Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവസ്വരൂപമായ തിരുവണ്ണാമല

ശിവസ്വരൂപമായ തിരുവണ്ണാമല

അയ്യാനാഥന്‍

FILEWD
ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ തമിഴ് നാട്ടിലെ അരുണാചലേശ്വര സന്നിധിയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. ശിവഭഗവാന്‍റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്.

എല്ലാ പൌര്‍ണ്ണമി ദിവസവും രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. ഗിരിപ്രദക്ഷിണം എന്ന് ഇതറിയപ്പെടുന്നു.

വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ലക്ഷം പേര്‍ ഇവിടെ എത്തിച്ചേരുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണ്.

അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
webdunia
FILEWD


ശിവഭഗവാന്‍റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. ( കാഞ്ചിയും തിരുവാരൂരും ഭൂമിയെ സൂചിപ്പിക്കുന്നു,ചിദംബരം ആകാശത്തെ സൂചിപ്പിക്കുന്നു, ശ്രീ കാളഹസ്തി വായുവിനെ സൂചിപ്പിക്കുന്നു, തിരുവനൈക ജലത്തെ സൂചിപ്പിക്കുന്നു)


ഫോട്ടോഗാലറി കാണുക

webdunia
FILEWD

ശിവരാത്രി മഹോത്സവം

വിഷ്ണുവിനും ബ്രഹ്മാവിനും മുന്നില്‍ സ്വന്തം ചൈതന്യത്തെ പ്രകടമാക്കാനായി ശിവന്‍ വന്‍ തീ ജ്വാലയായി മാറിയ ദിവസമാണ് ശിവരാത്രിയെന്ന് ശിവപുരാണത്തില്‍ പറയുന്നു

ആകഥ ഇങ്ങനെ: ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണ് ശക്തി കൂടൂതല്‍ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവസാനം തര്‍ക്ക പരിഹാരത്തിനായി ശിവനെ കാണുവാന്‍ ഇരുവരും തീരുമാനിച്ചു.

ആരാണ് തന്‍റെ ശിരസ്സോ പാദമോ ഏതെങ്കിലുമൊന്നു ആര്‍ക്ക് കാണാന്‍ കഴിയുമോ ആ യാളായിരിക്കും കേമന്‍ ,ശക്തിമാന്‍ എന്ന ഉപാധി ശിവന്‍ മുന്നോട്ട് വച്ചു.

ഇതു പറഞ്ഞ് ശിവന്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തീനാളമായി ഉയര്‍ന്നു. ശിവന്റെ പാദം കണ്ടു പിടിക്കാനായി വിഷ്ണു വരാഹ രൂപം ധരിച്ച് ഭൂമിക്കടിയിലേക്കും, ശിവന്റെ ശിരസ് കാണാനായി ബ്രഹ്മാവ് ഹംസമായി ആകാശത്തേക്കും പറന്നുയര്‍ന്നു. പക്സഹേ ഇരുവര്‍ക്കും ലക്ഷ്യം നേറ്റാനായില്ല

വ്വിഷ്ണു തോല്‍‌വി സമ്മതിച്ച് തിരിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ ബ്രഹ്മാവും വളരെ വളരെ ക്ഷീണിച്ചു .അപ്പോള്‍ ആകാശത്ത് നിന്ന് ഒരു താഴമ്പൂവ് വീഴുന്നത് കണ്ട് എവിടെ നിന്നുമാണ് അത് വരുന്നതെന്ന് ബ്രഹ്മാവ് അന്വേഷിച്ചു. ശിവന്റെ കേശത്തില്‍ നിന്നാണ് വരുന്നതെന്നും യുഗങ്ങളായി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയിട്ടെന്നും താഴമ്പൂവ് അറിയിച്ചു.
webdunia
FILEWD
ഇതു കേട്ട ബ്രഹ്മാവിന്‍ ഒരൊ സൂത്രം തോന്നി . താന്‍ ശിവന്റെ ശിരസ്സ് കണ്ടെന്ന് ശിവനോട് പറയാന്‍ പൂവിനോട് അഭ്യര്‍ത്ഥിച്ചു. താഴമ്പൂവ് ശിവനോട് ഈ നുണ പറയുകയും ചെയ്തു. അസത്യം കേട്ട് കോപാകുലനായ ശിവന്‍ ഒരു അഗ്നി ദണ്ഡായ് ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ബന്ധപ്പെടുത്തി.

ശക്തമായ ചൂടില്‍ ഭൂമിയും സ്വര്‍ഗവും ഒരു പോലെ വെന്തുരുകി. ശിവന്റെ ശരീരത്തില്‍ നിന്ന് ഇന്ദ്രന്‍, അഗ്നി, യമന്‍, കുബേരന്‍ എന്നീ ദേവന്മാര്‍ ചൂട് സഹിക്കാനാവാതെ വീഴുകയും അവര്‍ ശിവനോട് ശാന്തനാവാന്‍ ‍അപേക്ഷിക്കുകയും ചെയ്യ്തു. അവസാനം കോപമടങ്ങിയ ദേവന്‍ ഒരു തീനാളമായി ചുരുങ്ങി.

ഈ സംഭവമാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമായത്.




webdunia
FILEWD
ലിംഗോത്ഭവം

ഭകതജനങ്ങളുടെ അഭ്യര്‍ത്ഥനയും സൌകര്യവും കണക്കിലെടുത്ത് ഭഗവാന്‍ ലിംഗരൂപത്തില്‍ ദര്‍ശനം നല്‍കാമെന്ന്
സമ്മതിക്കുകയും അങ്ങനെ ലിംഗരൂപത്തില്‍ തിരു അണ്ണാമലൈയര്‍ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ക്ഷേത്രം തിരുവണ്ണാമലൈ നഗരത്തിലുണ്ട്. ആ‍ദി അണ്ണാമലൈയര്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രവും മഹാക്ഷേത്രത്തിന് എതിര്‍വശത്തായി മലമ്പാതയില്‍ ഉണ്ട്.

മലമ്പാതയ്ക്ക് ചുറ്റും എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശനം ലഭിക്കും. ഇന്ദ്രന്‍ ദേവന്‍, അഗ്നിദേവന്‍, നിരുതി, വാ‍യു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടതാണ് ഈ ശിവലിംഗങ്ങള്‍.

webdunia
FILEWD
നഗ്നപാദരായി ഈ ക്ഷേത്രത്തിന് വലം വച്ചാല്‍, എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യത്തെമ്പാടും നിന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉളളവര്‍ മുക്തി തേടി ഇവിടെ എത്തുന്നു.

“ ഈ പുണ്യ സ്ഥലത്തെ കുറിച്ച് സ്മരിച്ചാല്‍ നിങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് രമണ മഹര്‍ഷിയും ശേഷാദ്രിസ്വാമികളും പറഞ്ഞിട്ടുണ്ട്. എന്താ ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ?


webdunia
FILEWD
എങ്ങണെ ക്ഷേത്രത്തില്‍ എത്താം

ചെന്നൈയില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരെയാണ്‍് തിരുവണ്ണാമല .തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബസ്സിലോ അല്ലെങ്കില്‍ ടാക്സിയിലോ നിങ്ങള്‍ക്ക് എത്തിച്ചേരാം.

ട്രയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കയറി തിന്‍ഡിവനത്തോ വില്ലുപുരത്തോ ഇറങ്ങുക അവിടെനിന്ന് മറ്റൊരു ട്രയിനില്‍ തിരുവണ്ണാമലയിലേക്കു പോകാം . രണ്ടിടത്തു നിന്നും ബസ്സിലും തിരുവണ്ണാമലയില്‍ എത്താം.

പദ സൂചിക:

ഗിരി പ്രദക്ഷിണം: മലയ്‌ക്കു ചുറ്റും ഭക്തിയോടെ നടക്കുന്ന പ്രവര്‍ത്തി

കാര്‍ത്തികൈ ദീപം: തമിഴ് മാസമായ കാര്‍ത്തികയില്‍ മലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന ഒരു വലിയ ആഴി.( ഇംഗ്ലീഷ് മാസം നവംബറില്‍ ഉണ്ടാകുന്ന ഈ തീ ദീപാവലിക്കു ശേഷമാണ്)

webdunia
FILEWD
അന്നം : മനോഹരമായ ഒരു പക്ഷി. പാല്‍ വെള്ളവുമായി ചേര്‍ത്താല്‍ പോലും പാല് തന്നെ കുടിക്കാന്‍ ഈ പക്ഷിക്ക് പ്രത്യേക കഴിവുണ്ടെന്നു പറയപ്പെടുന്നു

താഴമ്പൂ : നല്ല സുഗന്ധമുള്ള ഒരുതരം പൂവ്. ബ്രഹ്‌മാവുമായി ബന്ധപ്പെട്ട ഉപകഥ പ്രകാരം ശിവന്‍റെ ശാപം മൂലം ഈ പൂവിനെ സാധാരണയായി പൂജയ്‌ക്ക് ഉപയോഗിക്കാറില്ല.

ലിംഗോത്ഭവ: ചിത്രം കാണുക


ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

Share this Story:

Follow Webdunia malayalam