Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാശി വിശ്വേശ്വരന്‍

കാശി വിശ്വേശ്വരന്‍
, തിങ്കള്‍, 3 മാര്‍ച്ച് 2008 (09:44 IST)
WDWD
ഓം നമശിവായ ശംഭോ ശങ്കര

“വാരണാ‍സിതു ഭുവന്ത്രയ ശരഭുത’
രമ്യ നൃണാം സുഗാതിഡാകില്‍ സെവ്യമന ”
അട്രഗത വിവിധ ദുഷ്കൃത്കരിനൊപി’
പപക്ഷയെ വിരാജസഹ സുമനപ്രകാശ”

നാരദന്‍

പുരാണം

ഭാരതീ‍യരുടെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി(കാശി) ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരവും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. ഈ നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവ ഭഗവാന്‍റെ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു.

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
webdunia
WDWD


ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കുകയും ഗംഗാ നദിയില്‍ കുളിക്കുകയും ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ വിശ്വാസം മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു.

ഫോട്ടോഗാലറി കാണാ‍ന്‍ ക്ലിക് ചെയ്യുക

മതപരമായ പ്രാധാന്യം

webdunia
WDWD
ഭൂമി ഉണ്ടായപ്പോള്‍ വെളിച്ചത്തിന്‍റെ ആദ്യ കിരണം കാശിയിലാണ് പതിച്ചതെന്നാണ് വിശ്വാസം. ഇതിന് ശേഷം കാശി അറിവിന്‍റെയും ആത്മീയതയുടെയും കേന്ദ്രമായി മാറി. വിശ്വാസമനുസരിച്ച് ശിവഭഗവാന്‍ ഇവിടെ താമസിച്ചിട്ടുണ്ട്.ദശാശ്വമേധ പാതയില്‍ 10 കുതിരകളെ പൂട്ടിയ തേര് അയച്ചാണ് ബ്രഹ്മദേവന്‍ ശിവ ഭഗവാനെ സ്വീ‍കരിച്ചതെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

കാശി ക്ഷേത്രം

ചെറു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്രസമുച്ചയം.വിശ്വനാഥ ഗല്ലി എന്ന ഇടുങ്ങിയ പാതയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെറു ക്ഷേത്രങ്ങളുടെ നടുവില്‍ വിശ്വനാഥന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുഖ്യ ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായി ജ്ഞാന വാപി (അറിവിന്‍റെ കിണര്‍) സ്ഥിതി ചെയ്യുന്നു.

വിശ്വനാഥ ക്ഷേത്രത്തില്‍ ഒരു മണ്ഡപവും ശ്രീകോവിലും ഉള്‍പ്പെടുന്നുണ്ട്. ശ്രീകോവിലിനുള്ളില്‍
ഉള്ള ജ്യോതിര്‍ലിംഗത്തിന് 60 സെന്‍റിമീറ്റര്‍ ഉയരവും 90 സെന്‍റിമീറ്റര്‍ ചുറ്റളവുമുണ്ട്.കറുത്ത ശില കൊണ്ടാണ് ശിവ ലിംഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഉള്‍വശം അത്ര വലുതല്ലാത്തതാണെങ്കിലും ആരാധനക്കാവശ്യമായ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നു.

ചരിത്രം

ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായി
webdunia
WDWD
ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ. 1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്തു.

പൂജ

webdunia
WDWD
ദിവസവും വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്ന് മണി മുതല്‍ നാല് വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാല് മണി മുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി.തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും.

ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടായിരിക്കും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. പ്രസാദമായ പാല്‍, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാവങ്ങള്‍ക്ക് നല്‍കാറാണ് പതിവ്.

എത്താനുളള മാര്‍ഗ്ഗം

വിമാനം: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാ‍അ കേന്ദ്രങ്ങളില്‍ നിന്നും വാരണാസിയിലേക്ക് വിമാനം ഉണ്ട്.ദിവസവും ഉള്ള ഡല്‍‌ഹി‌-ആഗ്ര-ഖജുരാഹോ-വാരണാ‍സി വിമാനങ്ങള്‍ സഞ്ചാരികള്‍ക്ക് സുപരിചിതമാണ്.
webdunia
WDWD


തീവണ്ടി: ഡല്‍‌ഹി, കൊല്‍ക്കത്ത, മുംബൈ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാരണാസിയിലേക്ക് തീവണ്ടി സര്‍വീസുണ്ട്.രണ്ട് റെയില്‍‌വേ സ്റ്റേഷനുകളാണ് വാരണാസിയിലുള്ളത്. കാശി ജംഗ്‌ഷനും വാ‍രണാസി ജംഗ്ഷനും .ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് വാരണാസി വഴി ആണ് കടന്ന് പോകുന്നത്. വാരണാസിക്ക് 10 കിലോമീറ്റര്‍ തെക്കുള്ള മുഗള്‍സരായില്‍ നിന്നും തീവണ്ടി ഉണ്ട്.

റോഡ്: ഉത്തര്‍പ്രദേശിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ വാരണാസിയിലേക്കുണ്ട്.


Share this Story:

Follow Webdunia malayalam