള്ള ഏഴാം മല കയറുക ദുഷ്‌കരമാണ്. എന്നാല്‍ 7 മലകളും താണ്ടി മുകളിലെത്തുന്നത് നല്‍കുന്ന അനുഭൂതി വ്യത്യസ്തമാണ്.
മലകള്‍ കയറി പരിചയസമ്പത്തുള്ളവര്‍ക്ക് 4-6 മണിക്കൂറില്‍ 7 മലകളും പൂര്‍ത്തിയാക്കാവുന്നതാണ്. എന്നാല്‍ വല്ലപ്പോഴും മാത്രം ഇത്തരം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് മല കയറാനായി 6-8 മണിക്കൂറോളം സമയമെടുക്കും. തിരിച്ച് മലയിറങ്ങാനായി 4-6 മണിക്കൂറും ഭക്തര്‍ക്ക് ആവശ്യമായി വരും. രണ്ടുവശത്തേക്കുമായി 15 കിലോമീറ്ററാണ് വെള്ളിയാങ്കിരി ട്രക്കിംഗിന്റെ ദൂരം.
ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-2
ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-1