Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീരാന്‍ ദാതര്‍: സാഹോദര്യവും ഭക്തിയും

കിരണ്‍ ദിനകര്‍

മീരാന്‍ ദാതര്‍: സാഹോദര്യവും ഭക്തിയും
WDWD
ഈശ്വരന്‍റെ മുന്നില്‍ എന്ത് ജാതിയും മതവും. ഹിന്ദുവെന്നോ മുസ്ലീ‍മെന്നോ ക്രിസ്ത്യാനിയെന്നോ ഈശ്വരന് വ്യത്യാസമില്ല. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ മതപരമായ വേര്‍തിരിവുകളില്ലാത്ത ഒരു പുണ്യകേന്ദ്രത്തിലേക്കാണ് നിങ്ങളെ കൊണ്ടു പോകുന്നത്.

മീരാന്‍ ദാതറിന്‍റെ ഖബര്‍ ഗുജറാത്തിലെ ഉണ്ണാവ എന്ന ഗ്രാമത്തിലാണുളളത്. മെഹ്സാന -പാലന്‍‌പൂര്‍ ഹൈവേയിലാണ് ഈ പുണ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക വൃത്തി മുഖ്യ ഉപജീവനമാര്‍ഗ്ഗമായ ഈ ഗ്രാമം ഹസറത് മീരാന്‍ സയദ് അലി ദാതറിന്‍റെ ഖബര്‍ ഉള്ളതിനാലാണ് പ്രശസ്തമായത്.

ഗ്രാമത്തിന്‍റെ പ്രവേശന കവാടത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ പുണ്യകേന്ദ്രത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. ഇവിടെ മുസ്ലീങ്ങള്‍ മാത്രമല്ല ഹൈന്ദവരും ധാരാളമായി എത്തുന്നുണ്ട്. പൈശാചിക ശക്തികളില്‍ നിന്ന് മോചനം തേടിയും മാറാ രോഗങ്ങള്‍ ഭേദമാക്കാനും ഭക്തര്‍ ഇവിടെ എത്തുന്നു. ഇവിടെ പ്രവേശിക്കുമ്പോള്‍ തന്നെ മനസിന് ശാന്തത കൈവരുന്നത് അനുഭവപ്പെടും.

ഈ പുണ്യ കേന്ദ്രത്തിന് പിന്നിലെ ചരിത്രവും രസകരമാണ്. ഹിന്ദി കവിയായ ഷാ സോരത് ആണ് സയദ് അലിക്ക
webdunia
WDWD
മീരാന്‍ ദാതര്‍ എന്ന പേര് നല്‍കിയത്. മീരാന്‍ എന്നാല്‍ മനുഷ്യരാശിയെ സ്നേഹിക്കുന്ന വ്യക്തി എന്നാണര്‍ത്ഥം. ദാതര്‍ എന്നാല്‍ ഉദാരമനസ്കത ഉള്ള ആള്‍ എന്നും അര്‍ത്ഥം. ഇതിന് ശേഷമാണ് സയദ് അലി മീരാന്‍ ദാതേ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഹസറത് സയദ് അലി മീരാന്‍ ദാതറിന്‍റെ പൂര്‍വികര്‍ ബുഖാരയുഇല്‍ നിന്നാണ് ഇന്ത്യയിലേക്ക് വന്നതെന്ന് പറയപ്പെടുന്നു. ഹിജറ വര്‍ഷം 879ലെ റംസാന്‍ മാസം 29നാണ് മീരാന്‍ ദാതര്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ ഹസറത സയദ് അലി മീരാന്‍ ദാതറിന് ദൈവീക ശക്തികള്‍ ഉണ്ടായിരുന്നു. മീരാന്‍ ദാതറിന് 16 വയസുള്ളപ്പോള്‍ മദ്ധ്യപ്രദേശിലെ മോഡുഗാര്‍ എന്ന സ്ഥലത്തുള്ളവര്‍ ഒരു മാന്ത്രികനെ ഭയന്നിരുന്നു. ആരും ഈ മാന്ത്രികന്‍റെ മുന്നില്‍ പോലും പോയിരുന്നില്ല. എന്നാല്‍, മീരാന്‍ ദാതര്‍ തന്‍റെ ദൈവീക സിദ്ധികളാല്‍ മാന്ത്രികനില്‍ നിന്നും ആള്‍ക്കാരെ രക്ഷപ്പെടുത്തുകയുണ്ടായി.

ഹിജറ വര്‍ഷം സഫര്‍ 29ന് മീരാന്‍ ദാതര്‍ ഈ ലോകത്തോട് വിട പറഞ്ഞു. ഉണ്ണാവയിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. ഇതിന് ശേഷം ലോകമെമ്പാടും നിന്ന് ഭക്തജനങ്ങള്‍ കൂട്ടം കൂട്ടമായി ഇവിടെ എത്തുന്നു.

ശാരീരികവും മാനസികവുമായ രോഗങ്ങളില്‍ നിന്ന് മുക്തി തേടി ജനങ്ങള്‍ ഇവിടെ എത്തുന്നു. രോഗം ഭേദമാക്കാനായി പ്രാര്‍ത്ഥനയും മരുന്നും ഇവിടെ ഉപയോഗപ്പെടുത്താറുണ്ടെന്ന് ഈ പുണ്യകേന്ദ്രത്തിലെ ട്രസ്റ്റിമാരില്‍ ഒരാളായ സയദ് ചോട്ടു മിയാന്‍ പറഞ്ഞു. അടുത്തിടെ ഗുജറാത്ത് സര്‍ക്കാരും സഹായം നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും മാനസിക രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍ എത്തുന്നുണ്ട്. ചികിത്സ തികച്ചും സൌജന്യമാണ്.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: ഉണ്ണാവ ഡല്‍‌ഹി-പാലന്‍‌പൂര്‍ -അഹമ്മദാബാദ് ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. പാലന്‍‌പൂരില്‍ നിന്നും 55
webdunia
WDWD
കിലോമീറ്ററും അഹമ്മദാബാദില്‍ നിന്നും 95 കിലോമീറ്ററും ദൂരമുണ്ട്.

റെയില്‍: ഉജ്ഞ, മെഹ്സാന റെയി‌ല്‍‌വേ സ്റ്റേഷനുകള്‍ യഥാക്രമം അഞ്ച് കിലോമീറ്റര്‍, 19 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.

വിമാനം: അടുത്ത വിമാനത്താവളം അഹമ്മദാബാദ്.


Share this Story:

Follow Webdunia malayalam