Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവീ തുല്‍ജാഭവാനി

മഹേഷ് ജോഷി

ദേവീ തുല്‍ജാഭവാനി
, തിങ്കള്‍, 25 ഫെബ്രുവരി 2008 (11:22 IST)
WDWD
തുല്‍ജാഭവാനിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയിലെ ഒസാമനാബാദ് ജില്ലയിലാണ് തുല്‍ജാഭവാനിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഛത്രപതി ശിവജി മഹാരാജിന്‍റെ കുലദേവത ആണ് തുല്‍ജാഭവാനി. മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളില്‍ ഒന്നാണ് തുല്‍ജാഭവാനി. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നും.

പുരാതന ഇന്ത്യയില്‍ നൈമിഷ്യ ആരണ്യം, ദണ്ഡകാരണ്യം എന്നിങ്ങനെ രണ്ട് വനങ്ങളുണ്ടായിരുന്നു. ദണ്ഡകാരണ്യത്തിലാണ് മഹാരാഷ്ട്രയുടെ ഭാഗമായ മറാത്ത് വാഡ സ്ഥിതി ചെയ്യുന്നത്. ഇതിന് യമുനാചല പര്‍വതമെന്നും ബാലഘട്ട് എന്നും പേരുണ്ട്. യമുനാചലത്തിന്‍റെ കുന്നിന്‍ പ്രദേശത്താണ് തുല്‍ജാപുര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്വയംഭൂവായ വിഗ്രഹം സ്ഥിതി ചെയ്യുന്നു. നശിക്കാത്ത തരം ശാലിഗ്രാമം ഉപയോഗിച്ചാണ് വിഗ്രഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ദേവിയുടെ വിഗ്രഹം ഉറപ്പിച്ച നിലയിലല്ല സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ ഉറപ്പിച്ച നിലയിലുള്ള വിഗ്രഹം കാണപ്പെടുമ്പോള്‍ ഇവിടെ വിഗ്രഹം എടുത്ത് മാറ്റാവുന്ന അവസ്ഥയിലാണ്.ആദി ശങ്കരനാണ് വിഗ്രഹം സ്ഥാപന ചടങ്ങ് നടത്തിയതെന്നാണ് ചരിത്രത്തില്‍ കാണുന്നത്. ശ്രീയന്ത്രത്തില്‍ സ്ഥാപിക്കപ്പെട്ട ഈ വിഗ്രഹം പ്രദക്ഷിണത്തിനായി വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം പുറത്തെടുക്കാറുണ്ട്.

തുല്‍ജാഭവാനി ക്ഷേത്രം

ഹെമദ് പന്തി ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രണ്ട് കവാടങ്ങള്‍ കാണാനാകും. ക്ഷേത്രത്തിലേക്ക് കടന്ന ഉടന്‍ കല്ലോല്‍ തീര്‍ത്ഥം കാണാനാകും.108 പുണ്യ തീര്‍ത്ഥങ്ങള്‍ ഒരുമിച്ച്
webdunia
WDWD
ചേരുന്നതാണ് കല്ലോല്‍ തീര്‍ത്ഥം.ഏതാനും പടവുകള്‍ മുന്നോട്ട് പോയാല്‍ ഗോമുഖ് തീര്‍ത്ഥം കാണാനാകും.ഇവിടെ നിന്നും വെള്ളം തുടര്‍ച്ചയായി ഒഴുകുന്നു.ഇതിന് ശേഷം നല്ല രീതിയില്‍ കൊത്തുപണികള്‍ ചെയ്ത് അലങ്കരിക്കപ്പെട്ട ഒരു ഗേറ്റ് കാണാന്‍ കഴിയും. അര്‍ദാര്‍ നിംബല്‍കര്‍ നിര്‍മ്മിച്ചതാണിത്.ഈ ഗേറ്റ് കടന്നാല്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെയും ഭീമാകാരമായ പെരുമ്പറയുടെയും ശില്പങ്ങള്‍ കാണാം.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
പ്രധാന മുറി (ഗര്‍ഭഗൃഹം)യില്‍ കടന്നാല്‍ തുല്‍ജാഭവാനിയുടെ സ്വയംഭൂവായ വിഗ്രഹം കാണാന്‍ കഴിയും. അലങ്കരിച്ച വിഗ്രഹം സിംഹാസനത്തില്‍ സ്ഥാപിക്കപ്പെട്ട നിലയിലായിരിക്കും കാണാന്‍ കഴിയുക.ദേവീ വിഗ്രഹം കാണുന്നത് തന്നെ മനസിന് ശാന്തി നല്‍കുന്നു.ഗര്‍ഭ ഗൃഹത്തിന് സമീപം വെള്ളി കൊണ്ടുള്ള കട്ടില്‍ കാണാന്‍ കഴിയും.ഭാവാനി ദേവി പള്ളികൊള്ളുന്നത് ഇവിടെയാണ്.ഇതിന് എതിര്‍ ദിശയില്‍ ഒരു ശിവ ലിംഗം കാണാന്‍ കഴിയും.ഭവാനി ദേവിയും ശിവ ഭഗവാനും എതിര്‍ ദിശകളില്‍ ഇരിക്കുന്നതും കാണാനാകും.

ക്ഷേത്രത്തിലെ സ്തൂപങ്ങളില്‍ ഒന്നില്‍ ഒരു വെള്ളി മോതിരം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.ചൂട് മൂലം ശരീര വേദനയുണ്ടായാല്‍ ഈ മോതിരത്തില്‍ തുടര്‍ച്ചയായി ഏഴ് ദിവസം സ്പര്‍ശിച്ചാല്‍ മാറുമെന്നാണ് വിശ്വാസം.

ഛത്രപതി ശിവജി മഹാരാജ് തുല്‍ജാഭവാനിയുടെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തില്‍ ശകുന്‍‌വന്തി എന്ന് പേരുളള ഉരുണ്ട ശിലയുണ്ട്.ഈ ശിലയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.ഈ ശിലയുടെ പുറത്ത് കൈ കൊണ്ട് സ്പര്‍ശിച്ച ശേഷം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ശിലയുടെ നീക്കത്തില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.ഉത്തരം ശുഭകരമെങ്കില്‍ ശില വലത് ഭാഗത്തേക്കാകും നീങ്ങുക.ഉത്തരം അശുഭമാണെങ്കില്‍ ഇടത് ഭാഗത്തേക്കാകും ശില നീങ്ങുക.ശില അനങ്ങാതെ നില്‍ക്കുകയാണെങ്കില്‍ കാര്യം വളരെ മെല്ലെ മാത്രമേ നടക്കൂ എന്നര്‍ത്ഥം.ശിവജി മഹാരാജ് യുദ്ധത്തിന് പോകും മുന്‍പ് ഈ ശിലയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നു.
webdunia
WDWD


ഈ ശിലയ്ക്ക് അപ്പുറം ജന്ദര്‍ഖാന ഉണ്ട്.ദേവിയുടെ ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. ഉത്സവ സമയങ്ങളില്‍ ആഭരണങ്ങള്‍ ദേവിയെ അണിയിക്കുന്നു. ആഭരണങ്ങളില്‍ ഒന്ന് സ്വര്‍ണ്ണ മാലയാണ്. സ്വര്‍ണ്ണത്തിലുളള 108 വിഗ്രഹങ്ങള്‍ ഈ മാലയിലുണ്ട്.ഛത്രപതി ശിവജി ഭവാനി ദേവിക്ക് സമര്‍പ്പിച്ചതാണ് ഈ മാല.

തുല്‍ജാഭവാനി വിഗ്രഹം

webdunia
WDWD
സ്വയംഭൂവായ വിഗ്രഹം ശാലിഗ്രാമം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.വിഗ്രഹത്തിന് എട്ട് കൈകളുണ്ട്. ഒരു കൈകൊണ്ട് രാക്ഷസന്‍റെ തലമുടിയില്‍ പിടിച്ചിരിക്കുന്നു.അടുത്ത കൈയില്‍ രാക്ഷസന്‍റെ ഹൃദയം തുളഞ്ഞിറങ്ങുന്ന തൃശൂലമാണ്.വിഗ്രഹത്തിന്‍റെ കാലില്‍ മഹിഷാസുരന്‍ കിടക്കുന്നു.വലത് കയ്യുടെ ഭാഗത്ത് ദേവിയുടെ വാഹനമായ സിംഹം കാണപ്പെടുന്നു. വിഗ്രഹത്തിന് സമീപം പുരാണങ്ങള്‍ ഉരുവിടുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ രൂപമുണ്ട്.

ചന്ദ്രന്‍റെ രൂപവും വിഗ്രഹത്തിന് സമീപമുണ്ട്.വലത് വശത്ത് സുര്യന്‍റെ രൂ‍പവും ഉണ്ട്.ഒരോ കയ്യിലും ചക്രം, ഗദ, തൃശൂലം, വില്ല്, കയര്‍ തുടങ്ങിയ ആയുധങ്ങള്‍ കാണാനാകും.വിഗ്രഹത്തിന്‍റെ വലത് ഭാഗത്ത് തന്നെ ദേവിയെ വണങ്ങുന്ന കര്‍ദമ മഹര്‍ഷിയുടെ ഭാര്യ അരുന്ധതിയുടെ രൂപമുണ്ട്. ഏറ്റവും മുകളിലായി ശിവഭഗവന്‍റെ ചെറിയ രൂപം സ്ഥിതി ചെയ്യുന്നു.

തുല്‍ജാഭവാനിയുടെ ചരിത്രം

പുരാണങ്ങളോളം പഴക്കമുണ്ട് തുല്‍ജാഭവാനിയുടെ വിഗ്രഹത്തിന്.മാര്‍ക്കണ്ടേയ പുരാണത്തില്‍ തുല്‍ജാഭവാനിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.ദേവി ഭാഗവതത്തിലും പരാമര്‍ശമുണ്ട്.

തുല്‍ജാഭവാനിയുടെ കഥ

കൃതയുഗത്തില്‍ കര്‍ദമന്‍ എന്ന് പേരായ മഹര്‍ഷി ജീവിച്ചിരുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നു അനുഭൂതി.അതീവ സുന്ദരിയും ഗുണഗണങ്ങളും ഉള്ള സ്ത്രീയായിരുനു അവര്‍.കാലം കടന്ന് പോയപ്പോള്‍ കര്‍ദമന്‍ മരിച്ചു.തുടര്‍ന്ന് സതി അനുഷ്ഠിക്കാന്‍ അനുഭൂതി മുതിര്‍ന്നപ്പോള്‍ അതാവശ്യമില്ലെന്ന അശരീരി ഉണ്ടായി.തീരുമാനം മാറ്റിയ അന്‍ബുമതി മന്ദാകിനി നദിയുടെ തീരത്ത് തപസനുഷ്ഠിക്കാന്‍ തീരുമാനിച്ചു.

തപസനുഷ്ഠിക്കുന്ന അനുഭൂതിയെ കാണാനിടയായ രാക്ഷസ രാജാവ് കുകര്‍ അവരുടെ മോഹിപ്പിക്കുന്ന സൌന്ദര്യത്തില്‍ ആകൃഷ്ടനായി.തന്‍റെ ഇംഗിതം സാക്ഷാത്കരിക്കുന്നതിനായി അനുഭൂതിയെ സമീപിച്ച കുകറിനെ അവര്‍ ആട്ടിപ്പായിച്ചു.ബലം പ്രയോഗിച്ച് അനുഭൂതിയുടെ തപസും ചാരിത്ര്യവും കവരാന്‍ കുകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവര്‍ രക്ഷയ്ക്കായി
webdunia
WDWD
തുല്‍ജാഭവാനിയെ വിളിച്ച് പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥന കേട്ട് തുല്‍ജാഭവാനി പ്രത്യക്ഷപ്പെട്ടെങ്കിലും കുകര്‍ മഹിഷ രൂ‍പം പൂണ്ട് ദേവിയെ നേരിട്ടു.പിന്നീട് നടന്ന ഉഗ്ര പോരാട്ടത്തില്‍ ദേവി കുകറിനെ കൊന്നു. ഈ ദിവസമാണ് വിജയദശമി ആയി ആഘോഷിക്കുന്നത്.ഭക്തരെ സംരക്ഷിക്കുന്ന ദേവിയെ ജനങ്ങള്‍ ‘ത്വരിത’എന്ന് വിളിച്ചു. മറാത്തി ഭാഷയില്‍ ത്വരിതയ്ക്ക് ‘തുല്‍ജ’എന്നാണ് പറയുന്നത്. അങ്ങനെ തുല്‍ജാഭവാനി എന്ന് ദേവി അറിയപ്പെടാന്‍ തുടങ്ങി.

webdunia
WDWD
മറാത്ത ഭരണകാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന ക്ഷേത്രം ഭോണ്‍സ്‌ലെ രാജവംശത്തിന്‍റെ കുല ദൈവമാണ്.തന്‍റെ പരമ ഭക്തനായ ഛത്രപതി ശിവജിക്ക് ദേവി അനുഗ്രഹിച്ച് സമ്മാനിച്ചതാണ് ഭവാനി വാള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 270 മീറ്റര്‍ ഉയരത്തില്‍ ബാലഘട്ട് കുന്നിലാണ് സ്ഥിതി ചെയ്യുന്നത്.ധാരാളം പുളിമരങ്ങളുണ്ടായിരുന്ന ഈ പ്രദേശം ചിഞ്ച്‌പൂര്‍ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് തുല്‍ജാ ഭവാനിയുടെ പേരില്‍ പ്രശസ്തമായ ക്ഷേത്രം തുല്‍ജാപൂര്‍ എന്നറിയപ്പെട്ടു.ഇപ്പോള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.നവരാത്രി ദിനമാണ് ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനം.

താമസം

തീര്‍ത്ഥാടകര്‍ക്ക് താമസം സൌകര്യം ക്ഷേത്ര ട്രസ്റ്റ് ഒരുക്കുന്നു.ക്ഷേത്ര ട്രസ്റ്റിന്‍റെ ധര്‍മ്മശാലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൌജന്യമായി താമസിക്കാം. തുല്‍ജാപൂരില്‍ മറ്റ് നിരവധി ഹോട്ടലുകളും ധര്‍മ്മശാലകളും ഉണ്ട്.

എത്താനുള്ള മാര്‍ഗ്ഗം

റോഡ് : തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ തുല്‍ജാപൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നല്‍ദര്‍ഗില്‍ ഇറങ്ങുക. ഇവിടെ രണ്ട് റോഡുകള്‍ കാണാനാകും.ഇതി ഒരു റോഡ് ഷോലാപൂരിലേക്കും മറ്റൊന്ന് തുല്‍ജാപൂരിലേക്കുമാണ്.വടക്ക്,പടിഞ്ഞാറ് പ്രദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഷോലാപൂരിലോ ഒസാമനാബാദിലോ ആകും ഇറങ്ങുക.

ഷോലാപൂര്‍ തുല്‍ജാപൂരില്‍ നിന്നും 44 കിലോമീറ്ററും ഒസാമനാബാദ് 18 കിലോമീറ്ററും അകലെയാണ്. രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് നാഗ്പൂര്‍ വഴിയോ ലാത്തൂര്‍ വഴിയോ വരാനാകും. തുല്‍ജാപൂരില്‍ നിന്ന് നാഗ്‌പൂരിലേക്ക് 560 കിലോമീറ്ററും ലാത്തൂരിലേക്ക് 75 കിലോമീറ്ററും ആകും ദൂരം. ഷോലാപൂര്‍, ഒസാമനാബാദ്, നല്‍ദര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് തുല്‍ജാപൂരിലേക്ക് 10 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുണ്ട്.


തീവണ്ടി: തുല്‍ജാപൂരിന് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ ഷോലാപൂര്‍ ആണ്. ഇവിട
webdunia
WDWD

നിന്ന് 44 കിലോമീറ്റര്‍ ദൂരമുണ്ട് തുല്‍ജാപൂരിലേക്ക്.

വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം പൂനെ ആണ്.വിമാനമാര്‍ഗ്ഗം വരാന്‍ പൂനെയിലോ
ഹൈദ്രാബാദിലോ ഇറങ്ങിയ ശേഷം തീവണ്ടിയിലോ ബസിലോ തുല്‍ജാപൂരിലെത്താം.


Share this Story:

Follow Webdunia malayalam