ജന്‍മസ്ഥലത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ ഹനുമങ്കദ് ജില്ലയില്‍ ഗോഗാമദി ധാമിനില്‍ ഗോഗാദേവ്ജിയുടെ സമാധി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ രണ്ട് പുരോഹിതന്മാരുണ്ട്. ഒരാള്‍ ഹിന്ദുവും ഒരാള്‍ മുസ്ലീമും. സാമുദായിക സൌഹാര്‍ദ്ദത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ശ്രാവണമാസത്തിലെ പൌര്‍ണ്ണമി ദിവസം മുതല്‍ ഭാദവ മാസത്തിലെ പൌര്‍ണ്ണമി ദിവസം വരെ ഇവിടെ ആഘോഷം സംഘടിപ്പിക്കുന്നു. ഈ അവസരത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഗോഗാജിയുടെ അനുഗ്രഹം തേടിയെത്തുന്നു. അന്തരീക്ഷം ഭക്തി സാന്ദ്രമായി മാറുന്നു.സംസ്ഥാനത്തിന്‍റെ സംസ്കാരത്തില്‍ തന്നെ ഗോഗാദേവന്‍റെ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ഗോഗാദേവന്‍റെ സ്മരണ ഇപ്പോഴും കാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ ഭക്തഫ്രെ പ്രേരിപ്പിക്കുന്നതായി ബുദ്ധിജീവികളും ചരിത്രകാരന്മാരും കരുതുന്നു. ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക...എത്താനുളള മാര്ഗ്ഗംറോഡ്: സദല്‍പൂര്‍ ജയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ജയ്‌പൂരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. സദല്പൂരില്‍ നിന്ന് ദുത്തഖെദയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്സി,
ബസ് സര്‍വീസുകള്‍ ഉണ്ട്.
റെയില്‍ : അടുത്ത റെയില്‍വേ സ്റ്റേഷന്‍ സദല്‍പൂര്‍. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് ട്രെയിന്‍ സര്‍വീസുണ്ട്.
വ്യോമം: അടുത്ത വിമാനത്താവളം ജയ്‌പൂര്‍