Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോം ജീസസ് ബസലിക്ക

മേരി റോസ് ബാബ

ബോം ജീസസ് ബസലിക്ക
WDWD
യേശു ക്രിസ്തു ലോകത്തിന്‍റെ വിളക്കാണെന്നാണ് പറയപ്പെടുന്നത്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ഇന്ത്യയിലെ പ്രശസ്ത ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ ഗോവയിലെ ബോം ജീസസ് ബസലിക്കയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

പഴയ ഗോവയില്‍ ആണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇത്. സെന്‍റ് ഫ്രാന്‍സിസ് സേവിയറിന്‍റെ ഭൌതിക ശരീരം സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇവിടത്തെ പള്ളി ലോകപ്രശസ്തമാണ്. ലോക പൈതൃക സ്മാ‍രകമായി ഈ പള്ളിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബോം ജീസസ് എന്നാല്‍ ഉണ്ണിയേശു എന്നര്‍ത്ഥം. ഈ പള്ളിയുടെ നിര്‍മ്മാണം 1594 ലാണ് തുടങ്ങിയത്. പള്ളി 1605ല്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടു. പള്ളിക്ക് മൂന്ന് നിലകളുള്ള കവാടമാണുള്ളത്. മുഖ്യകവാടത്തിന് സമീപത്തായി രണ്ട് ചെറിയ കവാടങ്ങളുമുണ്ട്. മുകളില്‍ ക്രിസ്തുവിന് ഗ്രീക്ക് ഭാഷയില്‍ വിളിക്കുന്ന പേരിനെ അനുസ്മരിപ്പിച്ചു കൊണ്ട് ‘ഐ എച്ച് എസ്’ എന്ന് കൊത്തിവച്ചിരിക്കുന്നു.

പള്ളിയില്‍ പ്രവേശിച്ചാലുടന്‍ വലത് ഭാഗത്ത് സെന്‍റ് ആന്‍റ്‌ണിയുടെ അള്‍ത്താര കാണാനാകും. ഇടത് ഭാഗത്ത് തടിയില്‍ നിര്‍മ്മിച്ച സെന്‍റ് ഫ്രാന്‍സിസിന്‍റെ പ്രതിമയും കാണാം. പ്രധാന അള്‍ത്താരയുടെ സമീപം ഔവര്‍ ലേഡി ഓഫ് ഹോപ്,
webdunia
WDWD
സെന്‍റ് മൈക്കല്‍ എന്നിവരുടെ അള്‍ത്താ‍ര കാണാം. മനോഹരമായി അലങ്കരിച്ചിട്ടുള്ള മുഖ്യ അള്‍ത്താരയില്‍ ഉണ്ണിയേശുവിന്‍റെയും അതിന് മുകളില്‍ സെന്‍റ് ഇഗ്നേഷ്യസ് ലയോളയുടെയും പ്രതിമകളുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുമുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഇടത് വശത്തുള്ള ചാപ്പലില്‍ വിശുദ്ധ കര്‍മ്മങ്ങള്‍ നടക്കുന്നു. വലത് ഭാഗത്ത് സെന്‍റ് ഫ്രാന്‍സിസ് സേവിയറിന്‍റെ ഭൌതിക ശരീരം സൂക്ഷിച്ചിരിക്കുന്നു. വെള്ളികൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ ആണ് ഭൌതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ചാപ്പലിന്‍റെ ഉള്‍വശത്ത് സെന്‍റ് സേവ്യറിന്‍റെ ജീവിതത്തിലെ ചില ഏടുകള്‍ കൊത്തിവച്ചിരിക്കുന്നു.

സമുദ്ര മാര്‍ഗ്ഗം ചൈനയിലേക്ക് പോകുമ്പോള്‍ 1552 ഡിസംബര്‍ 2 നാണ് സെന്‍റ് ഫ്രാന്‍സിസ് സേവിയേ കാലം ചെയ്തത്. അദ്ദേഹത്തിന്‍റെ ഇഷ്ട പ്രകാരം ഭൌതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടു വന്നപ്പോഴും മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. ഈ അത്ഭുതം ഇപ്പോഴും തുടരുന്നു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സെന്‍റ് സേവിയറിന്‍റെ ഭൌതിക ദേഹം പ്രദര്‍ശിപ്പിക്കുമ്പോള്‍ വന്‍ തോതില്‍ തീര്‍ത്ഥാടകര്‍ പള്ളിയില്‍ എത്തിച്ചേരുന്നു.

സെന്‍റ് സേവിയറുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നിന് പള്ളിയില്‍ ആഘോഷം നടക്കുന്നു. ഗോവയിലെ പ്രമുഖ ക്രൈസ്തവ ആഘോഷമാണ് ഇത്. വിശ്വാസികള്‍ കൂട്ടമായി ഈ ആഘോഷത്തിനെത്തുന്നു.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: ഗോവയുടെ തലസ്ഥാനമായ പനാജി പഴയ ഗോവയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. പനാജിയില്‍ നിന്ന്
webdunia
WDWD
പഴയ ഗോവയിലേക്ക് ബസ്, ടാക്സി, ഓട്ടോ റിക്ഷ എന്നിവ ലഭിക്കും.

റെയില്‍: കൊങ്കണ്‍ റെയില്‍‌വേ വഴി രാജ്യത്തെ മറ്റ് നഗരങ്ങളുമായി ഗോവ ബന്ധപ്പെട്ടിരിക്കുന്നു. മഡ്ഗാവ്, വാസ്കോഡ ഗാമ എന്നിവ ആണ് ഗോവയിലെ പ്രധാന സ്റ്റേഷനുകള്‍.

വിമാനം: വാസ്കോഡ ഗാമയില്‍ സ്ഥിതി ചെയ്യുന്ന ഡബോളിം ആണ് ഗോവയിലെ ഒരേ ഒരു വിമാനത്താവളം.


Share this Story:

Follow Webdunia malayalam