Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗാലിയിലെ ഗണപതിക്ഷേത്രം

കിരണ്‍ ദിനകര്‍

സംഗാലിയിലെ ഗണപതിക്ഷേത്രം
WDWD
ഏതുകാര്യം തുടങ്ങുന്നതിനു മുമ്പും ഗണപതിയെ വന്ദിക്കുക ഹൈന്ദവരുടെ വിശ്വാസമാണ്. വിഘ്നങ്ങള്‍ ഒഴിഞ്ഞ് ഫലസിദ്ധി ഉണ്ടാവാന്‍ ഗജാനനന്‍റെ അനുഗ്രഹം സഹായിക്കുമെന്നാണ് കരുതിപ്പോരുന്നത്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

സംഗാലിയിലെ ഗണപതി പ്രതിഷ്ഠ അതീവ മനോഹരമാണ്. ഇവിടെ എത്തുന്ന ഓരോ ഭക്തനെയും ഗണപതി സകല സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ പ്രതിഷ്ഠ നടത്തിയത് 1844ലാണ്. ശിവന്‍, സൂര്യന്‍, ചിന്താംനേശ്വരി, ലക്‍ഷ്മീ നാരായണ്‍ജി എന്നീ ദേവതകളുടെ വിഗ്രഹങ്ങളും ഇവിടെ ഉണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രവേശന കവാടം ചുവന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ കൊത്തു പണികളും അതീവ മനോഹരമാണ്. ഗണപതിയുടെ വിഗ്രഹം രത്നങ്ങളും മറ്റ് ആഭരണങ്ങളാലും അലംകൃതമായി പരിലസിക്കുന്നു. ബുദ്ധി-സിദ്ധി എന്നിവരോടൊപ്പം ഉള്ള ഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

കൃഷ്ണാ നദിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കാലവര്‍ഷത്തിലും നദി കരകവിയുന്നതിനാല്‍ ക്ഷേത്രത്തിന് ദോഷം വരാത്ത വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോലാപൂര്‍ ജില്ലയിലെ ശ്രീ ജ്യോതിബ പര്‍വതത്തില്‍ നിന്നും കൊണ്ടു വന്ന വലിയ ശിലകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ പണ്ടുമുതല്‍ക്കേ തന്നെ ആനയുണ്ട്. ഗണപതി ഭഗവാനൊപ്പം ആനയെയും ഭക്തര്‍ വണങ്ങുന്നു. ‘സുന്ദര്‍
webdunia
WDWD
എന്ന ആന ആയിരുന്നു നേരത്തേയുള്ള ആകര്‍ഷണം. പിന്നീട് ‘ബബ്ലൂ ’ ആയി ശ്രദ്ധാ കേന്ദ്രം. ബബ്ലൂ ചരിഞ്ഞപ്പോള്‍ നിരവധി ആള്‍ക്കാരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
കാകഡ് ആരതി, ഗണേശാത്രവശീര്‍ഷിനൊപ്പമുളള ഭൂപാലി, പ്രദക്ഷിണം, നവഗ്രഹ ജപം, വേദപാരായണം തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ ദിവസവും നടക്കുന്നുണ്ട്. ഭക്തരെ ഗണപതി ഭഗവാന്‍ ഒരിക്കലും നിരാശരാക്കില്ലെന്ന് വിശ്വാസമുണ്ട്.

എല്ലാ വര്‍ഷവും ഗണേശോത്സവ സമയത്ത് അത്യാഡംബരമായ ഘോഷയാത്രയാണ് നടക്കുന്നത്. ഇതിന് സാക്‍ഷ്യം വഹിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. ‘ഗണപതി ബപ്പ മോറിയ’, ‘മംഗള മൂര്‍ത്തി മോറിയ’ എന്നീ ശരണമന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കും.

ഗണപതിക്ക് മുന്നില്‍ വണങ്ങിയാല്‍ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്ന വിശ്വാസമാണ് ഭക്തര്‍ക്കുള്ളത്. അതു കൊണ്ടു തന്നെ ഹൈന്ദവര്‍ മാത്രമല്ല മറ്റ് മതവിശ്വാസികളും ഇവിടെ എത്തുന്നുണ്ട്.

എത്താനുളള മാര്‍ഗ്ഗം

സംഗാലി ഗ്രാമം പൂനെയില്‍ നിന്ന് 235 കിലോമീറ്ററും കോളാപൂരില്‍ നിന്ന് 45 കിലോമീറ്ററും അകലെയാണ്.
webdunia
WDWD


റോഡ്: മുംബൈ, പൂനെ, കോലപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ് മാര്‍ഗ്ഗം എത്താം.

റെയില്‍: എല്ലാ പ്രമുഖ നഗരങ്ങളുമായും സംഗാലി റെയില്‍ പാത ബന്ധപ്പെട്ടിരിക്കുന്നു.

Share this Story:

Follow Webdunia malayalam