Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോമനാഥ പുരാണം

സോമനാഥ പുരാണം
WDWD
ഹൈന്ദവ ദേവതകളില്‍ പ്രമുഖ സ്ഥാനമാണ് ശിവഭഗവാനുള്ളത്. ഹൈന്ദവ സംസ്കാരത്തിന്‍റെ ഈറ്റില്ലമായ ഭാരതത്തില്‍ എത്രയോ അധികം ശിവക്ഷേത്രങ്ങളുണ്ട്. അതില്‍ മുഖ്യ സ്ഥാനമുണ്ട് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്.

സ്കന്ദപുരാണം, ശ്രീമദ് ഭഗവത്ഗീത, ശിവപുരാണം എന്നിവയില്‍ സോമനാഥനെ കുറിച്ച് പരാമര്‍ശമുണ്ട്. ഭാരതത്തില്‍ വിവിധയിടങ്ങളിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതാണ് സോമനാഥ ക്ഷേത്രത്തിലെ ശിവലിംഗം. ആറ് തവണ ഇസ്ലാം കടന്ന് കയറ്റം ഉണ്ടായി ക്ഷേത്രം നശിപ്പിക്കപ്പെട്ടെങ്കിലും ഇവിടത്തെ ജ്യോതിര്‍ലിംഗം അതിനെയൊക്കെ അതിജീവിക്കുകയുണ്ടായി.

നമ്മുടെ സമൂഹത്തിലെ സാംസ്കാരിക ഐക്യവും പുനര്‍നിര്‍മ്മാണ തല്പരതയും ഒക്കെ പ്രകടമാകുന്നതാണ് ക്ഷേത്രത്തിന്‍റെ നിലനില്പിലൂടെ വ്യക്തമാകുന്നത്. കൈലാസപര്‍വതത്തിന്‍റെ മാതൃകയിലാണ് ഇപ്പോഴത്തെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ മാതൃകയിലുള്ള ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്തത് ഇന്ത്യയിലെ ഉരുക്ക് മനുഷ്യന്‍ എന്ന പേരിനുടമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്.

സഭാമണ്ഡപം, ഗര്‍ഭഗൃഹം, നൃത്യമണ്ഡപം എന്നിവ ഉള്‍പ്പെടുന്നതാണ് ക്ഷേത്രം. നൂറ്റി അന്‍പത് അടി ഉയരമുള്ള ശിഖരവും ഇവിടെ ഉണ്ട്. ശിഖരത്തിന് മുകളിലുള്ള കലശത്തിന് മാത്രം 10 ടണ്‍ ഭാ‍രമുണ്ട്. ധ്വജത്തിന് 27 അടി ഉയരവും ഒരടി
webdunia
WDWD
ചുറ്റളവും ഉണ്ട് . അഭദിത് സമുദ്രമാര്‍ഗ് തീര്‍സ്തം‌ഭ്, ദക്ഷിണധ്രുവത്തിലേക്കുള്ള സമുദ്രപാതയെ സൂചിപ്പിക്കുന്നു. ഇത് ഭൌമശാസ്ത്രത്തെ കുറിച്ചുള്ള പുരാതന ഇന്ത്യയിലെ അറിവും ജ്യോതിര്‍ലിംഗം സ്ഥാപിക്കപ്പെട്ടിരിക്കുന്നതിന്‍റെ തന്ത്രപരമായ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. മഹാറാണി അഹല്യാ ഭായി നവീകരിച്ച ക്ഷേത്രം പ്രധാന ക്ഷേത്ര സമുച്ചയത്തിന് സമീപം ഉണ്ട്.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഐതീഹ്യം

webdunia
WDWD
സോമ എന്നത് ചന്ദ്രന്‍റെ പേരാണ്. ദക്ഷ മഹാരാജാവിന്‍റെ മരുമകനാ‍യിരുന്ന ചന്ദ്രന്‍ ഒരിക്കല്‍ അദ്ദേഹത്തെ ധിക്കരിച്ചു. തുടര്‍ന്ന് കോപം കൊണ്ടു വിറച്ച ദക്ഷന്‍ ചന്ദ്രനെ ശപിക്കുകയുണ്ടായി. ശാപം മൂലം, എല്ലാ രാത്രികളിലും തിളങ്ങി നിന്ന ചന്ദ്രന്‍റെ പ്രഭ മങ്ങാന്‍ തുടങ്ങി. ചന്ദ്രന്‍റെ സ്ഥിതി കണ്ട ദേവന്മാര്‍ ശാപമോക്ഷം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ദേവന്‍മാരുടെ അഭ്യര്‍ത്ഥന പരിഗണിച്ച ദക്ഷന്‍ സരസ്വതീ നദിയുടെ സമീപമുള്ള സമുദ്രത്തില്‍ സ്നാനം ചെയ്ത ശേഷം ശിവ ഭഗവാനെ ആരാധിക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് ചന്ദ്രന്‍റെ ഭഗവാന്‍ എന്നര്‍ത്ഥമുള്ള സോമനാഥന്‍ എന്ന പേരില്‍ ഭഗവാനെ ആരാധിക്കാന്‍ തുടങ്ങിയത്.

എത്താനുള്ള മാര്‍ഗ്ഗം

വിമാനം: സോമനാഥില്‍ നിന്ന് ഏറ്റവും അടുത്ത വിമാനത്താവളം 55 കിലോമീറ്റര്‍ അകലെയുള്ള കെഷോദാണ്. ഇവിടെ നിന്ന് മുംബെയിലേക്ക് വിമാന സര്‍വീസുണ്ട്. കെഷോദിനും സോമനാഥിനും ഇടയ്ക്ക് ബസുകളും ടാക്സികളും നിരന്തരം സര്‍വീസ് നടത്തുന്നുണ്ട്.

തീവണ്ടി: ഏഴ് കിലോമീറ്റര്‍ അകലെയുള്ള വെരാവലാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. അഹമ്മദാബാദ്, ഗുജറാത്തിലെ മറ്റ് പ്രധാനനഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് തീവണ്ടി സര്‍വീസുകളുണ്ട്.

റോഡ്: സര്‍ക്കാ‍ര്‍, സ്വകാര്യ ബസുകള്‍ എന്നിവ സോമനാഥില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. വെരാവല്‍ (7 കി മി), മുംബൈ( 889 കി മി), അഹമ്മദാബാദ്(400 കി മി), ഭവ്നഗര്‍(266 കി മി), ജുനഗഡ് (85 കി മി) പോര്‍ബന്ദര്‍(122 കി മി) എനിവിടങ്ങളിലേക്ക് വാഹനങ്ങള്‍ ലഭിക്കും.
webdunia
WDWD


താമസം

സോമനാഥില്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍,ഭക്തര്‍ക്കായി അതിഥി മന്ദിരങ്ങളും വിശ്രമ മന്ദിരങ്ങളും ആവശ്യത്തിന് ലഭിക്കും. സ്വസ്ഥമായ താമസത്തിന് എല്ലാ സൌകര്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമാണ്. വെരാവലിലും താമസ സൌകര്യങ്ങള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam