Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗ്രഹലബ്‌ധിക്ക് ‘ഖജരാന ക്ഷേത്രം’

ആഗ്രഹലബ്‌ധിക്ക് ‘ഖജരാന ക്ഷേത്രം’
FILEFILE
ആഘോഷങ്ങളിലും പൂജകളിലും പ്രമുഖ സ്ഥാനമുണ്ട് ഗണേശോത്‌സവത്തിന്. സെപ്തംബര്‍ മാസം ഗണേശ പൂജയുടേയും ഭക്തിയുടേയും മാസമാണ്. ഈ സെപ്തംബര്‍ 15 ന് ഗണപതി ഭഗവാന്‍റെ ജന്‍‌മദിന ആഘോഷത്തിലും സന്തോഷത്തിലും ഇന്ത്യ മതിമറക്കുമ്പോള്‍ ഈ ആഴ്ചയിലെ തീര്‍ത്ഥാടനത്തില്‍ നിങ്ങളെ ഗണേശപൂജയ്‌ക്ക് പ്രസിദ്ധമായ ഇന്‍ഡോറിലെ ‘ഖജരാനാ’ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്.

ക്ഷേത്രത്തില്‍ എത്തുന്ന ഏതു ഭക്തര്‍ക്കും അവരുടെ ആഗ്രഹം പൂര്‍ണതയില്‍ എത്തിക്കാന്‍ ഗണപതി ഭഗവാന്‍ സഹായിക്കുന്നു എന്നാണ് ഖജരാനയുമായി ബന്ധപ്പെട്ട വിശ്വാസം. എല്ലാ ബുധനാഴ്ചകളിലും വിശേഷാല്‍ പൂജയുണ്ടെങ്കിലും ഗണേശ ചതുര്‍ത്ഥിയാണ് ക്ഷേത്രത്തിലെ എറ്റവും പ്രസിദ്ധമായ ആഘോഷം. ഈദിനത്തില്‍ ഗണപതിക്ക് വിശ്വാസികള്‍ പ്രത്യേക നൈവേദ്യം അര്‍പ്പിക്കുന്നു. ഇത്തവണ ഗണേശോത്‌സവത്തിനു 11 ലക്‍ഷം മോദകങ്ങളാണ് അര്‍പ്പിക്കപ്പെടുന്നത്.

അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്ന ഗണപതി ഭഗവാന്‍ ആഗ്രഹത്തിനു തുണയാകുമെന്നതാണ് വിശ്വാസം. ക്ഷേത്രത്തില്‍ നിന്നും ജപിച്ചു തരുന്ന ചരട് വിശ്വാസത്തോടെ ബന്ധിച്ചാല്‍ ആഗ്രഹ പൂര്‍ണ്ണത ഉണ്ടാകുമെന്നതാണ് വിശ്വാസം. ജാതിമത ഭേദമന്യേ ധാരാളം പേരാണ് ഈ വിശ്വാസത്തിന്‍റെ പിന്നാലെ സഞ്ചരിച്ച് ഇവിടെ എത്തുന്നത്.

ആഗ്രഹിക്കുന്നത് ലഭിച്ചു കഴിഞ്ഞാല്‍ ചരട് അഴിച്ചു കളയണം എന്നതും ഈ വിശ്വാസത്തിന്‍റെ കാതലാണ്. പുതിയതായി വാങ്ങിയ വാഹനങ്ങളുമായി പൂജയ്‌ക്കെത്തുന്നവരും കുറവല്ല.
webdunia
FILEWD


ഗണപതിക്ഷേത്രമെന്ന പേരില്‍ പ്രസിദ്ധമായ ഖജരാന ക്ഷേത്രത്തിന് രണ്ടു നൂറ്റാണ്ടിലേറേ പഴക്കമുണ്ട്. 1735 ല്‍ അന്നത്തെ ഭരണാധികാരിയായ ദേവി അഹല്യയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതുന്നു. ഒരിക്കല്‍ ഗണപതി തന്നെ പുറത്തെടുക്കാന്‍ അപേക്ഷിക്കുന്നതായി സമീപത്തുള്ള മംഗല്‍നാഥ് എന്ന പൂജാരി സ്വപ്നം കണ്ടു.

ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

webdunia
FILEFILE
ഇക്കാര്യം അഹല്യയുടെയുടെ കൊട്ടാരത്തില്‍ ചെന്ന് മംഗല്‍ നാഥ് അറിയിച്ചു. ഉടന്‍ തന്നെ പൂജാരി സ്വപ്നത്തില്‍ കണ്ടെന്നു പറഞ്ഞ സ്ഥലം ഖനനം ചെയ്ത അഹല്യയുടെ സംഘത്തിനു ഒരു ഗണപതി വിഗ്രഹം ലഭിച്ചെന്നും അതേ വിഗ്രഹം തന്നെയാണ് ഇപ്പോഴും ഖജരാന ക്ഷേത്രത്തില്‍ പൂജയ്‌ക്ക് വച്ചിരിക്കുന്നതെന്നുമാണ് പുരാണം. ഈ വിഗ്രഹത്തിന്‍റെ പേരില്‍ തന്നെയാണ് ക്ഷേത്രം പ്രസിദ്ധമായതും.

ചൈതന്യവത്തായ ക്ഷേത്രത്തിന്‍റെ ചുറ്റുകാഴ്ചകളും മനോഹരമാണ്. ഉപദേവതമാരുടെ 33 ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുയാണ് പ്രധാന ക്ഷേത്രം ‍. പ്രധാന ക്ഷേത്രത്തില്‍ ശിവനും പാര്‍വ്വതിയും ഗണപതിയും ചേര്‍ന്ന വിഗ്രഹമാണ്. ക്ഷേത്രത്തിനു സമീപത്തെ പടര്‍പ്പന്‍ അരയാലിനു വരെ ആശിക്കുന്നതു നല്‍കാന്‍ ശക്തിയുണ്ടെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തില്‍ അരയാലിനെയും ഭക്തര്‍ ചുറ്റി വണങ്ങുന്നു. ചുവട്ടില്‍ അനേകം മനുഷ്യര്‍ക്ക് തണല്‍ നല്‍കുന്ന അരയാല്‍ ധാരാളം തത്തകള്‍ക്കും അഭയം നല്‍കിയിരിക്കുകയാണ്.

ക്ഷേത്രം ഉണ്ടായ കാലം മുതല്‍ പൂജാരിയായിരുന്നെന്നു കരുതുന്ന മഹേഷ് ഭട്ടിന്‍റെ പരമ്പരയില്‍ പെട്ടവരാണ് പൂജാ കാര്യങ്ങള്‍ ചെയ്‌തു വന്നിരുന്നത്. ക്ഷേത്രം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിന് ഭരണ സമിതി കൈമാറി. ഇപ്പോള്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതിയാണ് ക്ഷേത്രത്തിന്‍റെ നടത്തിപ്പ്. ഭട്ടിന്‍റെ കുടുംബത്തില്‍ നിന്നും ഭരണ സമിതിയിലേക്ക് ആള്‍ക്കാരുണ്ട്.
webdunia
FILEFILE


ക്ഷേത്ര മാനേജ്മെന്‍റില്‍ ഇപ്പോഴുള്ളത് ഭാല്‍ ചന്ദ്ര ഭട്ടാണ് ചില പ്രത്യേക അവസരങ്ങളില്‍ ക്ഷേത്രത്തിലെ പ്രധാന പൂജ നടത്തുന്നത് ഭാല്‍ ചന്ദ്രയാണ്.

ഗതാഗതം
മദ്ധ്യപ്രദേശിന്‍റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറിനു പ്രസിദ്ധി നല്‍കുന്ന ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ റോഡ്, ട്രയിന്‍, വിമാന ഗതാഗതമാര്‍ഗ്ഗങ്ങളുണ്ട്. ഇന്‍ഡോറിനെ എന്‍ എച്ച് 3 ആഗ്രാ മുംബൈ റോഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam