Article Republic Day 2007 %e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af %e0%b4%aa%e0%b4%a4%e0%b4%be%e0%b4%95 108012400029_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പതാക

ദേശീയ പതാക വിജയവാഡ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളി രാഷ്ട്രപതാക സ്വതന്ത്ര ഇന്ത്യയുടെ ഗാന്ധിജി
WD
1947 ജൂലൈ 22 ന് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളി സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതാകയായി ത്രിവര്‍ണ്ണ പതാക അംഗീകരിച്ചു .

1921ല്‍ ബസ്‌വാഡ ( ഇപ്പോഴത്തെ വിജയവാഡ) യില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ആന്ധ്രക്കാരനായ ഒരു യുവാവ് ഗാന്ധിജിക്ക് പച്ചയിലും ചുവപ്പിലും വീതിയേറിയ വരകളുളള ഒരു പതാക സമ്മാനിച്ചത്.

രണ്ടു സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഇവയ്ക്കു മീതേ പുരോഗതിയുടെ ചര്‍ച്ചയില്‍ ബാക്കി സമുദായങ്ങളെ പ്രതിനിധാനം ചെയ്യാന്‍ ഒരു വെളുത്തവര കൂടി വേണ്ടതാണെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു.

ഗാന്ധിജിയുടെ അംഗീകാരം നേടിയ ഈ ത്രിവര്‍ണ്ണ പതാക 1931 ല്‍ കറാച്ചിയില്‍ നടന്ന കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനവും അംഗീകരിച്ചു. കാവി, വെളള പച്ച എന്നിങ്ങനെയാക്കി നിറങ്ങള്‍. ഇവയ്ക്ക് യാതൊരു സാമുദായിക പ്രാധാന്യവുമില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ത്രിവര്‍ണ്ണ പതാകയെ അംഗീകരിച്ചത് .

കാവി ധൈര്യത്തിനും ത്യാഗത്തിനും വെളള സത്യത്തിനും സമാധാനത്തിനും പച്ച വിശ്വാസത്തിനും ശൗര്യത്തിനും. രാഷ്ട്രപതാകയായി അംഗീകരിക്കുന്പോള്‍ നടുക്കുളള ചര്‍ക്കയുടെ സ്ഥാനത്ത് സാരാനാഥിലെ അശോക സ്തംഭത്തിലുളള ധര്‍മ്മ ചക്രം സ്വീകരിക്കപ്പെട്ടു. 24 ആരക്കാലുളള ചക്രം നേവി നീല നിറത്തിലാണ്.

Share this Story:

Follow Webdunia malayalam