ശനിഭഗവാന് ഭക്തര്‍ ജലം,എണ്ണ എന്നിവ കൊണ്ട് അഭിഷേകവും നടത്താറുണ്ട്.ശനി ആമാവാസിയില് പ്രത്യേക പൂജയ്ക്കായി ആയിരങ്ങള്‍ എത്താറുണ്ട്.ഗ്രാമത്തിലെ വീടുകള്‍ക്കും കടകള്‍ക്കും പൂട്ട് ഉണ്ടാവില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഇവിടെ ആരും മോഷ്ടിക്കാന്‍ ധൈര്യം കാട്ടാറില്ലത്രേ. മോഷ്ടിച്ചാല്‍ ശനി ഭഗവാന് ശിക്ഷിക്കും എന്നാണ് വിശ്വാസം. ഇനി എന്തെങ്കിലും മോഷ്ടിച്ചാല്‍ തന്നെ മോഷ്ടിക്കപ്പെട്ട സാധനം ഉടമയ്ക്ക് തിരികെ ലഭിക്കും.ഷിന്ഗനപുരില് ആരെയെങ്കിലും പാമ്പ് കടിച്ചാല്‍ അയാളെ ക്ഷേത്രത്തില്‍ കൊണ്ടു വന്ന് ശനി ഭഗവാന് മുന്നില്‍ ആരാധന നടത്തിയാല്‍ വിഷമിറങ്ങുമെന്നും വിശ്വസിക്കുന്നവര്‍ ധാരാളം.ശനീശ്വറിന് കിഴക്കാണ് പ്രസിദ്ധമായ ശ്രീ ദത്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേവ്ഗഡ് എന്ന ഗ്രാമം.ക്ഷേത്രത്തില്‍ ഇരുപത്തിനാല് മണിക്കൂറും ദര്‍ശനം നടത്താം.ശനി ഭഗവാന്റെ വിഗ്രഹത്തിന് മുകളില്‍ എന്തെങ്കിലും നിഴല്‍ വീണാല്‍ സമീപമുള്ള വേപ്പ് മരം ശിഖരങ്ങള്‍ താഴ്ത്തി ഭഗവാന് സംരക്ഷണം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ് ‘ഷിരിദി’.ശനി-ഷിന്ഗനപുരില് നിന്നും അധികം ദൂരമില്ല ഇവിടേക്ക്.ആരാധന: കുളിച്ച് ഈറന്‍ വസ്ത്രത്തോടെ ആവണം ഷിന്ഗനപുരിലെ ശനിഭഗവാനെ ദര്‍ശിക്കാന്‍ ഭക്തര്‍ എത്തേണ്ടത്.സ്വയംഭൂവായ സ്തൂപം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പീഠത്തില്‍ കയറി വലം വയ്ക്കാവുന്നതാണ്. ക്ഷേത്രത്തിന്
സമീപമുള്ള കിണറില്‍ നിന്നെടുത്ത ജലം,എള്ളെണ്ണ എന്നിവ കൊണ്ട് അഭിഷേകവും നടത്താം.പീഠത്തില്‍ ഈറന്‍ വസ്ത്രമുടുത്ത പുരുഷന്മാര്ക്ക് മാത്രമേ പ്രവേശനത്തിന് അനുവാദമുള്ളൂ.
അടുത്ത് തന്നെ മറ്റൊരു കിണറുണ്ട്.ശനി ഭഗവാന് അഭിഷേകവും മറ്റും നടത്താന്‍ മാത്രമേ ഈ കിണര്‍ ഉപയോഗിക്കാറുള്ളൂ.സ്ത്രീകള്‍ക്ക് ഈ കിണര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ‘സങ്കേത് ’എന്ന് പേരായ ചില അനുശാസനങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്മറ്റൊരു ചടങ്ങായ ശുചിര്ഭൂതയ്ക്ക്(ഭകതര്‍ക്ക് കുളീക്കുന്നതിനും ശുചിയാകുന്നതിനും) എല്ലാ സൌകര്യങ്ങളും ഇവിടെ ലഭ്യമാണ്. ദര്‍ശന സമയത്ത് ഭക്തരുടെ ശിരസില്‍ തുണിയോ തലപ്പാവോ ഒന്നും പാടില്ല.ഈറന്‍ വസ്ത്രത്തോടെ വേണം ശനിഭഗവാന് അഭിഷേകം നടത്തേണ്ടത്. ശനിയാഴ്ചയും തിങ്കളാഴ്ചയും അഭിഷേകത്തിന് ബ്രാഹ്മണരെ ലഭിക്കും.അഭിഷേകത്തിന് സാധാരണ എള്ളെണ്ണ ആകും ഉപയോഗിക്കുക.ഭഗവാന് നാളികേരം, ഉണങ്ങിയ ഈന്തപ്പഴം, പാക്ക്, അരി, മഞ്ഞളും കുങ്കുമവും, പഞ്ചസാര, കറുത്ത വസ്ത്രം,തൈര്, പാല് എന്നിവ സമര്‍പ്പിക്കാം.അശുഭകരങ്ങളായ കാര്യങ്ങളില്‍ നിന്ന് മോചനം നേടേണ്ട ഭക്തര്‍ ആണി, പിന്, അരി തുടങ്ങിയവ അര്‍പ്പിക്കുന്നു. അഭീഷ്ട സിദ്ധി നേടിയവര്‍ വെള്ളി നാണയങ്ങള്‍, തൃശൂലം, ഇരുമ്പ് സാധനങ്ങള്‍, കുതിര, പശു,എരുമ എന്നിവ സമര്‍പ്പിക്കുന്നു.
എത്താനുള്ള മാര്‍ഗ്ഗം
വിമാനം: അടുത്ത വിമാനത്താവളം പൂനെ(160 കിലോമീറ്റര്‍)
തീവണ്ടി: അടുത്ത റെയില്വേസ്റ്റേഷന് ശ്രീരാംപൂര്‍
റോഡ്: മുംബൈ-പൂനെ-അഹമ്മദ്നഗര്‍-ശനി ഷിന്ഗനപുര്( 330കിലോമീറ്റര്‍)
Follow Webdunia malayalam