Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനിഫ്‌നാഥിന്‍റെ ക്ഷേത്രം

കാനിഫ്‌നാഥിന്‍റെ ക്ഷേത്രം
, ഞായര്‍, 27 ജൂലൈ 2008 (16:38 IST)
WDWD
ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ നാഥ് സമൂഹത്തിന്‍റെ പ്രശസ്ത ഗുരുക്കന്മാരിലൊരാളായ നാഥ് ഗുരുവിന്‍റെ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. കാനിഫ്നാ‍ഥ് മഹാരാജിന്‍റെ പേരിലാണ് ഈ പുണ്യ കേന്ദ്രം അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ മധി എന്ന ചെറുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രി പര്‍വതങ്ങളില്‍ നിന്ന് ഗര്‍ഭഗിരി കുന്നുകളിലൂടെ ഒഴുകുന്ന പൌനഗിരി നദിക് സമീപമാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്.

കാനിഫ്‌നാഥ് മഹാരാജ് 1710ല്‍ ഫാല്‍ഗുന മാസത്തില്‍ വൈദ്യ പഞ്ചമി ദിനത്തില്‍ ഇവിടെ വച്ച് സമാധിയായതായാണ് കരുതപ്പെടുന്നത്. കൊട്ടാരത്തില്‍ പ്രവേശിക്കുന്നതിന് മൂന്ന് വാതിലുകള്‍ ഉണ്ട്. ഐതീഹ്യ പ്രകാരം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്‍റെ തടവിലായ തന്‍റെ ഭര്‍ത്താവ് മഹാരാജ് ഛത്രപതിയുടെ മോചനത്തിനായി യേശുബായ് റാണി കാനിഫ്‌നാഥിനെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ റാണി ഈ പ്രദേശത്ത് ക്ഷേത്രം പണിയുകയായിരുനു.

ക്ഷേത്രം നിര്‍മ്മിക്കുന്നതിന് സമൂഹത്തിലെ പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവരുടെ നിര്‍ലോഭമായ സഹായമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ ദലിതുകളുടെ ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ഈ പ്രദേശത്ത് ജീവിക്കുന്ന സമുദായങ്ങളുടെ കുടുംബ ദേവതയായാണ് കാനിഫ്‌നാഥ് മഹാരാജ് ആരാധിക്കപ്പെടുന്നത്. കാനിഫ്‌നാഥ് മഹാരാജിന്‍റെ ക്ഷേത്രത്തിന് പുറമെ ഗര്‍ഭഗിരി കുന്നുകളില്‍ മറ്റ് നാഥ് ഗുരുക്കന്മാരായ ഗോരക്‍നാഥ് മഹാരാജ്, മചീന്ദ്ര നാഥ് മഹാരാജ്, ഗഹിനിനാഥ് മഹാരാജ്, ജലിന്ദര്‍നാഥ് മഹാരാജ് എന്നിവരുടെ ക്ഷേത്രങ്ങളുണ്ട്.

ഹിമാലയത്തിലെ ഒരു ആനയുടെ ചെവിയില്‍ നിന്നാണ് കാനിഫ്‌നാഥ് മഹാരാജ് ജന്മമെടുത്തതെന്നാണ് പറയപ്പെടുന്നത്.
webdunia
WDWD
കാനിഫ്നാഥ് മഹാരാജ് 12 വര്‍ഷത്തോളം ഭാഗീരഥി നദിയിലെ ബദ്രിനാഥ് അണക്കെട്ടിന് സമീപം കഠിന തപസനുഷ്ഠിച്ചിരുന്നു. യോഗാഭ്യാസവും പരിശീലിച്ചിരുന്നു. പിന്നീട്, തന്‍റെ പ്രഭാഷണങ്ങളിലൂടെ പാവങ്ങളെ ഭക്തി മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരികയുണ്ടായി.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഭക്തി ഗാനങ്ങള്‍ രചിക്കാന്‍ അദ്ദേഹം ശബരി എന്ന പ്രാദേശിക ഭാഷയാണ് തെരഞ്ഞെടുത്തത്. സാധാരണക്കാരുടെ വേദന ഇതിലൂടെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ ശ്ലോകങ്ങള്‍ ഉരുവിടുന്നതിലൂടെ ജീവിതത്തിലെ വേദനകളെല്ലാം മാറുമെന്ന വിശ്വാസം ഭക്തരിലുണ്ട്.

ക്ഷേത്ര പരിസരത്ത് ഒരു മാതള വൃക്ഷമുണ്ട്. കാനിഫ്‌നാഥ് മഹാരാജിന്‍റെ പ്രധാന ശിഷ്യയായിരുന്ന ദാലി ഫായിയുടെ സ്മരണയുമായി ബന്ധപ്പെട്ട് ഈ മാതള മരം ആരാധിക്കപ്പെടുന്നു. നാഥ് സമൂഹത്തില്‍ അംഗമാകാന്‍ ദാലി ഫായി കഠിന തപസ് ചെയ്തിരുന്നു. സമാധിയടയാന്‍ സമയമായപ്പോള്‍ കാനിഫ്‌നാഥ് നേരിട്ട് പ്രത്യക്ഷപ്പെട്ട് ദാലി ഫായിയെ അനുഗ്രഹിക്കുകയുണ്ടായി. കാലം കടന്ന് പോയപ്പോള്‍ സമാധി സ്ഥാനത്ത്
ഒരു മാതള മരം വളരുകയും അവിടെ ജനങ്ങള്‍ ആരാധന നടത്താനും തുടങ്ങി.

ഇപ്പോള്‍ ഗ്രാമ പഞ്ചായത്തും ഇവിടെ കൂടുന്നുണ്ട്.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: മധി ഗ്രാമം അഹമ്മദ്നഗര്‍ ജില്ലയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബസ് ടാക്സി
webdunia
WD
മാര്‍ഗ്ഗം ഇവിടെ എത്താം.

റെയില്‍: അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ അഹമ്മദ് നഗര്‍.

വ്യോമമാര്‍ഗ്ഗം: അടുത്ത വിമാനത്താവളം പൂനെ. അഹമ്മദ്‌നഗറില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് പൂനെ.

Share this Story:

Follow Webdunia malayalam