Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹനുമാന്‍ സ്വാമി

ഹനുമാന്‍ സ്വാമി
, ഞായര്‍, 13 ജൂലൈ 2008 (16:58 IST)
WDWD
ഹനുമാനെ ആരാധിക്കുന്നത് തന്നെ ആരാധിക്കുന്നതിന് തുല്യമാണെന്ന് രാമായണത്തില്‍ ശ്രീരാമന്‍ പറയുന്നുണ്ട്. നെഞ്ച് പിളര്‍ന്നാല്‍ ഉള്ളില്‍ ശ്രീരാമനും സീതാ‍ദേവിയുമാണെന്ന് ഹനുമാന്‍ തെളിയിച്ചിട്ടുള്ളതുമാണ്.

ഇങ്ങനെയുള്ള ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രത്തിലേക്കാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ നിങ്ങളെ കൊണ്ടു പോകുന്നത്. ചരിത്ര പ്രാധാന്യമുള്ള ഉജ്ജൈന്‍ നഗരത്തിന് 15 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സാന്‍‌വേറിലെ ഹനുമാന്‍ ക്ഷേത്രം പ്രസിദ്ധമാണ്. ഇവിടത്തെ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹത്തിനും പ്രത്യേകതയുണ്ട്. തലകുത്തനെ ആണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതാണത്. ഹനുമാന്‍ സ്വാമിയുടെ മുഖം മാത്രമേ വിഗ്രഹമായുള്ളൂ.

ക്ഷേത്രം വളരെ പുരാതനമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ത്രേതായുഗത്തില്‍ അഹിരാവണന്‍ രാമ ലക്ഷ്മണന്മാരെ പാതാളത്തിലേക്ക് തട്ടിക്കൊണ്ടു പോയപ്പോള്‍ ഹനുമാന്‍ പാതാളത്തിലേക്ക് ചെന്ന് രാമലക്ഷ്മണന്മാരെ മോചിപ്പിച്ചു എന്നാണ് കഥ. വിശ്വാസ പ്രകാരം ഇവിടെ നിന്നാണ് ഹനുമാന്‍ പാതാളത്തേക്ക് പോയത്.
webdunia
WDWD


ക്ഷേത്രത്തിലെ ഹനുമാന്‍ വിഗ്രഹത്തിന് വലിയ ശക്തി ഉണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളില്‍ നിരവധി സന്യാസിമാര്‍ ജീവിച്ച കേന്ദ്രങ്ങള്‍ കാണാനാകും. ഈ കേന്ദ്രങ്ങള്‍ക്ക് 1200 വര്‍ഷങ്ങളുടെ ചരിത്രം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

webdunia
WDWD
ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ അരയാല്‍, വേപ്പ്, പരിജാതം, തുളസി എന്നിവയുണ്ട്. രണ്ട് പാരിജാത വൃക്ഷങ്ങളാണുളളത്. ഇതില്‍ ധാരാളം തത്തകള്‍ വസിക്കുന്ന പാരിജാത വൃക്ഷത്തില്‍ ഹനുമാന്‍ സ്വാമി വസിക്കുന്നു എന്നാണ് വിശ്വാസം. ഹനുമാന്‍ തത്തയുടെ രൂപം പൂണ്ട് തുളസീദാസിന് ശ്രീരാമനെ കാണാന്‍ അവാസരമൊരുക്കിയെന്ന് ഐതീഹ്യമുണ്ട്.

ക്ഷേത്രത്തില്‍ ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ശിവ പാര്‍വതിമാര്‍ എന്നിവരുടെ വിഗ്രഹങ്ങളുമുണ്ട്. എല്ലാ വ്യാഴാഴ്ചയും ഹനുമാന്‍ സ്വാമിയുടെ വിഗ്രഹത്തില്‍ കുങ്കുമം ചാര്‍ത്തുന്നുണ്ട്. മൂന്നോ നാലോ അഴ്ച ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഭകതരുടെ വിശ്വാസം. ഹനുമാന്‍ സ്വാമിയോടുളള കറതീര്‍ന്ന ഭക്തി ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്നു.
webdunia
WDWD


എത്താനുള്ള മാര്‍ഗ്ഗം

റോഡ്: ഉജ്ജൈന്‍(15 കിലോമീറ്റര്‍) ഇന്‍ഡോര്‍(30 കിലോമീറ്റര്‍) . ഈ സ്ഥലങ്ങളില്‍ നിന്ന് ബസ്, ടാക്സി ലഭിക്കും.

വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

Share this Story:

Follow Webdunia malayalam