തിരുചനൂരിലെ പത്മാവതീ ദേവി
, ഞായര്‍, 23 മാര്‍ച്ച് 2008 (17:33 IST)
തിരുപ്പതി വെങ്കിടേശ്വരനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകാനിടയില്ല. എന്നാല്‍, തിരുപ്പതി വെങ്കിടേശ്വരനെ ദര്‍ശിക്കും മുന്‍പ് മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതുണ്ട്. ഇവിടെ ദര്‍ശനം നടത്തിയ ശേഷം തിരുപ്പതി വെങ്കിടേശ്വരനെ കണ്ടാല്‍ മാത്രമെ സമ്പൂര്‍ണ്ണ ഫലസിദ്ധി ഉണ്ടാകൂ എന്നാണ് വിശ്വാസം.തിരുപ്പതിക്ക് സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുചനൂര്‍. ഇവിടെയാണ് പത്മാവതി ദേവിയുടെ മനോഹരമായ ക്ഷേത്രമുള്ളത്. ഭക്തര്‍ക്ക് അനുഗ്രഹം വാരിക്കോരി നല്‍കുന്ന ദേവി ഭക്തര്‍ പശ്ചാത്തപിച്ചാല്‍ പാപ കര്‍മ്മങ്ങളില്‍ നിന്നും വളരെ വേഗം തന്നെ അവര്‍ക്ക് പാപ മുക്തി നല്‍കുന്നു. ദേവിയുടെ ഇഷ്ടം സമ്പാദിച്ചാല്‍ അനുഗ്രഹം വാരിക്കോരി നല്‍കുമെന്നാണ് വിശ്വാസം. ‘അലമേലുമംഗപുരം ’ എന്നും ഈ വലിയ ക്ഷേത്രം അറിയപ്പെടുന്നു. തിരുപ്പതിയില്‍ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ.ചരിത്രംയഥാര്ത്ഥത്തില് തിരുചനൂരില്‍ ഉണ്ടായിരുന്നത് വെങ്കിടേശ്വര ഭഗവാന്‍റെ ക്ഷേത്രമായിരുന്നു. എന്നാല്‍, സ്ഥലപരിമിതി പ്രശ്നമായതിനെ തുടര്‍ന്ന് ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പ്രധാനപ്പെട്ട രണ്ട് ചടങ്ങുകള്‍ മാത്രം ഇവിടെ നിലനിര്‍ത്തുകയുണ്ടായി. കാലം കടന്ന് പോയപ്പോള്‍ ഈ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനും സ്ഥലപരിമിതി പ്രശ്നമായപ്പോള്‍ ആരാധനാലയം തന്നെ മാറ്റി സ്ഥാപിക്കുകയുണ്ടായി. തുടര്‍ന്ന് ഈ പ്രദേശത്തിന്‍റെ പ്രാധാന്യം തന്നെ നഷ്ടമായി.പന്ത്രണ്ടാം നൂറ്റാണ്ടില്‍ യാദവ രാജാക്കന്മാര്‍ ശ്രീകൃഷ്ണ ബലറാം ക്ഷേത്രം നിര്‍മ്മിച്ചതോടെ പ്രദേശത്തിന്‍റെ പ്രാധാന്യം
ഭാഗികമായെങ്കിലും തിരികെ വന്നു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ രണ്ട് വിഗ്രഹങ്ങള്‍ കൂടി ഇവിടെ പ്രതിഷ്ഠിക്കുകയുണ്ടായി. സുന്ദരവരദരാജ ദേവന്‍റെയും പത്മാവതി ദേവിയുടെയും പ്രതിഷ്ഠകളാണ് സ്ഥാപിക്കപ്പെട്ടത്. ഐതീഹ്യപ്രകാരം, പത്മാവതീ ദേവി താമരക്കുളത്തിലാണ് ജനിച്ചത്. ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ കുളം.
ദേവതകള്‍
ക്ഷേത്രത്തില്‍ നിരവധി പ്രതിഷ്ഠകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം പത്മാവതി ദേവിയുടേതാണ്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വരഭഗവാന്‍റെ ഭാര്യയാണ് പത്മാവതീ ദേവി. പത്മാസനത്തില്‍ ഉളള ദേവിയുടെ പ്രതിഷ്ഠ ആണുള്ളത്. ചതുര്‍ബാഹുവായ പ്രതിഷ്ഠയില്‍ മുകള്‍ഭാഗത്തുള്ള ഇരു കൈകളിലും താമരപ്പൂക്കള്‍ പിടിച്ചിരിക്കുന്നു. താഴേയുള്ള കൈകള്‍ ഭയമില്ലായ്മയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണന്‍, ബലരാമന്‍, സുന്ദരരാജ സ്വാമി, സൂര്യനാരായണ സ്വാമി എന്നീ പ്രതിഷ്ഠകളും അതീവ മനോഹരമാണ്.ദേവിയുടെ ഗഗന വാഹനമായ ആനയ്ക്കും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ധ്വജത്തിലും ആനയുടെ ചിഹ്നമാണുളളത്. ഇവിടേക്കുളള തീര്‍ത്ഥാടനം ഭക്തിയുടെ ആനന്ദാതിരേകത്തില്‍ ഭക്ത മനസുകളെ ആറാടിക്കും.എത്താനുള്ള മാര്‍ഗ്ഗം തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് തിരുചനൂര്‍ ക്ഷേത്രത്തിലേക്ക്. തിരുപ്പതിയില്‍ നിന്ന്
നിരന്തരം ബസ് സര്‍വീസുകളുമുണ്ട്.
റോഡ്: ഹൈദ്രാബാദില്‍ നിന്നും 547 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി. വാഹനങ്ങള്‍ എപ്പോഴും ലഭിക്കും.
തീവണ്ടി: തീവണ്ടിസര്‍വീസുകളും ധാരാളം. ഹൈദ്രാബാദില്‍ ഇന്ന് നേരിട്ട് തീവണ്ടി ലഭിക്കും.
വിമാനം: ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്ന് തിരുപ്പതിയിലേക്ക് വിമാനമാര്‍ഗ്ഗമെത്താം.
Follow Webdunia malayalam