രാജസ്ഥാനിലെ ശ്രീ മഹാവീര്‍ജി ക്ഷേത്രം ഇന്ത്യയിലെ ജൈനക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗംഭീര്‍ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനായ മഹാവീരന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ വെണ്ണക്കല്‍ ആരാധനാലയം.ഈ ക്ഷേത്രത്തെ കുറിച്ച് ഒരു പുരാണമുണ്ട്. രണ്ട് നൂറ്റാണ്ട് മുമ്പ് ഒരു പശുവിനെ ചുറ്റിപ്പറ്റി നടന്നതാണ് സംഭവം. ഒരാളുടെ വളര്‍ത്ത് പശു രാവിലെ മേയുവാന്‍ പോയിട്ട് വൈകിട്ട് തിരിച്ചുവരും. എന്നാല്‍, അതിന്‍റെ അകിടിലെ പാല്‍ തിരിച്ചുവരുമ്പോള്‍ അപ്രത്യക്ഷമാകുന്നത് ഇയാളുടെ കുടുംബത്തെ അദ്‌ഭുതത്തിലാഴ്ത്തി. ഈ സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ പശുവളര്‍ത്തുകാരന്‍റെ മകന്‍ പശുവിനെ പിന്തുടര്‍ന്നു.അപ്പോള്‍ പശു ഒരു പ്രത്യേക സ്ഥലത്ത് പാല്‍ ചുരത്തുന്നതു കണ്ടു. തുടര്‍ന്ന്, ഇതിന്‍റെ നിഗൂഡത പുറത്തു കൊണ്ടുവരുവാന്‍ അയാള്‍ അവിടെ കുഴിച്ചു നോക്കിയപ്പോള്‍ മഹാവീരന്‍റെ ഒരു പ്രതിമ കണ്ടെത്തി. തുടര്‍ന്നാണ് ഈ ക്ഷേത്രം പണിതത്രേ.
വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത പ്ലാറ്റ്‌ഫോമിലാണ് മഹാവീരന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ആധുനിക-പൌരാണിക ജൈന വാസ്തു ചാതുര്യത്തിന്‍റെ സംയോജനമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ശില്‍പ്പചാതുര്യം അതുല്യമാണ്. പ്രധാന അമ്പലത്തിനുള്ളില്‍ തീര്‍ത്ഥങ്കരന്മാരുടെ പ്രതിമകള്‍ ഉണ്ട്. സ്തൂപത്തിനു മേലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ജൈനക്ഷേത്രങ്ങളെ പോലെ ചെറു ക്ഷേത്രങ്ങളുടെ ശൃംഖല ഉള്‍ക്കൊള്ളുന്നതാണ് ഈ ക്ഷേത്രവും.
ഭക്തരെ നോക്കുന്ന ഭാവത്തില്‍ 32 അടിയുള്ള ശാന്തിനാഥിന്‍റെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജൈനമതത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മഹാനാണ് ശാന്തിനാഥ്. ഇതിനു സമീപം ഗോപുരമുണ്ട്. രാത്രി ആയിരകണക്കിന് വിളക്കുകള്‍ തെളിയിക്കുന്നതിനാല്‍ ആ സമയം ഈ ക്ഷേത്രത്തിന്‍റെ ഭംഗി അവര്‍ണനീയമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ഉത്സവ സമയമാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ ഏറ്റവും നല്ലത്.സന്ദര്ശനംമഹാവീറിന്റെ ഓര്‍മ്മക്കായി മാര്‍ച്ച് മാസത്തിലെ ചൈത്ര ശുക്ല ഏകാദശി മുതല്‍ ഏപ്രില്‍ മാസത്തിലെ ബൈശക് കൃഷ്‌ണ ദ്വിതീയ വരെ ആഘോഷിക്കുന്ന മഹാവീര ജയന്തി സമയത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
ഗതാഗതംറെയില് മാര്‍ഗം: ഈ ദിഗംബര ക്ഷേത്രം ഡല്‍ഹി മുംബൈ ട്രെയിന്‍ റൂട്ടിലുള്ള സാവി മാധോപ്പൂരില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ്.റോഡ് മാര്‍ഗം: ജെയ്‌പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെവായുമാര്ഗം: അടുത്തുള്ള വിമാനത്താവളമായ ജെയ്‌പ്പൂര്‍ 176 കിലോമീറ്റര്‍ അകലെയാണ്.ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
Follow Webdunia malayalam