Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേദാരേശ്വര ക്ഷേത്രം....

കേദാരേശ്വര ക്ഷേത്രം....
, ഞായര്‍, 28 ഡിസം‌ബര്‍ 2008 (16:23 IST)
ജീവിതത്തിലൊരിക്കലെങ്കിലും കാശി കാണണമെന്ന് ഏതൊരു ഹിന്ദുവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ആര്‍ക്കെങ്കിലും അക്കാര്യം സാധ്യമാകാതെ വന്നാല്‍ അയാളുടെ അസ്ഥികളെങ്കിലും കാശിയിലെ ഗംഗാ നദിയില്‍ ഒഴുക്കും. പക്ഷേ, കാശിയെക്കാളും ഒട്ടും പ്രാധാന്യം കുറയാത്ത ഒരു സ്ഥലം ഉണ്ട്, പ്രതികാശി. ഇന്നത്തെ തീര്‍ത്ഥാടനം അവിടേയ്ക്കാകട്ടെ. പ്രതികാശി ഒരു തവണ സന്ദര്‍ശിച്ചാല്‍ കാശി നൂറുതവണ സന്ദര്‍ശിക്കുന്നതിന്‍റെ ഫലം കിട്ടുമെന്നാണ് വിശ്വാസം.

ഗുജറാത്തിന്‍റെയും മധ്യപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ മഹാരാഷ്‌ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍, തപ്‌തി, പുലന്ദ, ഗോമയി എന്നീ നദികള്‍ ഒത്തുചേരുന്നിടത്താണ് പ്രതികാശി സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് ക്ഷേത്രങ്ങള്‍ ഇവിടെയുള്ളതിനാല്‍ ഈ പ്രദേശം മുഴുവന്‍ പ്രതികാശി എന്നാണ്‍!് അറിയപ്പെടുന്നത്.

ദിവസേന ആയിരക്കണക്കിന് ഭക്തര്‍ പ്രതികാ‍ശിയിലെത്തുന്നു. പുരാണങ്ങളില്‍ ഇവിടെ ആറ് മാസം പകലും ആറ് മാസ
WDWD
രാത്രിയുമായിരുന്നെത്രെ. ആ കാലത്ത് ഒരു ദിവസം ശിവഭഗവാന്‍ തന്‍റെ ഒരു ഭക്തന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരു രാത്രി കൊണ്ട് 108 അമ്പലങ്ങള്‍ പണി കഴിപ്പിക്കാമെങ്കില്‍ താന്‍ എന്നേക്കുമായി അവിടെ വസിക്കുന്നതായിരിക്കും എന്ന് പറഞ്ഞുവത്രേ. തപ്‌തി, പുലന്ദ, ഗോമയി എന്നീ നദികള്‍ ഒത്തു ചേരുന്നിടമാണ് ആ ശിവഭക്തന്‍ ക്ഷേത്രനിര്‍മ്മിതിക്കായി തിരഞ്ഞെടുത്തത്.

ഭക്തന്‍ ഒരു രാത്രി കൊണ്ട് 107 അമ്പലങ്ങള്‍ പണിതു. പക്ഷേ നേരം പുലര്‍ന്നപ്പോള്‍ നൂറ്റിയെട്ടാമത്തെ അമ്പലത്തിന്‍റെ പണി നടക്കുകയായിരുന്നു. അതിനാല്‍ സൂര്യകിരണങ്ങള്‍ വീണ സ്ഥലം എന്നര്‍ത്ഥം വരുന്ന ‘പ്രകാശ’ എന്ന് ആ സ്ഥലം അറിയപ്പെട്ടു. അവിടെ കാശി വിശ്വേശ്വരന്‍റെ രൂപത്തില്‍ ശിവ ഭഗവാന്‍ വാസമുറപ്പിക്കുകയും ചെയ്തു.

webdunia
WDWD
കാശി വിശ്വേശ്വര - കേദാരേശ്വര സാന്നിധ്യം ഈ ക്ഷേത്രത്തിലുണ്ട്. കാശിയിലല്ല ഉള്ളതെങ്കിലും വളരെ പ്രധാനപ്പെട്ടൊരു ക്ഷേത്രമാണ് പുഷ്പദന്തേശ്വര ക്ഷേത്രം. അതായത്, കാശി സന്ദര്‍ശനത്തിന് ശേഷം പുഷ്പദന്തേശ്വര ക്ഷേത്രത്തിലും എത്തി ‘ഉത്തരപൂജ’ നടത്തിയില്ലെങ്കില്‍ കാശീ സന്ദര്‍ശനം വിഫലമാവും എന്ന് പറയപ്പെടുന്നു.

കേദാരേശ്വര ക്ഷേത്രത്തിന്‍റെ മുമ്പില്‍ ഒരു ദീപസ്തംഭം ഉണ്ട്. ശവദാഹത്തിനും അസ്ഥി നിമജ്ജനത്തിനുമായി നിരവധി മണല്‍ത്തിട്ടുകളുമുണ്ട്.

ഇവിടേയ്ക്ക് എങ്ങനെ എത്താം?

റോഡ് മാര്‍ഗം: നന്ദുര്‍ബാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാസിക്, മുംബൈ, പൂനെ, സൂറത്ത്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാണ്.

റെയില്‍ മാര്‍ഗം: ഏറ്റവുമടുത്ത റെയില്‍‌വേ സ്റ്റേഷന്‍ നന്ദുര്‍‌ബാറിലാണ്. ഇത് സൂറത്ത് - ബുസാവല്‍ റെയില്‍‌വേ ലൈനിലാണ്.

വായുമാര്‍ഗം: നന്ദുര്‍ബാറിന് ഏറ്റവും അടുത്തുള്ള എയിര്‍പോര്‍ട്ട് സൂറത്ത്(150 കി.മീ).

Share this Story:

Follow Webdunia malayalam