മണ്ഡലകാലത്തിനു തുടക്കമായി: സന്നിധാനം മന്ത്രമുഖരിതം
ശബരിമല , വെള്ളി, 16 നവംബര്‍ 2012 (12:36 IST)
വൃശ്ചികം ഒന്നിനു ശബരിമല നട തുറന്നു മണ്ഡല- മകരവിളക്കു മഹോത്സവത്തിനു തുടക്കമായി. അയ്യപ്പനെ ദര്‍ശിക്കാന്‍ സന്നിധാനത്തു വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മേല്‍ശാന്തി എന്‍ ദാമോദരന്‍ പോറ്റിയാണു നട തുറന്നു ദീപം തെളിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് പതിനായിരക്കണക്കിന് സ്വാമിമാരുടെ ശരണംവിളി ഉയരവെ, മേല്‍ശാന്തി എന്‍.ബാലമുരളി നട തുറന്നു. മേല്‍ശാന്തിയും പരികര്‍മിമാരും പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയില്‍ ജ്വലിപ്പിച്ചു. തുടര്‍ന്നാണ് ഭക്തരെ പടികയറ്റിവിട്ടത്. തന്ത്രി കണ്ഠര് രാജീവരും സന്നിഹിതനായിരുന്നു. പുതിയ മേല്‍ശാന്തിമാര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഥാനമേറ്റു. മണ്ഡല കാലത്തു ശബരിമല നട രാവിലെ നാലു മണിക്കു തുറക്കും. ഹരിവരാസനത്തിനു ശേഷം രാത്രി പതിനൊന്നു നട അടയ്ക്കും. തീര്‍ഥാടര്‍ക്കായി എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. അയ്യപ്പസ്വാമിയുടെ സന്നിധാനത്ത് ഒരു മണ്ഡലോത്സവത്തിനുകൂടി ഭക്തിസാന്ദ്രമായ തുടക്കം.
Follow Webdunia malayalam