ആത്മാവിന്റെ പരിശുദ്ധി നേടുക എന്നതാണ് ഈ ഉത്സവം കൊണ്ടാടുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പാരിസ്ഥിതിക പരിശുദ്ധിയും ആവശ്യമാണ്.പര്യുഷന്‍ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ത്യാഗം, അഹിംസ, നിരാഹാരം എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ജൈനമതത്തിന്റെ സവിശേഷതകളില്‍ ഇവയും പെടുന്നു. ഈ ഉത്സവത്തിനിടയില്‍ തങ്ങളുടെ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴിഞ്ഞ് നില്ക്കുന്നു. ജീവിതത്തില്‍ ക്ഷമയും ബുദ്ധിയും സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാണ് വ്രതമെടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.പര്യുഷന്‍ പര്‍വയുടെ അവസാനം ക്ഷമാവണി പര്വ ആഘോഷിക്കുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം അറിഞ്ഞോ
അറിയാതെയോ ചെയ്ത് പോയ തെറ്റ് കുറ്റങ്ങള്‍ക്ക് ജൈനമതാനുയായികള്‍ മാപ്പപേക്ഷിക്കുന്നു. മാപ്പ് നല്കുന്ന ആളുടെ സ്ഥാനം മാപ്പപേക്ഷിക്കുന്ന ആളിന്റേതിനേക്കാള് വലുതാണെന്നാണ് വിശ്വാസം.