Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുര്‍ഗ്ഗയ്ക്കായി നാവും രക്തവും

ദുര്‍ഗ്ഗയ്ക്കായി നാവും രക്തവും
WDWD
ഭക്തിയുടെ മാസ്മരികതയില്‍ എന്തും ചെയ്യാന്‍ തയാറാവുന്ന നിരവധി ആളുകളുണ്ട്.

‘വിശ്വാസിച്ചാല്ലും ഇല്ലെങ്കിലും’ നിങ്ങളെ ഇത്തവണ കൂട്ടിക്കൊണ്ടു പോവുന്നത് നവരാത്രി കാലത്ത് രുദ്രഭാവം പൂണ്ട ശക്തി ദേവിയുടേയും ഭകതരുടെയും അടുത്തേക്കാണ്. ശരീരത്തെ പീഢിപ്പിച്ചു കൊണ്ട് ദേവിയെ പ്രീതിപ്പെടുത്തുന്ന ഭകതരെയാ‍ണ് നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്.

സാധാരണയായി ദുര്‍ഗ്ഗയോടുള്ള ഭക്തി പോലെയായിരിക്കില്ല നവരാത്രി കാലങ്ങളില്‍, അത് തീവ്രമാകും. എല്ലാ നിയന്ത്രണങ്ങളേയും ഭേദിച്ചുക്കൊണ്ട് അത് വളരുന്നു.

webdunia
WDWD
ദുര്‍ഗ്ഗയുടെ പല ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള തീവ്ര ഭക്തി പ്രകടനങ്ങള്‍ കാണാന്‍ നിങ്ങള്‍ക്കാവും. ദേവിയോടുള്ള ഭക്തിയാല്‍ മതിമറന്ന് ശരീരത്തിന്‍റെ നിയന്ത്രണം തന്നെ അവര്‍ക്ക് നഷ്ടമാവുന്നു. വിറയാര്‍ന്ന ശരീരത്തോടെ അവര്‍ ആടിയുലയുകയായിരിക്കും.

ആദ്യം നമുക്ക് ഇന്‍ഡോറിലെ ദുര്‍ഗ്ഗ ക്ഷേത്രത്തിലേകക്ക് പോകാം. ഇവിടത്തെ പുരോഹിതനിലൂടെ ദേവി ഭക്തര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ രംഗം കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടുപ്പോയി. വായില്‍ കര്‍പ്പൂരവും കൈയില്‍ വാളുമായി പുരോഹിതന്‍ തീവ്രമായ ചലനങ്ങളോടെ ഭക്തര്‍ക്കിടയിലൂടെ നടക്കുന്നു.

മാതാ ദുര്‍ഗ്ഗയുടെ അവതാരമായാണ് ഭകതര്‍ പുരോഹിതനെ കാണുന്നത്. ഈ ഭക്തരുടെ കൂട്ടത്തില്‍ വന്‍ വ്യവസായികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാമുണ്ട്. എല്ലാ ജാതിയില്‍ പെട്ട ഭക്തരേയും നമ്മുക്കിവിടെ കാണാനാവും.

webdunia
WDWD
കുറെ വര്‍ഷങ്ങളായി ദുര്‍ഗ്ഗ ദേവി തന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കാറുണ്ടെന്ന് പുരോഹിതനായ സുരേഷ ബാബ ഞങ്ങളോട് പറഞ്ഞു. ഓംകാരേശ്വരില്‍ പോയതില്‍ പിന്നെയാണത്രെ സുരേഷ് ബാബയ്ക്ക് ഇങ്ങനെയൊരു അത്ഭുത സിദ്ധി കൈവന്നത്. സുരേഷ് ബാബയുടെ അടുത്തെത്തുന്ന ഏതു ഭക്തന്‍റേയും ആഗ്രഹങ്ങള്‍ ദേവി സഫലീകരിക്കുമത്രെ.

ഫോട്ടോഗാലറി കാണുക

webdunia
WDWD
അടുത്തതായി ഞങ്ങളുടെ യാത്ര ഇന്‍ഡോര്‍- ദാര്‍ റോഡിനിരുവശത്തുമായുള്ള ഗ്രാമങ്ങളിലേക്കാണ്. ആ ഗ്രാമങ്ങളില്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ ഭീകരമാണ്. ഭക്തി മൂത്ത ചില സ്ത്രീകള്‍ അവരുടെ നാവുകള്‍ വാളു കൊണ്ട് അറുത്തെടുത്ത് അവിടെയുള്ള കുളത്തില്‍ നിക്ഷേപിക്കുകയാണ്.

ഇങ്ങനെയുള്ള പല കാഴ്ചകളും മധ്യപ്രദേശില്‍ കാണാനാവും. ചില ഭക്തര്‍ സ്വയം ദേവീ അവതാരമാണെന്ന് വിശ്വസിക്കുന്നു. അങ്ങനെ ഭക്തിയുടെ ഏറ്റവും വന്യമായ അവ്സ്ഥയിലേക്കെത്തുന്ന ഇവര്‍ സ്വന്തം രക്തവും ദേവിക്ക് സമര്‍പ്പിക്കുന്നു.

മാ അത്രീ ക്ഷേത്രത്തിലെക്കാണ് അടുത്ത യാത്ര. ഈ ക്ഷേത്രത്തില്‍ നാവ് ദക്ഷിണയായി സമര്‍പ്പിക്കുന്ന ഭക്തന്‍റെ എല്ല ആഗ്രഹങ്ങളും നിറവേറപ്പെടുമത്രെ. ആയിരക്കണക്കിന് ഭക്തര്‍ അതികഠിനമായ ഈ വഴിപാട് ഇവിടെ നടത്താറുണ്ടെന്ന് പുരോഹിതന്‍ ഞങ്ങളോട് പറഞ്ഞു.

webdunia
WDWD
മനോഹര്‍ സ്വരൂപിന് വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സന്താന ഭാഗ്യമുണ്ടായില്ലത്രെ. അങ്ങനെ മാ അത്രി ദേവിക്ക് നാവ് വഴിപാടായി സമര്‍പ്പിക്കാന്‍ സ്വരൂപ് തീരുമാനിച്ചു. സ്വരൂപിനെ ദേവി അനുഗ്രഹിക്കുക തന്നെ ചെയ്തു. ഒരു കുഞ്ഞ് പിറന്നു.

സന്തോഷത്തോടെ സ്വരൂപ് ക്ഷേത്രത്തിലെത്തി നാവ് മുറിച്ച് സമര്‍പ്പിച്ചു. ഞങ്ങളുടെ കണ്മുന്നില്‍ വച്ചാണ് സ്വരൂപ് ഈ വഴിപാട് നിറവേറ്റിയത്. നാവ് സമര്‍പ്പിച്ച് ശേഷം എട്ടോ പത്തോ ദിവസം ക്ഷേത്രത്തില്‍ തങ്ങുമ്പോള്‍ ശബ്ദം തിരിച്ചു കിട്ടുകയും ചെയ്യും.

സ്വരൂപിനെ പോലെ ആയിരങ്ങളാണ് ദേവിക്ക് നാവ് സമര്‍പ്പിക്കാനായി ഇവിടെയെത്തുന്നത്.

webdunia
WDWD
നാവ് മുറിച്ചെടുത്തുന്ന സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുകയുണ്ടായി. സ്വന്തം ശരീരത്തെ വേദനിപ്പിച്ചു കൊണ്ട് ദേവിയെ പ്രീതിപ്പെടുത്താനാവുമൊ? ഈ കൃത്യങ്ങള്‍ അവന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമൊ?

ഏതെങ്കിലും അതിമാനുഷിക ശക്തിക്ക് മനുഷ്യശരീരത്തില്‍ പ്രവേശിച്ച് അവനെ ശരീരത്തെ ഇളക്കി മറിക്കാനാവുമൊ?..ഞങ്ങള്‍ക്ക് ഇതിനൊന്നും ഉത്തരങ്ങളില്ല...നിങ്ങള്‍ എന്ത് കരുതുന്നു...ഞങ്ങള്‍ക്ക് എഴുതുക

Share this Story:

Follow Webdunia malayalam