Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും വലിയ ശനീശ്വര ക്ഷേത്രം

ഭീക്ക ശര്‍മ്മ

ഏറ്റവും വലിയ ശനീശ്വര ക്ഷേത്രം
ഈ ലക്കത്തില്‍ ഞങ്ങള്‍ നിങ്ങളെ ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര ക്ഷേത്രത്തിലേക്കാണ് കൊണ്ട് പോകുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബായ് ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ജയ്പൂര്‍ സ്വദേശിയായ മധുബാല സുരേന്ദ്രസിങ് മീനയുടെ മരുമകനും ഈ ക്ഷേത്രത്തിലെ പൂജാരിയുമായ നന്ദകിഷോര്‍ മീന ഈ ക്ഷേത്രത്തെ കുറിച്ച് വളരെ രസകരമായ ഒരു കഥ ഞങ്ങളോട് പറഞ്ഞു. മധുബാല സുരേന്ദ്ര സിങ് എന്നയാള്‍ ഒരു ഈ ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് ഒരു സത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സത്രം നിര്‍മ്മിച്ച് കൊണ്ടിരിക്കുമ്പോള്‍ ശനി ദേവന്‍റെ ഒരു പ്രതിമ ഭൂമിയില്‍ നിന്നും പൊന്തി വന്നു. ഈ സംഭവത്തിന് ശേഷം അദ്ദേഹം ധാരാളം പണ്ഡിതന്മാരുമായി ആലോചിച്ചു അതിന് ശേഷം സത്രത്തിന് പകരം ശനി ദേവന്‍റെ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശനി ദേവന്‍റെ പ്രഭാവം ചൊരിയുന്ന പ്രതിമ 2002 ഏപ്രില്‍ 27 നാണ് ഇവിടെ പ്രതിഷ്‌ഠിച്ചത്. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഉത്തരദിക്കിനെ അഭിമുഖീകരിക്കുന്ന ഗണപതി വിഗ്രഹവും ദക്ഷിണ ദിക്കിലേക്ക് ഇരിക്കുന്ന ഹനുമാന്‍ വിഗ്രഹവും ഈ ക്ഷേത്രത്തിലെ മറ്റ് വിശേഷ വിഗ്രഹങ്ങളാണ്. വര്‍ഷംതോറും ശനി ജയന്തിയില്‍ 5 ദിവസം നീണ്ട ഉല്‍‌സവം നടത്താറുണ്ട്. ആയിരകണക്കിനാള്‍ക്കാരാണ് ഈ സന്ദര്‍ഭത്തില്‍ ശനി ദേവന്‍റെ അനുഗ്രഹം തേടി ഇവിടെയെത്തുന്നത്.

WD
ഇവിടേക്ക് എത്തിച്ചേരാന്‍

റോഡ് മാര്‍ഗ്ഗം: ഇന്‍ഡോറില്‍ നിന്നും (30കി.മി.) കണ്ട്‌വയില്‍ നിന്നും (1000കി.മി) ബസ്സുകളും കാറുകളും ലഭ്യമാണ്.

റെയില്‍ മാര്‍ഗം: ഇതിന്‍റെ ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ കോറല്‍ (10 കി.മി) ആണ്. ഇന്‍ഡോറില്‍ നിന്നും ഖണ്ട്‌വയിലേക്കുള്ള മീറ്റര്‍ ഗേജ് വഴിയിലാണ് കോറല്‍ എന്ന സ്ഥലം.

ആകാശ മാര്‍ഗ്ഗം: ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് ദേവി അഹല്യ എയര്‍‌പോര്‍ട്ട്, ഇന്‍ഡോര്‍ ആണ്.

Share this Story:

Follow Webdunia malayalam