Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരാതനമായ ബഗ്ലാമുഖി ക്ഷേത്രം

അനിരുദ്ധ് ജോഷി

പുരാതനമായ ബഗ്ലാമുഖി ക്ഷേത്രം
ബഗ്ലാമുഖി, താന്ത്രികരുടെ ദേവത (നിഗൂഢമായ അനുഷ്ടാനങ്ങളിലൂടെ അമാനുഷിക ശക്തിനേടാന്‍ ആഗ്രഹിക്കുന്നവരുടെ ആരാധനാമൂര്‍ത്തി)

തന്ത്രങ്ങളില്‍ അധിഷ്ഠിതമായ പുരാതന ഗ്രന്ഥങ്ങളില്‍ 10 മഹാവിദ്യകളേക്കുറിച്ച് (മഹത്തായ പഠനങ്ങള്‍) പറയുന്നുണ്ട്. അവരില്‍ ഒന്നാണ് ബഗ്ലാമുഖി. മറ്റു ദേവതകള്‍ക്കിടയില്‍ ബഗ്ലാമുഖി ദേവി ഒരു പ്രത്യേക സ്ഥാനം തന്നെ അലങ്കരിക്കുന്നു.

ബഗ്ലാമുഖീ ദേവിയുടെ സിദ്ധപീഠ എന്ന് അറിയപ്പെടുന്ന മൂന്ന് പുരാതന ക്ഷേത്രങ്ങള്‍ മാത്രമേ അറിയപ്പെടുന്നുള്ളു. അവയില്‍ ഒന്ന് നാല്‍‌ഖേദയിലാണ്. അതുകൊണ്ട്, ഈ മതപരമായ യാത്രയില്‍ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോകുന്നത് നാല്‍ഖേദയിലെ ബഗ്ലാമുഖീ ദേവി ക്ഷേത്രത്തിലേക്കാണ്.

ഇന്ത്യയില്‍ ബഗ്ലാമുഖീ ദേവിക്ക് പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളേയുള്ളു: ദാതിയ(മദ്ധ്യപ്രദേശ്), കാംഗ്‌ഡ (ഹിമാചല്‍ പ്രദേശ്), നാല്‍ഖേദാ (മദ്ധ്യപ്രദേശ്, ഷാജാപൂര്‍ ജില്ല). ഇവയ്ക്കെല്ലാം അവയുടേതായ പ്രാധാന്യമുണ്ട്.

മദ്ധ്യപ്രദേശില്‍ ഷാജാപൂര്‍ ജില്ലയിലെ നാല്‍ഖേദയില്‍ ലാഖുന്ദര്‍ നദിയുടെ തീരത്താണ് മൂന്നു മുഖമുള്ള ദേവി
WDWD
ബഗ്ലാമുഖിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദ്വാപര യുഗത്തിലെ ഈ ക്ഷേത്രത്തിന് മഹത്തായ മാന്ത്രികശക്തികളുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിദ്ധന്മാരും താന്ത്രികരും ശക്തികള്‍ കൈവരിക്കുന്നതിനുള്ള അനുഷ്ഠാനങ്ങള്‍ക്കായി ഈ ക്ഷേത്രത്തിലെത്തുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഈ ക്ഷേത്രത്തില്‍ ബഗ്ലാമുഖീ ദേവിക്കു പുറമേ ലക്ഷ്മി, കൃഷ്ണന്‍, ഹനുമാന്‍, ഭൈരവ്, സരസ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ വിജയിക്കുന്നതിനായി, ഭഗവാന്‍ കൃഷ്ണന്‍റെ ആജ്ഞ പ്രകാരം യുധിഷ്ഠിരന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ബഗ്ലാമുഖീ വിഗ്രഹം സ്വയംഭൂവാണെന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രം വളരെ പുരാതനമാണെന്നും, തന്‍റെ പത്തു തലമുറയിലെ പൂര്‍വ്വികരും ക്ഷേത്രത്തില്‍ ആരാധന നടത്തിവരികയാണെന്നും ക്ഷേത്രപുരോഹിതനായ കൈലേഷ് നാരായണ്‍ ശര്‍മ്മ പറയുന്നു. 1815ല്‍ ക്ഷേത്രം നവീകരിച്ചതാണ്. ആഗ്രഹപൂര്‍ത്തിക്കും, ഏതു മേഖലയിലെ വിജയത്തിനുമായി യാഗവും ഹവനവും നടത്തുന്നതിന് ജനങ്ങള്‍ ഇവിടെയെത്തിച്ചേരുന്നു.

ക്ഷേത്രം ശ്മശാ‍ന ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്നും, അടിസ്ഥാനപരമായി ബഗ്ലാദേവി തന്ത്രങ്ങളുടെ ദേവതയാണെന്നും, ഗോപാല്‍ പാണ്ട, മനോഹര്‍ലാല്‍ പാണ്ട തുടങ്ങിയവരും ക്ഷേത്രത്തിലെ മറ്റു പുരോഹിതന്മാരും ഞങ്ങളോടു പറഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കായി നിരവധി താന്ത്രികര്‍ ഇവിടെയെത്തുന്നു. ഇവിടം അവര്‍ക്കു വളരെ പ്രധാനമാണ്. ബഗ്ലാമുഖീ ദേവിയുടെ മൂന്നു ക്ഷേത്രങ്ങള്‍ ഉണ്ട് എന്നിരിക്കിലും ഈ ക്ഷേത്രത്തിലെ ബഗ്ലാദേവീ വിഗ്രഹം സ്വയംഭൂവാണ് എന്നതിനാലും, ക്ഷേത്രം നിര്‍മ്മിച്ചത് യുധിഷ്ഠിരനാണ് എന്നതിനാലും ഈ ക്ഷേത്രത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.

എത്തിച്ചേരാനുള്ള മാര്‍ഗ്ഗം

വ്യോമമാര്‍ഗ്ഗം- ബംഗ്ലാമുഖീ ദേവിയുടെ നാല്‍ഖേദയിലെ ക്ഷേത്രത്തിന് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവള
webdunia
WDWD
ഇന്‍ഡോര്‍ വിമാനത്താവളമാണ്.

റെയില്‍ മാര്‍ഗ്ഗം- ഇന്‍ഡോറില്‍ നിന്ന് യഥാക്രമം 30, 60 കിലോമീറ്റര്‍ ദൂരെയുള്ള ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളില്‍ ട്രെയിനിറങ്ങിയ ശേഷം ടാക്സിയില്‍ നാല്‍ഖേദയില്‍ എത്താം.

റോഡ് മാര്‍ഗ്ഗം- ഇന്‍ഡോറില്‍ നാല്‍ഖേദയിലേക്ക് നിന്ന് ബസ്സും ടാക്സിയും ലഭ്യമാണ്. ഇന്‍ഡോറും നാല്‍ഖേദയും തമ്മിലുള്ള അകലം 165 കിലോമീറ്ററാണ്.

Share this Story:

Follow Webdunia malayalam