Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീ ജഗദംബ ക്ഷേത്രം

ദീപക് ഖന്‍ഡഗ്‌ലെ

ശ്രീ ജഗദംബ ക്ഷേത്രം
, ഞായര്‍, 22 ജൂണ്‍ 2008 (17:27 IST)
WDWD
ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ മൊഹതെയിലെ ശ്രീ ജഗദംബ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തരുടെ എല്ലാ അഗ്രഹങ്ങളും ജഗദംബ പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാ‍സം.

മാഹുര്‍ഗാറിലെ ദേവി ( ശക്തി പീഠങ്ങളില്‍ ഒന്ന്)യുടെ കറതീര്‍ന്ന ഭക്തനായ ബന്‍സി ദഹിഫലെ എന്ന ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നാണ് കരുതുന്നത്. തന്‍റെ ഗ്രാമത്തില്‍ വസിക്കണമെന്ന് ഇദ്ദേഹം ദേവിയോട് പ്രാര്‍ത്ഥിക്കുകയുണ്ടായി. ബന്‍സി ദഹിഫലെയുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ടയായ ദേവി കുന്നിന്‍‌മുകളില്‍ തന്‍റെ സാനിദ്ധ്യമുണ്ടാകുമെന്ന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കി.

ഈ ദിവസം മുതല്‍ മൊഹതെയിലെ ജഗദംബ മാതാവിനെ മാഹുര്‍ഗാറിലെ രേണുക മാതാവിന്‍റെ അവതാരമായി കണ്ട് ആരാധിച്ച് വരുന്നു. പ്രസിദ്ധ സന്യാസിമാരായ ഗുരു വൃദേശ്വര്‍, ഗുരു മാചേന്ദ്ര നാഥ്, ഗുരു കാനിഫ്‌നാഥ്, ഗുരു ഗാഹിനാഥ്, ഗുരു ജലിന്ദര്‍ നാഥ്, ഗുരു നാഗ്‌നാഥ് തുടങ്ങിയവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
webdunia
WDWD


ഹിന്ദു കലണ്ടറിലെ പതിനൊന്നാം ദിവസമായ അശ്വിന്‍ സുധി ഏകാദശിയിലാണ് കുന്നിന്‍‌മുകളില്‍ ദേവി പ്രത്യക്ഷപ്പെട്ടത്. അതു കൊണ്ട് തന്നെ ഈ ദിവസം ഉത്സവമായി കൊണ്ടാടുന്നു. മാഹുര്‍ഗാറിലേക്ക് നോക്കിയാണ് ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഈ ക്ഷേത്രത്തിന് സമീപം ഒരു ശിവക്ഷേത്രവുമുണ്ട്. ഇവിടത്തെ കുളത്തില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്നാണ് വിശ്വാസികള്‍ പറയുന്നു. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ദേവിയുടെ അത്ഭുത പ്രവൃത്തികളെ കുറിച്ച് പറയാനുണ്ടാകും.

ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരു അണക്കെട്ടിന്‍റെ നിര്‍മ്മാണത്തിനായി ഈ ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. അടുത്ത ദിവസം രാവിലെ ദേവിയെ സ്വപ്നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്ന് അവര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തര്‍ക്ക് എളുപ്പം ക്ഷേത്രത്തില്‍ എത്തുന്നതിനായി പടികള്‍ നിര്‍മ്മിക്കാന്‍ പ്രാദേശിക ഭരന്നകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ക്ഷേത്രം നവീകരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റിലെ അംഗമായ സുരേഷ്
ബാലചന്ദ്ര പറഞ്ഞു. പതിനഞ്ച് കോടി രുപയ്ക്കാണ് നവീകരണ പദ്ധതി തയാറാക്കിയിട്ടുളളത്. ക്ഷേത്രപരിസരത്ത് മരുന്ന് ചെടികളും മറ്റുമായി 20000 ചെടികള്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

എത്താനുള്ള മാര്‍ഗ്ഗം

റോഡ്: അഹമ്മദ്നഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് മൊഹതെ
webdunia
WDWD


റെയില്‍: ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഹമ്മദ് നഗറിലേക്ക് തീവണ്ടി സര്‍വീസുകളുണ്ട്.

വ്യോമമാര്‍ഗ്ഗം: ഏറ്റവും അടുത്ത വിമാനത്താവളം പൂനെ. ഇവിടെ നിന്ന് അഹമ്മദ് നഗറിലേക്ക് 180 കിലോമീറ്ററുണ്ട്.




Share this Story:

Follow Webdunia malayalam