Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ധനാഥ് മഹാദേവന്‍

സിദ്ധനാഥ് മഹാദേവന്‍
, ഞായര്‍, 3 ഓഗസ്റ്റ് 2008 (17:36 IST)
WDWD
ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ മധ്യപ്രദേശിലെ പ്രശസ്തമായ ശിവ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം നെമവര്‍ നഗരത്തില്‍ നര്‍മ്മദ നദിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സിദ്ധനാഥ് മഹാദേവ ക്ഷേത്രമെന്ന് അറിയപ്പെടുന്ന ഈ ആരാധനാലയം സ്ഥ്തി ചെയ്യുന്ന പ്രദേശം പുരാതന കാലത്ത് നാഭിപൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വ്യാപാരത്തിനും കച്ചവടത്തിനും പേര് കേട്ട സ്ഥലമായിരുന്നു ഇവിടം. ഐഹീഹ്യ പ്രകാ‍രം ഈ ക്ഷേത്രത്തിലെ ശിവലിംഗം നാല് സിദ്ധ സന്യസിമാര്‍ ചേര്‍ന്നാണ് സ്ഥാപിച്ചത്. സത്യയുഗത്തില്‍ ജീവിച്ചിരുന്ന സനന്ദ്, സനക്, സനാഥന്‍, സനത് കുമാര്‍ എന്നീ സന്യാസിമാരാണ് ശിവലിംഗം സ്ഥാപിച്ചതെന്നതിനാല്‍ സിദ്ധനാഥനെന്ന് പേര് വന്നുവെന്നാണ് പറയപ്പെടുന്നത്.

ക്ഷേത്ര ശിഖരം കൃസ്തുവിന് മുന്‍പ് 3094 ല്‍ ആണ് നിര്‍മ്മിച്ചതെന്ന് വിശസിക്കപ്പെടുന്നു. അദ്യം കിഴക്ക് ദിക്ക് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ഭീമ സേനന്‍ ആണ് പടിഞ്ഞാറോട്ട് തിരിച്ച് വച്ചതെന്നാണ് വിശ്വാസം.

എല്ലാ ദിവസവും രാവിലെ നദീതടത്തിലെ മണ്ണില്‍ കാല്‍ പാടുകള്‍ക്ക് സമാനമായ പാടുകള്‍ പതിഞ്ഞ് കിടക്കാറുണ്ടെന്നു
webdunia
WDWD
ഇത് സനകദിക് സന്യാസിമാരുടെ പാദങ്ങള്‍ പതിഞ്ഞുണ്ടാകുന്നതാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ തുടര്‍ന്ന് കുഷ്ഠ രോഗികള്‍ രോഗശാന്തിക്കായി ഈ മണല്‍പരപ്പില്‍ കിടന്ന് ഉരുളാറുണ്ട്. സമീപത്തെ കുന്നുകളിലെ ഗുഹകളില്‍ നിരവധി സന്യാസിമാര്‍ വസിക്കുന്നുണ്ടെന്നും പ്രഭാതത്തില്‍ അവര്‍ സ്നാനത്തിനായി നദിയിലേക്ക് വരാറുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

webdunia
WDWD
ഹൈന്ദവ, ജൈന മതങ്ങളിലെ പുരാതന ലിഖിതങ്ങളില്‍ ഈ പ്രദേശത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മോക്ഷം പ്രാപിക്കാന്‍ ഈ സ്ഥലം അനുയോജ്യമാണെന്ന് ലിഖിതങ്ങളില്‍ പറയുന്നുണ്ട്. അമാവാസി, പൌര്‍ണ്ണമി, സംക്രാന്തി ശിവരാത്രി ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഇവിടെയെത്തി നര്‍മ്മദാ നദിയില്‍ കുളിച്ച് സിദ്ധനാഥനെ വണങ്ങുന്നു.

ഈ ക്ഷേത്രം 10, 11 നൂറ്റാണ്ടുകളില്‍ ചന്ദല്‍, പര്‍മര്‍ രാജവംശങ്ങള്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ക്ഷേത്രത്തിലെ ശില്പവേലകള്‍ അതിമനോഹരമാണ്. ക്ഷേത്രത്തിലെ ചുമരുകളും സ്തൂപങ്ങളും ഭഗവാന്‍ ശിവന്‍, ഭൈരവന്‍, ഗണപതി, ചാമുണ്ഡി, ഇന്ദ്രന്‍, മറ്റ് ദേവീ ദേവന്മാര്‍ എന്നിവരുടെ ശില്പങ്ങളാ‍ല്‍ അലം‌കൃതമാണ്.

ശ്രാവണമാസത്തില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിക്കുന്നു. വൃക്ഷലതാദികള്‍ പച്ച പുതച്ച് നില്‍ക്കുന്ന കാഴ്ച നയനാനദകരമാണ്.

എത്താനുളള മാര്‍ഗ്ഗ
webdunia
WDWD


റോഡ്: നെമാവര്‍ ഇന്‍ഡോറില്‍ നിന്ന് 130 കിലോ മീറ്ററും ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്ററും( ഹര്‍ദ വഴി) അകലെയാണ്.

തീവണ്ടി: അടുത്ത റെയില്‍‌വെ സ്റ്റേഷന്‍ ഹര്‍ദ( മധ്യ റെയി‌വേയുടെ ഡല്‍‌ഹി-മുംബൈ പാത) പതിനഞ്ച് കിലോമീറ്റര്‍ അകലെ.

Share this Story:

Follow Webdunia malayalam